• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇമ്രാൻഖാൻ '113 നോട്ട് ഔട്ട്' ; പാകിസ്താനിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു;


Updated: July 26, 2018, 7:34 AM IST
ഇമ്രാൻഖാൻ '113 നോട്ട് ഔട്ട്' ; പാകിസ്താനിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു;

Updated: July 26, 2018, 7:34 AM IST
ഇസ്ലാമാബാദ്: പാകിസ്താനില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ ആദ്യഘട്ടത്തില്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്രീക് ഇ-ഇന്‍സാഫിന് മുന്‍തൂക്കം. പുലര്‍ച്ചെ അഞ്ചു മണിയോടെ 42 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ആകെയുള്ള 272 സീറ്റുകളിൽ 113 എണ്ണത്തിൽ പി.ടി.ഐ മുന്നിട്ടുനില്‍ക്കുന്നതായാണ് പാകിസ്താൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ. 137 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്.

ഫലം വൈകുന്നതിനെതിരെ മറ്റു പാർട്ടികൾ രംഗത്ത് വന്നു കഴിഞ്ഞു. എന്നാൽ സാങ്കേതിക തകരാറുകൾ കാരണമാണ് അന്തിമഫലം വൈകുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലിം ലീഗ് അടക്കം പല കക്ഷികളും വോട്ടെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് രംഗത്തുവന്നു.

പ്രധാന എതിരാളിയാ നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലിംലീഗ് 66 സീറ്റുകളിലും. ബിലാവല്‍ ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാട്ടി 39 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. ഇമ്രാന്‍ ഖാന്‍ അദ്ദേഹം മത്സരിക്കുന്ന അഞ്ചു മണ്ഡലങ്ങളിലും മുന്നിട്ടുനില്‍ക്കുന്നു.

270 പാര്‍ലമെന്റ് സീറ്റുകളിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്താന്‍, ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാരുകളിലെ 577 മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 272 സീറ്റില്‍ രണ്ട് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ്, കമ്മിഷന്‍ നീട്ടിവെച്ചിരുന്നു. ബുധനാഴ്ച രാവിലെ എട്ടിനാരംഭിച്ച തെരഞ്ഞെടുപ്പ് വൈകിട്ട് ആറിന് അവസാനിച്ചു.

കനത്ത സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ്. 85,000 പോളിംഗ് സ്റ്റേഷനുകളിലായി 3,71,388 സൈനികരെയാണ് നിയോഗിച്ചത്. 4,50,000 പൊലീസുകാരും സുരക്ഷാച്ചുമതലയിലുണ്ട്. സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അറസ്റ്റും ഭീകരാക്രമണങ്ങളും കലുഷമാക്കിയ അന്തരീക്ഷത്തിലാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ മൂന്ന് സ്ഥാനാര്‍ഥികളുള്‍പ്പെടെ 180ലേറെ പേരാണ് വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

 
First published: July 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍