• HOME
  • »
  • NEWS
  • »
  • world
  • »
  • Imran Khan | വിവാദങ്ങൾക്കിടെ രാജ്യം വിട്ട് ഇമ്രാൻ ഖാന്റെ ഭാര്യാ സുഹൃത്ത്; 90,000 ഡോളറിന്റെ ബാഗുമായുള്ള ഫോട്ടോ വൈറൽ

Imran Khan | വിവാദങ്ങൾക്കിടെ രാജ്യം വിട്ട് ഇമ്രാൻ ഖാന്റെ ഭാര്യാ സുഹൃത്ത്; 90,000 ഡോളറിന്റെ ബാഗുമായുള്ള ഫോട്ടോ വൈറൽ

ഇമ്രാൻ ഖാന് എതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നതിന്റെ പശ്ചാത്തലത്തിൽ ദേശീയ അസംബ്ലി പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഫറാ ഖാൻ ദുബായിലേക്ക് പോയത്.

ഫറാ ഖാൻ

ഫറാ ഖാൻ

  • Share this:
    രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ ഇമ്രാൻ ഖാന്റെ (Imran Khan) ഭാര്യ ബുഷ്റ ബീബിയുടെ (Bushra Bibi) അടുത്ത സുഹൃത്തായ ഫറാ ഖാൻ രാജ്യം വിട്ടു. രാജ്യം വിടാൻ ഫറാ ഖാന് അനുമതി ലഭിച്ചത് പാകിസ്ഥാനിൽ (Pakistan) കൂടുതൽ വിവാദങ്ങൾക്ക് വഴി തുറന്നു. ഫറാ ഖാൻ വില പിടിപ്പുള്ള ഒരു ബാ​ഗുമായി വിമാനത്തിൽ ഇരിക്കുന്നതിന്റെ ഫോട്ടോ പുറത്തു വന്നതോടെ ആരോപണങ്ങൾ ശക്തമായി.

    പ്രതിപക്ഷത്തു നിന്നും അഴിമതി ആരോപണം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് ഫറാ രാജ്യം വിട്ടതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഇമ്രാൻ ഖാന് എതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടു വന്നതിന്റെ പശ്ചാത്തലത്തിൽ ദേശീയ അസംബ്ലി പിരിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഫറാ ഖാൻ ദുബായിലേക്ക് പോയത്.

    പാക് പ്രഥമ വനിത ബുഷ്‌റ ബീബിയുടെ അടുത്ത സുഹൃത്താണ് ഫറാ ഖാൻ. ഫറയുടെ ബാ​ഗിന്റെ വില 90,000 ഡോളർ ആണെന്ന് പിഎംഎൽ-എൻ നേതാവും മുൻ പാകിസ്ഥാൻ ധനമന്ത്രിയുമായ മിഫ്താ ഇസ്മയിൽ ആരോപിച്ചു. ഫറയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് മുൻ മന്ത്രിയുടെ പ്രതികരണം.

    ഫറായെക്കുറിച്ച് മുമ്പ് പിടിഐ നേതാവ് അലീം ഖാൻ പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് പിഎംഎൽ-എന്നിനും പറയാനുള്ളതെന്ന് ഇസ്മായിൽ പറഞ്ഞു. മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷാഹിദ് ഖഖാൻ അബ്ബാസിക്കൊപ്പം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Also read- Imran Khan| അവിശ്വാസ പ്രമേയം തള്ളിയതിനെതിരെ പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിക്കും

    പഞ്ചാബിലെ സിവിൽ സർവീസുകാരെ സ്ഥലം മാറ്റുന്നതിനായി ബുഷ്റ ബീബിയുടെ അടുത്ത സുഹൃത്തായ ഫറ പണം കൈപ്പറ്റിയതായും പിഎംഎൽ-എൻ നേതാവ് ആരോപിച്ചു. ആ പണം ആർക്കാണ് പോയതെന്നും അദ്ദേഹം ചോദിച്ചു. "സർക്കാർ ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി അടുത്ത സൗഹൃദത്തിലായതിനാൽ അവർക്ക് അഴിമതി പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയും. മാത്രമല്ല പലർക്കു വേണ്ടിയും മുന്നിൽ നിന്നു പ്രവർത്തിച്ചിരുന്നത് അവർ ആയിരുന്നു", ഇസ്മായിൽ ആരോപിച്ചു. പ്രാദേശിക കറൻസിയിൽ 16.2 ദശലക്ഷം രൂപയോളം വിലയുള്ള ബാ​ഗാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    മുൻ പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാറിന് എതിരെയും ഇസ്മയിൽ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. "മുൻ പഞ്ചാബ് മുഖ്യമന്ത്രിയും മറ്റാർക്കോ വേണ്ടി മുന്നിൽ നിന്നു പ്രവർത്തിക്കുകയാണ്. ഉസ്മാൻ ബുസ്ദാറിന്റെ അഴിമതിയെക്കുറിച്ച് ഇമ്രാൻ ഖാനെ അറിയിക്കുമെന്ന് അലീം ഖാൻ പറഞ്ഞപ്പോൾ ഇമ്രാൻ ഖാൻ അദ്ദേഹത്തെ സംരക്ഷിക്കുകയാണ് ചെയ്തത്, ആരാണ് ബുസ്ദാറിന് പണം നൽകുന്നത്", ഇസ്മായിൽ ചോദിച്ചു.

    Also read- Imran Khan| തെരഞ്ഞെടുപ്പിന് തയ്യാറാകാന്‍ ഇമ്രാന്‍ ഖാന്‍; സഭ പിരിച്ചുവിടാന്‍ ശുപാര്‍ശ; അവിശ്വാസം അനുവദിച്ചില്ല

    നിലവിലെ സാഹചര്യത്തിൽ രണ്ട് റൊട്ടിക്ക് പകരം ഒരു റൊട്ടി കഴിക്കാനാണ് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും പിഎംഎൽ-എൻ നേതാവ് പറഞ്ഞു. ഗോതമ്പിന്റെയും പഞ്ചസാരയുടെയും വില വർധിച്ചതിനാൽ ആളുകൾ ഒരു റൊട്ടിയാണ് വാങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ഫറ ഖാന്റെ ബാഗിന് 16.2 ദശലക്ഷം രൂപയോളം വില വരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
    Published by:Naveen
    First published: