ഇന്റർഫേസ് /വാർത്ത /World / ഇനി ഓസ്‌ട്രേലിയൻ പ്രവിശ്യയിൽ ലൈംഗികത്തൊഴിൽ ക്രിമിനല്‍ കുറ്റമല്ല; നീക്കം തൊഴിലാളി സുരക്ഷയ്ക്ക്

ഇനി ഓസ്‌ട്രേലിയൻ പ്രവിശ്യയിൽ ലൈംഗികത്തൊഴിൽ ക്രിമിനല്‍ കുറ്റമല്ല; നീക്കം തൊഴിലാളി സുരക്ഷയ്ക്ക്

News18 Malayalam

News18 Malayalam

വേശ്യാലയങ്ങൾ, വീടുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ലൈംഗികത്തൊഴിൽ, പൊതുസ്ഥലങ്ങളില്‍ ലൈംഗികതൊഴിലാളികള്‍ ഇടപാടുകാരെ തേടുന്നത് ഒന്നും ഇനി ക്രിമിനല്‍ കുറ്റമല്ല

 • Share this:

  ലൈംഗിക തൊഴിൽ പൂർണമായും നിയമവിധേയമാക്കിക്കൊണ്ടാണ് ലൈംഗിക തൊഴിൽ കൂടുതൽ സുതാര്യമാക്കികൊണ്ടുള്ള പുതിയ നിയമം നോർതേൺ ടെറിട്ടറി പാർലമെന്റിൽ പാസായത്. ചൂടേറിയ ചർച്ചകൾക്കൊടുവിലാണ് നിയമം സർക്കാർ കൊണ്ടുവന്നത്. ലൈംഗിക തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയയിലെ നോർതേൺ ടെറിട്ടറി ലൈംഗികത്തൊഴിൽ ക്രിമിനൽ കുറ്റമല്ലാതാക്കി.

  എന്നുവെച്ചാൽ എന്ത് ?

  ലൈംഗിക തൊഴിൽ കൂടുതൽ സുതാര്യമാക്കികൊണ്ടുള്ള പുതിയ നിയമം വഴി മറ്റ് വ്യവസായങ്ങൾക്ക് ബാധകമാകുന്ന നിയമങ്ങളെല്ലാം ഇനി ഇതിനും ബാധകമാകും. ഇതുപ്രകാരം വേശ്യാലയങ്ങൾ, വീടുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ലൈംഗികത്തൊഴിൽ, പൊതുസ്ഥലങ്ങളില്‍ ലൈംഗികതൊഴിലാളികള്‍ ഇടപാടുകാരെ തേടുന്നത് ഒന്നും ക്രിമിനല്‍ കുറ്റമല്ല. തൊഴിലിടങ്ങളിലെ സുരക്ഷ, തൊഴിലാളികളുടെ വേതനം, നികുതി, വിവേചനത്തില്‍ നിന്നുള്ള സംരക്ഷണം തുടങ്ങിയവ ലൈംഗിക തൊഴിലാളികൾക്കും ലഭിക്കും.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

  നിബന്ധനകൾ

  വേശ്യാലയങ്ങള്‍ നിയമവിധേയമാക്കുമെങ്കിലും ഇവ സ്ഥാപിക്കുന്നതിന് ചില നിബന്ധനകൾ സർക്കാർ മുൻപോട്ടു വച്ചിട്ടുണ്ട്. ചൈൽഡ് കെയറുകൾക്കും സ്കൂളുകൾക്കും സമീപത്തായി വേശ്യാലയങ്ങള്‍ അനുവദനീയമല്ല. ഈ നിയമം അഞ്ച് വർഷത്തിന് ശേഷം സർക്കാർ പുനഃപരിശോധനക്ക് വിധേയമാക്കും. അതേസമയം പ്രതിപക്ഷം നേതാവ് ഗാരി ഹിഗ്ഗിൻസ് ബില്ലിനെ എതിർത്തു. മറ്റ് വ്യവസായങ്ങൾക്ക് സമാനമായി ലൈംഗിക തൊഴിലിനെ പരിഗണിക്കുന്നത് അനുയോജ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

  ഇപ്പോഴെങ്ങിനെ ?

  നിലവിലെ പ്രോസ്റ്റിസ്‌റ്റുഷൻ റെഗുലേഷൻ ആക്ട് 2004 പ്രകാരം ലൈംഗിക തൊഴിൽ നിയമവിരുദ്ധമാണ്. എന്നാൽ എസ്കോർട് ഏജൻസി തുടങ്ങാൻ നോർതേൺ ടെറിട്ടറി ലൈസൻസിംഗ് കമ്മീഷന് അനുവാദം നൽകാവുന്നതാണ്. ഏതെങ്കിലും ഒരു എസ്കോർട്ട് ഏജൻസിയിൽ ജോലി ചെയ്യണമെങ്കിൽ ഇവർ പൊലീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

  പൊലീസിൽ രജിസ്റ്റർ ചെയ്യുന്നത് വഴി ഇവരുടെ പോലീസ് റെക്കോർഡിൽ ഇത് നിലനിൽക്കും. അതുകൊണ്ട് നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് ഓസ്‌ട്രേലിയൻ ലൈംഗിക തൊഴിലാളികളുടെ കൂട്ടായ്മയായ സ്കാർലെറ്റ് അലയൻസ് ആവശ്യപ്പെട്ടിരുന്നു.

  ലൈംഗിക തൊഴിൽ നോർതേൺ ടെറിട്ടറിയിൽ അംഗീകരികരിക്കപ്പെട്ടിട്ടുളളതാണെങ്കിലും കുറഞ്ഞ അവകാശങ്ങളും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളുമാണ് നിലവിലുള്ളതെന്ന് അറ്റോണി ജനറൽ നടാഷ ഫൈലെസ് പറഞ്ഞു. ടെറിട്ടറിയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് ആവശ്യമാണെന്നും അറ്റോണി ജനറൽ ചൂണ്ടിക്കാട്ടി.

  സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നിയമം

  ഓസ്‌ട്രേലിയയുടെ വിവിധ സംസ്ഥാനങ്ങൾ നിബന്ധനകളോടെ ലൈംഗിക തൊഴിൽ നിയമവിധേയമാക്കിയിട്ടുണ്ട്. 1992 ൽ ACT യും, 1995 ന്യൂ സൗത്ത് വെയിൽസും ലൈംഗിക തൊഴിൽ നിയമവിധേയമാക്കി. ക്വീൻസ്ലാന്റിലും വ്യഭിചാരശാലകൾ നടത്തുന്നത് നിയമവിധേയമാണ്.

  സൗത്ത് ഓസ്‌ട്രേലിയയില്‍ വേശ്യാലയങ്ങള്‍ നിയമവിരുദ്ധമാണ്. വിക്ടോറിയയില്‍ എസ്‌കോര്‍ട്ട് സേവനങ്ങളും വേശ്യാലയവും അംഗീകൃതമാണെങ്കിലും, തെരുവുകള്‍ കേന്ദ്രീകരിച്ചുള്ള ലൈംഗികവൃത്തി നിരോധിച്ചിട്ടുണ്ട്.

  ടാസ്മേനിയയിലും ലൈംഗിക തൊഴിൽ നിയമവിധേയമാണെങ്കിലും ലൈംഗിക തോഴിലാളികളെ നിയന്ത്രിക്കാനോ അവരുടെ തൊഴിലിൽ നിന്ന് ലാഭം കൈപ്പറ്റാനോ വ്യക്തികൾക്ക് അനുവാദമില്ല.

  വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ലൈംഗിക തൊഴിൽ പൊതുവിൽ നിയവിധേയമാണെങ്കിലും ഇടനിലക്കാരുടെ ഇടപെടലും വേശ്യാലയങ്ങൾ നടത്തുന്നതും നിയമവിരുദ്ധമാണ്.

  (കടപ്പാട്: എസ് ബി എസ് മലയാളം ))

  First published:

  Tags: Australia, Sex