നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Czech Communists | ചെക്ക് പാർലമെന്റിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി പുറത്ത്; റിപ്പബ്ലിക്കിന്റെ ചരിത്രത്തിൽ ആദ്യം

  Czech Communists | ചെക്ക് പാർലമെന്റിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി പുറത്ത്; റിപ്പബ്ലിക്കിന്റെ ചരിത്രത്തിൽ ആദ്യം

  2017 ൽ, ചെക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി 7.8 ശതമാനം വോട്ടാണ് നേടിയത്. ആദ്യമായി 10 ശതമാനത്തിൽ താഴെയായത് അന്നാണ്.

  czech_Communist

  czech_Communist

  • Share this:
   1993ൽ ചെക്ക് റിപ്പബ്ലിക്കിന്റെ രൂപീകരണത്തിന് ശേഷം ആദ്യമായി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബൊഹീമിയ ആൻഡ് മൊറാവിയ (KSCM) ചെക്ക് പാർലമെന്റിന്റെ ഇരുസഭകളിൽ നിന്നും പുറത്തായി. കഴിഞ്ഞ ആഴ്ച നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചേംബർ ഓഫ് ഡെപ്യൂട്ടീസിൽ സീറ്റ് നിലനിർത്താൻ ആവശ്യമായ അഞ്ച് ശതമാനം വോട്ട് പരിധി മറികടക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല.

   എഎൻഓയും നിലവിലെ പ്രധാനമന്ത്രിയുമായ ആന്ദ്രെജ് ബാബിച്ചിനെ തിരഞ്ഞെടുപ്പിൽ മറികടന്ന് SPOLU സഖ്യം ഏറ്റവും ഉയർന്ന വോട്ട് നേടി. ഒരു പുതിയ സർക്കാർ രൂപീകരിക്കുന്നതിനെക്കുറിച്ച് ഇതിനകം പൈറേറ്റ്സ്/സ്റ്റാൻ സഖ്യവുമായി ഇവർ കരാർ ഒപ്പിട്ടു എന്നാണ് റിപ്പോർട്ടുകൾ.

   കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായ തെരെഞ്ഞെടുപ്പ് ഫലം ആണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ പാർട്ടിയിൽ വോട്ടർമാരുടെ താൽപര്യം കുത്തനെ കുറയുകയാണ്. കയ്പേറിയ തിരിച്ചടിയാണ് പാർട്ടിക്ക് ഉണ്ടായിരിക്കുന്നത്. 2018 അല്ലെങ്കിൽ 2020 ൽ രാജ്യത്തിന്റെ ഉപരിസഭയായ സെനറ്റിൽ സീറ്റ് നേടുന്നതിലും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബൊഹീമിയ ആൻഡ് മൊറാവിയ പരാജയപ്പെട്ടിരുന്നു.

   2017 ൽ, ചെക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി 7.8 ശതമാനം വോട്ടാണ് നേടിയത്. ആദ്യമായി 10 ശതമാനത്തിൽ താഴെയായത് അന്നാണ്. എന്നാൽ, ചെക്ക് സർക്കാർ രൂപീകരിക്കുന്നതിൽ ഭൂരിപക്ഷം നൽകാൻ പര്യാപ്തമായ ANO വിജയിച്ചതുകൊണ്ട് സഖ്യം രൂപീകരിച്ച് പാർട്ടി പിടിച്ച് നിന്നു.

   Also Read- European Pumpkin Championship | 1200 കിലോ തൂക്കമുള്ള 'ഭീമൻ മത്തങ്ങ'; യൂറോപ്യൻ മത്തങ്ങ ചാമ്പ്യൻഷിപ്പിലെ വിജയി ഈ ഇറ്റലിക്കാരൻ

   മധ്യ-വലത് ജനകീയ പാർട്ടിയായ ANO യുമായുള്ള ഈ സഖ്യ രൂപീകരണം പാർട്ടിയുടെ അവസാന കച്ചിത്തുരുമ്പായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പുറത്തു വന്ന തിരഞ്ഞെടുപ്പ് ഫലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വെറും 3.6 ശതമാനം വോട്ട് മാത്രമാണ് നേടിയത്. ഇതോടെ രാജ്യത്തിന്റെ താഴത്തെ സഭയായ ചെക്ക് ചേംബർ ഓഫ് ഡെപ്യൂട്ടീസിലെ സീറ്റുകൾ പോലും നഷ്ടപ്പെട്ടു.

   1925 -ന് ശേഷം ഇതാദ്യം

   ചെക്കോസ്ലോവാക്യയുടെ ചരിത്രത്തിലേക്ക് പോകുകയാണെങ്കിൽ, 1925 -ന് ശേഷം ആദ്യമായാണ് ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പാർട്ടിക്ക് ചെക്ക് പാർലമെന്റിൽ പ്രാതിനിധ്യം ലഭിക്കാത്തത്.

   തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് തൊട്ടുപിന്നാലെ, കമ്മ്യൂണിസ്റ്റ് പാർട്ടി ചെയർമാൻ വോജ്‌തോച്ച് ഫിലിപ്പ് തന്റെ രാജി പ്രഖ്യാപിച്ചു. ചെക്ക് റിപ്പബ്ലിക്കിനെ പ്രതിനിധീകരിക്കുന്ന യൂറോപ്യൻ പാർലമെന്റ് അംഗമായ കറ്റെസിന കൊനെനി അദ്ദേഹത്തിന് പകരം സ്ഥാനം ഏറ്റെടുത്തു.

   Also Read- Covid Death | കോവിഡിനെതിരെ സിനിമയെടുത്ത നടൻ കോവിഡ് ബാധിച്ച് മരിച്ചു

   "കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബൊഹീമിയ ആൻഡ് മൊറാവിയയുടെ മുഴുവൻ എക്സിക്യൂട്ടീവ് കമ്മിറ്റിയും രാജിവച്ചു, എന്നാൽ ഇത് ഒക്ടോബർ 23 വരെ മാത്രമാണ്," തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഫിലിപ്പ് ശനിയാഴ്ച വൈകുന്നേരം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

   സോവിയറ്റ് ഭരണകൂടത്തിന്റെ പതനത്തിനുശേഷമാണ് ചെക്കോസ്ലോവാക്യയിലെ മുൻ കമ്മ്യൂണിസ്റ്റ് പാർട്ടി 1989 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ബോഹെമിയ ആൻഡ് മൊറാവിയ രൂപീകരിച്ചത്.
   Published by:Anuraj GR
   First published:
   )}