• HOME
  • »
  • NEWS
  • »
  • world
  • »
  • Mother Jailed | ശുചിമുറിയിൽ പ്രസവം; നവജാത ശിശുവിനെ കൊന്ന അമ്മയ്ക്ക് 50 വര്‍ഷം തടവ്

Mother Jailed | ശുചിമുറിയിൽ പ്രസവം; നവജാത ശിശുവിനെ കൊന്ന അമ്മയ്ക്ക് 50 വര്‍ഷം തടവ്

കുഞ്ഞിന്റെ കഴുത്തില്‍ ആറ് മുറിവുകൾ ഉണ്ടായിരുന്നതായും കോടതി കണ്ടെത്തി. ഇതേതുടര്‍ന്ന് കോടതി യുവതിക്ക് 50 വര്‍ഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. |

In El Salvador, Mother Jailed For 50 Years For Killing Her Child

In El Salvador, Mother Jailed For 50 Years For Killing Her Child

  • Last Updated :
  • Share this:
    അമ്മയുടെ (Mother) സ്‌നേഹത്തിന് അതിരുകളില്ല. മിക്ക കുട്ടികള്‍ക്കും (child) അവരുടെ അമ്മമാര്‍ ദൈവത്തെപ്പോലെയും (God) ചിലർക്ക് അവർ സൂപ്പര്‍ ഹീറോകളുമാണ് (Supre hero). നമ്മുടെ ജീവിതത്തിലെ ഏത് പ്രയാസകരമായ നിമിഷത്തിലും നമ്മള്‍ ആദ്യം ഓര്‍ക്കുന്നത് അമ്മയെ ആയിരിക്കും. ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ പകരം വെക്കാനില്ലാത്ത ഒന്നാണ് അമ്മ. എന്നാല്‍ ഇതിന് വിപരീതമായ പല സംഭവങ്ങളും നാംം വാര്‍ത്തകളിലൂടെ അറിയാറുണ്ട്.

    അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് സെന്‍ട്രല്‍ അമേരിക്കയിലെ രാജ്യമായ എല്‍ സാല്‍വഡോറില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വന്തം കുഞ്ഞിനെ കൊന്ന കേസില്‍ എല്‍ സാല്‍വഡോര്‍ പൗരയായ ലെസ്ലി എന്ന യുവതിയെയാണ് അറസ്റ്റ് ചെയ്തത്.

    'ശുചിമുറിയില്‍ വെച്ച് കുഞ്ഞിനെ പ്രസവിക്കുകയും കുഞ്ഞ് തൊട്ടടുത്തുണ്ടായിരുന്ന പാത്രത്തിലേക്ക് തെന്നിവീഴുകയുമായിരുന്നു. വീഴ്ചയില്‍ കുട്ടിക്ക് പരിക്കേറ്റു. ഇതാണ് മരണ കാരണമെന്ന്' ലെസ്ലി കോടതിയിൽ പറഞ്ഞു. സംഭവത്തിന് ശേഷം ലെസ്ലിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തിരുന്നു.

    എന്നാല്‍ ലെസ്ലിയുടെ വാക്കുകള്‍ കോടതി മുഖവിലയ്ക്ക് എടുത്തില്ല. മാത്രമല്ല കുഞ്ഞിന്റെ കഴുത്തില്‍ ആറ് മുറിവുകൾ ഉണ്ടായിരുന്നതായും കോടതി കണ്ടെത്തി. ഇതേതുടര്‍ന്ന് കോടതി യുവതിക്ക് 50 വര്‍ഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു.

    ഗര്‍ഭച്ഛിദ്രം നിരോധിച്ചിരിക്കുന്ന രാജ്യമാണ് എല്‍ സാല്‍വഡോര്‍. ബലാത്സംഗത്തിലൂടെ ഗര്‍ഭം ധരിക്കുക, ശിശുക്കൾക്ക് ജനിതകരോഗങ്ങള്‍ ഉണ്ടാകുക, അമ്മയുടെ ജീവന് അപകടമാകുന്ന തരത്തിലുള്ള ഗര്‍ഭധാരണം എന്നീ സാഹചര്യങ്ങളില്‍ മാത്രമാണ് എല്‍ സാല്‍വഡോറില്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കപ്പെട്ടിട്ടുള്ളത്.

    അന്വേഷണത്തില്‍ ഇക്കാരണങ്ങളൊന്നും ലെസ്ലിയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും അതിനാല്‍ യുവതി കുറ്റക്കാരിയാണെന്നും കോടതി വ്യക്തമാക്കി.

    എന്നാല്‍ ഇതിന് വിപരീതമായി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മകള്‍ അമ്മയെ കൊന്നത് വലിയ വാര്‍ത്തയായിരുന്നു. പാത്രങ്ങള്‍ കഴുകാത്തതിന് ചീത്ത പറഞ്ഞ അമ്മയെ മകള്‍ ഫ്രൈയിംങ് പാന്‍ കൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. നോയിഡയിലെ സെക്ടര്‍ 77ല്‍ 14-കാരിയായ മകളാണ് അമ്മയെ കൊന്നത്. സംഭവത്തില്‍ 14 വയസ്സുകാരിയായ മകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

    കൊല്ലപ്പെട്ട യുവതിയും 14 കാരിയായ മകളും നോയിഡയിലെ അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസിച്ചിരുന്നത്. അമ്മ പരിക്കേറ്റ് നിലത്തുവീണ് കിടക്കുകയാണെന്ന് മകള്‍ അയല്‍ക്കാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. അയല്‍ക്കാര്‍ എത്തി യുവതിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

    സംഭവം നടക്കുമ്പോള്‍ താന്‍ പുറത്ത് നടക്കാന്‍ പോയിരിക്കുകയായിരുന്നെന്നും തിരിച്ചെത്തിയപ്പോള്‍ അമ്മ തലയ്ക്ക് പരിക്കേറ്റ് കിടക്കുന്നതാണ് കണ്ടതെന്നുമായിരുന്നു മകള്‍ ആദ്യം നല്‍കിയ മൊഴി. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ സംഭവ സമയത്ത് യുവതിയുടെ ഫ്‌ലാറ്റിലേക്ക് മറ്റാരും എത്തിയിട്ടില്ലെന്നത് വ്യക്തമായിരുന്നു. ഇതോടെ 14-കാരിയുടെ മൊഴിയില്‍ സംശയം തോന്നി വീണ്ടും ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. പാത്രം കഴുകിവെക്കാത്തതിനെ തുടര്‍ന്ന് അമ്മ ചീത്ത പറഞ്ഞെന്നും തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും മകള്‍ പോലീസിനോട് സമ്മതിച്ചു.
    Published by:Amal Surendran
    First published: