• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടാൻ നരേന്ദ്ര മോദി ഷീ ജിങ് പിങ് ചർച്ചയിൽ ധാരണ

news18
Updated: April 29, 2018, 12:07 AM IST
ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടാൻ നരേന്ദ്ര മോദി ഷീ ജിങ് പിങ് ചർച്ചയിൽ ധാരണ
news18
Updated: April 29, 2018, 12:07 AM IST
ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടാൻ നരേന്ദ്ര മോദി ഷീ ജിങ് പിങ് ചർച്ചയിൽ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സുസ്ഥിര വികസനം, കാലാവസ്ഥ വ്യതിയാനം , ഭക്ഷ്യ സുരക്ഷ എന്നീ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അതിർത്തിയിൽ സമാധാനം ഉറപ്പാക്കാനും പ്രത്യേക തീരുമാനമുണ്ട്.

ഈസ്റ്റ് ലേക് തടാകത്തിൽ ഇരു നേതാക്കളും ഒരുമിച്ച് ബോട്ട് സവാരി നടത്തി. കൂടിക്കാഴ്ചക്ക് ശേഷം രണ്ട് ദിവസത്തെ ചൈനീസ് സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിച്ചു.

അനൗപചാരിക ഉച്ചക്കോടി ചരിത്രപരമെന്നാണ് ചൈനീസ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. അനൗദ്യോഗിക സന്ദർശനം ആയതിനാൽ ഉടമ്പടികളിൽ ഒന്നും ഒപ്പിട്ടില്ല. എന്നാൽ സൈന്യം അടക്കം വിവിധ വിഭാഗങ്ങൾ തമ്മിൽ ആശയവിനിമയം ശക്തമാക്കാൻ ഇരു നേതാക്കളുടെയും കൂടികാഴ്ചയിൽ ധാരണയായി. ഭീകരതക്കെതിരെ ഇന്ത്യയും ചൈനയും ഒന്നിച്ച് പോരാടും. വ്യാപര ബന്ധങ്ങൾ ശക്തിപ്പെടുത്തും. അതിർത്തി പ്രശ്നങ്ങളിൽ അടക്കം സമാധാനം ഉറപ്പാക്കാനും ധാരണയായി. അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക പദ്ധതികളിൽ‌ ഇരു രാജ്യങ്ങളും സഹകരണം ഉറപ്പാക്കും.

വുഹാൻ സിറ്റിയിലെ ഈസ്റ്റ് ലേക് തടാകക്കരയിൽ ചായ കുടിച്ചാണ് രണ്ടാം ദിവസം ഇരു നേതാക്കളും തമ്മിൽ അനൗപചാരിക ചർച്ചകൾ ആരംഭിച്ചത്. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ ഷി ജിൻ പിങിനെ നരേന്ദ്ര മോദി ക്ഷണിച്ചിട്ടുണ്ട്.
First published: April 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍