Sri Lanka | ലങ്കന്‍ ഭരണകൂടത്തെ സഹായിക്കാന്‍ ഇന്ത്യ സൈന്യത്തെ അയക്കുന്നുവെന്ന പ്രചാരണത്തിനെതിരെ ഇന്ത്യൻ ഹൈക്കമ്മീഷന്
Sri Lanka | ലങ്കന്‍ ഭരണകൂടത്തെ സഹായിക്കാന്‍ ഇന്ത്യ സൈന്യത്തെ അയക്കുന്നുവെന്ന പ്രചാരണത്തിനെതിരെ ഇന്ത്യൻ ഹൈക്കമ്മീഷന്
ഗോട്ടബായ രാജപക്സെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ സഹായിക്കാൻ ശ്രീലങ്കയിലേക്ക് സൈനികരെ അയക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഹൈക്കമ്മീഷന് വിശദീകരണം നൽകിയത് .
സാമ്പത്തിക മാന്ദ്യവും അവശ്യ സാധനങ്ങളുടെ ദൗർലഭ്യവും വിലക്കയറ്റവും മൂലം കനത്ത പ്രതിസന്ധി തുടരുന്ന ശ്രീലങ്കയിലേക്ക് (Sri Lanka) ഇന്ത്യ സൈന്യത്തെ അയക്കാന്‍ ഒരുങ്ങുന്നു എന്ന പ്രചാരണത്തിനെതിരെ ഇന്ത്യന്‍ ഹൈക്കമ്മീഷന് (Indian High Commission). പ്രസ്തുത പ്രചാരണം നടത്തുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇന്ത്യ നിഷേധിച്ചു. 'ഇന്ത്യ തങ്ങളുടെ സൈനികരെ ശ്രീലങ്കയിലേക്ക് അയയ്ക്കുന്നുവെന്ന് ഒരു വിഭാഗം മാധ്യമങ്ങളിൽ വന്ന തെറ്റായതും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടുകൾ ഹൈക്കമ്മീഷൻ ശക്തമായി നിഷേധിക്കുന്നു' എന്ന് ഹൈക്കമ്മീഷന് ട്വീറ്റ് ചെയ്തിട്ടുണ്ട്.
"ഇത്തരം നിരുത്തരവാദപരമായ റിപ്പോർട്ടിംഗിനെ ഹൈക്കമ്മീഷന് ശക്തമായി അപലപിക്കുന്നു, ബന്ധപ്പെട്ടവർ ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും" ഹൈക്കമ്മീഷന്റെ പ്രസ്താവനയില്‍ പറയുന്നു.
High Commission strongly denies blatantly false and completely baseless reports in a section of media that India is dispatching its soldiers to Sri Lanka. The High Commission also condemns such irresponsible reporting and expects the concerned to desist from spreading rumours.
ഗോട്ടബായ രാജപക്സെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ സഹായിക്കാൻ ശ്രീലങ്കയിലേക്ക് സൈനികരെ അയക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഹൈക്കമ്മീഷന് വിശദീകരണം നൽകിയത് .
അതേസമയം കടുത്ത ഇന്ധനക്ഷാമം നേരിടുന്ന ശ്രീലങ്കയ്ക്ക് 40,000 മെട്രിക് ടൺ ഡീസൽ ശനിയാഴ്ച ഇന്ത്യ കൈമാറി. നിയന്ത്രണരേഖയ്ക്ക് കീഴില്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറുന്ന നാലാമത്തെ ലോഡ് ചരക്കാണിത്. കഴിഞ്ഞ 50 ദിവസത്തിനിടെ ഇന്ത്യയുടെ ശേഖരത്തില്‍ നിന്നും 2,00,000 ടണ്‍ ഇന്ധനമാണ് ശ്രീലങ്കന്‍ ജനതക്കായി ഇന്ത്യ കൈമാറിയത്.
ഇതിനിടെ സര്‍ക്കാരിനെതിരായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് തടയിടുന്നതിന്റെ ഭാഗമായി ശ്രീലങ്കയില്‍ രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ചു. 36 മണിക്കൂര്‍ നേരത്തെക്കാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് 6 മുതൽ തിങ്കളാഴ്ച രാവിലെ 6 വരെയാണ് കര്‍ഫ്യൂ. കൊളംബോയില്‍ അടക്കം പ്രക്ഷോഭം ശക്തിപ്പെട്ടതിന് പിന്നാലെയാണ് നടപടി. നേരത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
പബ്ലിക് സെക്യൂരിറ്റി ഓർഡിനൻസ് ചട്ടങ്ങൾ പ്രകാരമാണ് പ്രസിഡന്റ് ഗോട്ടബയ രാജപക്സെ നിർദേശം നൽകിയത്. പ്രതിസന്ധികളില്‍ രോഷാകുലരായ പ്രതിഷേധക്കാർ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനമായ കൊളംബോയിലെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് പോലീസുമായി ഏറ്റുമുട്ടിയതിനെത്തുടർന്നാണ് രാജപക്സെ രാജ്യവ്യാപകമായി പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. മാർച്ച് 31 ന് നടന്ന പ്രതിഷേധത്തിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റിരുന്നു. ടൂറിസം മേഖലയുടെ തകർച്ചയെത്തുടർന്ന് കോവിഡ് മഹാമാരിക്ക് ശേഷം ശ്രീലങ്കയുടെ സമ്പദ്വ്യവസ്ഥ തകര്‍ന്ന നിലയിലാണ്.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.