നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • താലിബാനുമായി ചർച്ച നടത്തി ഇന്ത്യ; ഇന്ത്യക്കാരുടെ സുരക്ഷ ചർച്ച ചെയ്തതായി വിദേശകാര്യമന്ത്രാലയം

    താലിബാനുമായി ചർച്ച നടത്തി ഇന്ത്യ; ഇന്ത്യക്കാരുടെ സുരക്ഷ ചർച്ച ചെയ്തതായി വിദേശകാര്യമന്ത്രാലയം

    ഇന്ത്യൻ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഭീകരവാദത്തിനും അഫ്ഗാനിസ്ഥാനിലെ മണ്ണ്  ഒരു തരത്തിലും ഉപയോഗിക്കാൻ അവസരം നൽകരുതെന്ന് ചർച്ചയിൽ  ദീപക് മിത്തൽ ഉന്നയിച്ചു.

    News18 Malayalam

    News18 Malayalam

    • Share this:
    താലിബാനുമായി ചർച്ച നടത്തി ഇന്ത്യ. ഖത്തർ സ്ഥാനപതി ദീപക് മിത്തലാണ് ദോഹയിലെ താലിബാൻ പൊളിറ്റിക്കൽ ഓഫീസ് മേധാവി ഷേർ മൊഹമ്മദ് അബ്ബാസുമായി ചർച്ച നടത്തിയത്. താലിബാന്റെ അപേക്ഷ പ്രകാരമായിരുന്നു ചർച്ചയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്കാരുടെ സുരക്ഷ,  മടക്കം എന്നിവ ചർച്ച ചെയ്തതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

    ഇന്ത്യൻ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഭീകരവാദത്തിനും അഫ്ഗാനിസ്ഥാനിലെ മണ്ണ്  ഒരു തരത്തിലും ഉപയോഗിക്കാൻ അവസരം നൽകരുതെന്ന് ചർച്ചയിൽ  ദീപക് മിത്തൽ ഉന്നയിച്ചു. വിഷയങ്ങൾ ക്രിയാത്മകമായി പരിഹരിക്കുമെന്ന് ഷേർ മൊഹമ്മദ് ഉറപ്പു നൽകി.അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യം പൂർണമായും പിൻവാങ്ങുകയും കാബൂൾ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ചർച്ച.

    Also Read- യു എസ് സേന അഫ്ഗാൻ വിട്ടത് 73 എയർ ക്രാഫ്റ്റുകളും നൂറോളം കവചിത വാഹനങ്ങളും ഉപയോഗശൂന്യമാക്കിയശേഷം

    ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്നെന്നതായി താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനിലെ പദ്ധതികൾ  പൂർത്തീകരിക്കാൻ ഇന്ത്യയെ ക്ഷണിക്കുന്നതായും താലിബാൻ ഉപമേധാവി  ഷേർ മൊഹമ്മദ് അബ്ബാസ് സി എൻ എൻ ന്യൂസ് 18നോട് പ്രതികരിച്ചിരുന്നു.



    അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ പുതിയ ഭരണകൂടത്തിനുണ്ടാകുമെന്ന് കരുതുന്നതായും അഫ്ഗാനിലെ ഹിന്ദു, സിഖ് ന്യൂനപക്ഷവിഭാഗങ്ങൾക്ക് സമാധാന ജീവിതം ഉറപ്പുവരുത്തുമെന്നും താലിബാൻ ഇന്ത്യയ്ക്ക് ഭീഷണിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അഫ്ഗാനിസ്ഥാനിൽ ശേഷിക്കുന്ന 20 ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമം കേന്ദ്രസർക്കാർ തുടരുകയാണ്.  കാബൂൾ വിമാനത്താവളത്തിന് പുറത്ത് തുടർച്ചയായുണ്ടാകുന്ന സ്ഫോടനങ്ങൾ മൂലം കുടുങ്ങിക്കിടക്കുന്നവരെ വിമാനത്താവളത്തിലേക്കെത്തിക്കുക ദുഷ്കരമായിരിക്കുകയാണ്.

    അഫ്ഗാനിസ്ഥാനിലെ സിഖ് വിഭാഗത്തിൽ നിന്നുള്ള 140 പേരും ഇന്ത്യയിലേക്ക് വരാനായി തയ്യാറായി നിൽക്കുന്നുണ്ട്. ദേവി ശക്തി രക്ഷാ ദൗത്യത്തിന്റെ ഭാഗമായി ആറ് വിമാനങ്ങളിലായി 260 ഇന്ത്യക്കാരടക്കം 550 പേരെയാണ് ഇതുവരെ രാജ്യത്ത് എത്തിച്ചത്.
    Published by:Rajesh V
    First published:
    )}