• HOME
  • »
  • NEWS
  • »
  • world
  • »
  • Ease of Doing Business 2020: വ്യവസായ സൗഹൃദ അന്തരീക്ഷം: ലോകബാങ്കിന്റെ പട്ടികയിൽ ഇന്ത്യക്ക് വൻ മുന്നേറ്റം

Ease of Doing Business 2020: വ്യവസായ സൗഹൃദ അന്തരീക്ഷം: ലോകബാങ്കിന്റെ പട്ടികയിൽ ഇന്ത്യക്ക് വൻ മുന്നേറ്റം

India jumps 14 places in Ease of Doing Business and reaches 63rd postion | ഇന്ത്യ കഴിഞ്ഞ വർഷത്തെക്കാൾ 14 റാങ്ക് മെച്ചപ്പെടുത്തി

News18

News18

  • Last Updated :
  • Share this:
    വാഷിംഗ്ടൺ: മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള രാജ്യങ്ങളുടെ ലോകബാങ്ക് പട്ടകയിൽ ഇന്ത്യക്ക് വൻ മുന്നേറ്റം. കഴിഞ്ഞ വർഷം റാങ്കിംഗിൽ 77ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 14 സ്ഥാനങ്ങൾ മറികടന്ന് 63ാം റാങ്കിലെത്തി. നില മെച്ചപ്പെടുത്തിയ മികച്ച സമ്പദ് വ്യവസ്ഥയുള്ള പത്ത് രാജ്യങ്ങളിൽ നാലും മധ്യപൂർവേഷ്യൻ രാജ്യങ്ങളാണ്. ലോകമെമ്പാടുമുള്ള 115 രാജ്യങ്ങളിലെ ഭരണകൂടങ്ങൾ 294 പരിഷ്കരണ നടപടികളാണ് നടപ്പാക്കിയത്. ഇത് കഴിഞ്ഞ വർഷത്തിൽ ഈ രാജ്യങ്ങളിൽ ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കി.

    നില മെച്ചപ്പെടുത്തിയ പത്ത് രാജ്യങ്ങൾ

    സൗദി അറേബ്യ, ജോർദാൻ, ടോഗോ, ബഹ്റൈൻ, താജികിസ്ഥാൻ, പാകിസ്ഥാൻ, കുവൈറ്റ്, ചൈന, ഇന്ത്യ, നൈജീരിയ
    ചൈനയും ടോഗോയുമാണ് ഈ പട്ടികയിൽ മുന്നിലെത്തിയത്.
    തുടര്‍ച്ചയായ മൂന്നാം വർഷമാണ് ഇന്ത്യ പട്ടികയിൽ ഉൾപ്പെട്ടത്.
    ഇക്കൂട്ടത്തിൽ ബഹ്റൈനാണ് വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും കൂടുതൽ ഭരണപരിഷ്കാരങ്ങൾ നടപ്പാക്കിയത്.
    ലോക ബാങ്ക് പരിശോധിച്ച പത്ത് സൂചികകളിൽ ഒൻപതെണ്ണത്തിലും ബഹ്റൈൻ നില മെച്ചപ്പെടുത്തി.
    ചൈനയും സൗദി അറേബ്യയും എട്ട് സൂചികകളിൽ നില മെച്ചപ്പെടുത്തി.

    മികച്ച സ്കോർ നേടിയ രാജ്യങ്ങൾ

    ഏറ്റവും മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള പട്ടികയിൽ ഏറ്റവും മികച്ച സ്കോർ നേടിയ മികച്ച സമ്പദ് വ്യവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങൾ ഇവയാണ്- ന്യൂസിലാന്റ്, സിംഗപൂർ, ഹോങ്കോങ്, ഡെന്മാർക്ക്, റിപ്പബ്ലിക് ഓഫ് കൊറിയ, അമേരിക്ക, ജോർജിയ, ഇംഗ്ലണ്ട്, നോർവേ, സ്വീഡൻ.
    ഓൺലൈൻ ബിസിനസ് പ്രോസസ്, ഇലക്ട്രോണിക്സ് ടാക്സ് ഫയലിംഗ് പ്ലാറ്റ് ഫോമുകൾ, വസ്തുകൈമാറ്റത്തിനുള്ള ഓൺലൈൻ നടപടികൾ എന്നിവയാണ് ഈ രാജ്യങ്ങൾക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
    അതേസമയം, 26 രാജ്യങ്ങൾ ഈ മേഖലയിൽ സ്വീകരിച്ച നടപടികൾ കാരണം വ്യവസായിക നടത്തിപ്പ് ചെലവേറിയതാക്കിയെന്നും ലോകബാങ്ക് കണ്ടെത്തി.

    പത്ത് മേഖലകൾ

    ബിസിനസ് തുടങ്ങുക, നിർമാണാനുമതികൾ നേടുക, വൈദ്യുതി ലഭ്യത, ഭൂമി രജിസ്ട്രേഷൻ, വായ്പാ ലഭ്യത, ന്യൂനപക്ഷ സംരംഭകരെ സംരക്ഷിക്കുക, നികുതി അടയ്ക്കൽ, അതിർത്തി കടന്നുള്ള വ്യാപാരം, കരാർ നടപ്പാക്കൽ, പാപ്പരത്വം പരിഹരിക്കൽ

    ഒരു ബിസിനസ്സ് ആരംഭിക്കുക, നിർമ്മാണ അനുമതികൾ കൈകാര്യം ചെയ്യുക, വൈദ്യുതി നേടുക, നികുതി അടയ്ക്കൽ എന്നിവയായിരുന്നു ഈ കാലയളവിലെ ഏറ്റവും സജീവമായ പരിഷ്കരണം.
    നിർമ്മാണ അനുമതികൾ കൈകാര്യം ചെയ്യുന്നതിലും വൈദ്യുതി ലഭിക്കുന്നതിലും വരുത്തിയ പരിഷ്കാരങ്ങൾ ഗുണം ചെയ്തു.

    Also Read-Kerala By-election results LIVE: വോട്ടെണ്ണൽ തുടങ്ങി; നെഞ്ചിടിപ്പോടെ മുന്നണികൾ

    First published: