നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • PM Narendra Modi in COP26 | കാലാവസ്ഥാ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ അഞ്ച് കാര്യങ്ങൾ

    PM Narendra Modi in COP26 | കാലാവസ്ഥാ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ അഞ്ച് കാര്യങ്ങൾ

    പഞ്ചാമൃതം എന്ന പേരിൽ ഇന്ത്യ ലക്ഷ്യമിടുന്ന അഞ്ച് നിർദേശങ്ങളാണ് കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനായി പ്രധാനമന്ത്രി ലോകത്തിന് മുന്നിൽ വെച്ചത്.

    modi-

    modi-

    • Share this:
      ഗ്ലാസ്ഗോ: കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി ഇന്ത്യയുടെ ക്രിയാത്മക നിർദേശങ്ങൾ ലോകത്തിന് മുന്നിൽവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഒപി 26 ഉച്ചകോടിയിൽ പഞ്ചാമൃതം എന്ന പേരിൽ ഇന്ത്യ ലക്ഷ്യമിടുന്ന അഞ്ച് നിർദേശങ്ങളാണ് ഇതിനായി പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. '1) 2030 ആകുമ്പോഴേക്കും ഫോസിൽ ഇതര ഇന്ധന ഉത്പാദനം 500 ജിഡബ്ല്യു വർദ്ധിപ്പിക്കും. 2) 2030 ആകുമ്പോഴേക്കും ഇന്ത്യ പുനരുപയോഗ ഊർജം 50% വർദ്ധിപ്പിക്കും. 3) കാർബൺ പുറന്തള്ളൽ 1 ബില്യൺ ടൺ കുറയ്ക്കും. 4) കാർബൺ 40% ആയി കുറയ്ക്കും. 5) 2070-ഓടെ സീറോ എമിഷൻ എന്ന ലക്ഷ്യം കൈവരിക്കും'- പ്രധാനമന്ത്രി മുന്നോട്ട് വെച്ച അഞ്ച് നിർദേശങ്ങൾ.

      കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കാൻ പ്രകൃതിയോട് അടുത്ത് ജീവിക്കുന്ന പരമ്പരാഗത സമൂഹങ്ങളിൽനിന്നുള്ള അറിവ് സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഇന്ത്യയിലെ ചെറുകിട കർഷകരിൽ കാലാവസ്ഥാ വ്യതിയാനം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഇത് അവരുടെ വിള രീതി മാറ്റാൻ അവരെ നിർബന്ധിക്കുകയാണെന്ന് പറഞ്ഞു. ആഗോള തലത്തിൽ കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിന് എല്ലാ ലോകരാജ്യങ്ങളും പ്രാദേശിക പിന്തുണ നൽകണമെന്ന് മോദി ആവശ്യപ്പെട്ടു.

      “കാലാവസ്ഥാ വ്യതിയാനത്തെ മുന്നിൽ കണ്ടുകൊണ്ടുള്ള ഞങ്ങളുടെ വികസന നയങ്ങളുടെയും പദ്ധതികളും ശ്രദ്ധേയമായ മാതൃകകളാണ്. ഇന്ത്യയിൽ, ‘നൽ സേ ജല്’, ക്ലീൻ ഇന്ത്യ മിഷൻ, ഉജ്ജ്വല തുടങ്ങിയ പദ്ധതികൾ രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തി, ”- നരേന്ദ്ര മോദി 2021 ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ പറഞ്ഞു.

      Also Read- PM Narendra Modi in COP26 | 'കാലാവസ്ഥാ മാറ്റത്തിനെതിരെ പ്രവർത്തിക്കാൻ പരമ്പരാഗത വിഭാഗങ്ങളിൽനിന്ന് അറിവ് തേടണം'; ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

      ആഗോളതാപനത്തിനെതിരെ വേഗത്തിലുള്ളതും യോജിച്ചതുമായ പോരാട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. കാലാവസ്ഥയെക്കുറിച്ച് എതിരാളിയായ ചൈനയെ വിമർശിക്കുകയും മറ്റ് നേതാക്കളോട് കാലാവസ്ഥയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. സ്‌കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ ആരംഭിച്ച കാലാവസ്ഥാ ഉച്ചകോടിയിൽ ലോക നേതാക്കളോട് ഓൺലൈനിൽ സംസാരിച്ച ബൈഡൻ, തന്റെ ഭരണകൂടം കാലാവസ്ഥയ്ക്കുവേണ്ടി ഇതുവരെ കൈക്കൊണ്ട നടപടികൾ ഉയർത്തിക്കാട്ടാനും പുതിയ കാലാവസ്ഥാ സംരംഭങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

      കാലാവസ്ഥാ പ്രതിസന്ധി തടയാൻ ആവശ്യമായ നടപടികളെ ലോക സമ്പദ്‌വ്യവസ്ഥയുടെ അവസരമായി കാണണമെന്ന് ജോ ബൈഡൻ തിങ്കളാഴ്ച COP26 കാലാവസ്ഥാ ഉച്ചകോടിയിൽ പറഞ്ഞു. “നമുക്ക് ചുറ്റിലം വളരുന്ന ദുരന്തത്തിൽ അവിശ്വസനീയമായ ഒരു അവസരമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു - യുണൈറ്റഡ് സ്റ്റേറ്റ്സിന് മാത്രമല്ല, നമുക്കെല്ലാവർക്കും,”- അദ്ദേഹം പറഞ്ഞു.

      'കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവർത്തിക്കുന്നതിൽ പരാജയപ്പെടുന്നത് ഞങ്ങളെപ്പോലുള്ള രാജ്യങ്ങൾക്ക് വധശിക്ഷ': ബാർബഡോസ് പ്രധാനമന്ത്രി

      കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അടിയന്തരമായി ഇടപെടുന്നതിൽ പരാജയപ്പെടുന്നത് തങ്ങളെപ്പോലുള്ള ദ്വീപ് രാഷ്ട്രങ്ങളിലെ ആളുകൾക്ക് “വധശിക്ഷ” ആയിരിക്കുമെന്ന് ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ടിലി ലോക നേതാക്കളോട് പറഞ്ഞു. ഗ്ലാസ്‌ഗോയിൽ നടന്ന COP26 കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അവർ. ആഗോളതാപനത്തിൽ നിന്നുള്ള ഏറ്റവും വലിയ ഭീഷണി നേരിടുന്ന രാജ്യങ്ങൾക്ക് കനത്ത വെല്ലുവിളിയാണ്. “ഖേദകരമെന്നു പറയട്ടെ, ഗ്ലാസ്‌ഗോയിൽ ആവശ്യമായ ചില മുഖങ്ങളെ കാണാനില്ല” എന്ന് അവർ പറഞ്ഞു. ചൈന, റഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കാത്തവരിൽ ഉൾപ്പെടുന്നു.
      Published by:Anuraj GR
      First published:
      )}