അഭിജിത്ത് ബാനർജി; നൊബേൽ നേടുന്ന ഒമ്പതാമത്തെ ഇന്ത്യക്കാരനായി ഈ കൊൽക്കത്തക്കാരൻ

നൊബേൽ പുരസ്കാരം നേടുന്ന ഒൻപതാമത്തെ ഇന്ത്യക്കാരനാണ് അഭിജിത്ത്.

News18 Malayalam | news18
Updated: October 14, 2019, 4:54 PM IST
അഭിജിത്ത് ബാനർജി; നൊബേൽ നേടുന്ന ഒമ്പതാമത്തെ ഇന്ത്യക്കാരനായി ഈ കൊൽക്കത്തക്കാരൻ
ഇല്ലസ്ട്രേഷൻ - മിർ സുഹൈൽ
  • News18
  • Last Updated: October 14, 2019, 4:54 PM IST
  • Share this:
ന്യൂഡൽഹി: ഈ വർഷത്തെ സാമ്പത്തിക നൊബേൽ സമ്മാനത്തിന് ഇന്ത്യക്കാരനായ അഭിജിത്ത് ബാനർജി ഉൾപ്പെടെ മൂന്നുപേർ അർഹരായി.

ആഗോള ദാരിദ്ര്യ നിർമാർജനത്തിനുള്ള പഠനത്തിനാണ് അഭിജിത്ത് ഉൾപ്പെടെയുള്ളവർക്ക് നൊബേൽ ലഭിച്ചത്. എസ്തർ ഡഫ്‌ലോയും മൈക്കിൾ ക്രെമറും പുരസ്കാരം പങ്കിട്ടു. അഭിജിത്ത് ബാനർജിയുടെ ഭാര്യയാണ് എസ്തർ ഡഫ്‌ലോ.

 



നൊബേൽ പുരസ്കാരം നേടുന്ന ഒൻപതാമത്തെ ഇന്ത്യക്കാരനാണ് അഭിജിത്ത്. അമർത്യ സെന്നിനു ശേഷം ഇത് ആദ്യമായാണ് സാമ്പത്തികശാസ്ത്ര വിഭാഗത്തിൽ ഇന്ത്യയിൽ നിന്നൊരാൾ നൊബേൽ പുരസ്കാരത്തിന് അർഹനാകുന്നത്.

58 വയസുള്ള അഭിജിത്ത് ബാനർജി കൊൽക്കത്ത സർവകലാശാല, ജവഹർവാൽ നെഹ്റു സർവകലാശാല, ഹാർവാർഡ് സർവകലാശാല എന്നിവിടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്. 1988ൽ ഹാർവാഡ് സർവകലാശാലയിൽ നിന്നാണ് പി എച്ച് ഡി ബിരുദം സ്വന്തമാക്കിയത്. മസാച്യൂറ്റെസ് ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിൽ സാമ്പത്തിക ശാസ്ത്ര പ്രൊഫസർ ആണ്.

First published: October 14, 2019, 4:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading