• HOME
  • »
  • NEWS
  • »
  • world
  • »
  • രഹസ്യ കുടുംബത്തെ സംരക്ഷിക്കാൻ ഫണ്ട് വകമാറ്റിയ ബിഷപ്പ് രാജിവെച്ചു

രഹസ്യ കുടുംബത്തെ സംരക്ഷിക്കാൻ ഫണ്ട് വകമാറ്റിയ ബിഷപ്പ് രാജിവെച്ചു

Pope Francis and cardinals take part in a procession before the Mass for bishops and cardinals who died in 2018, at Saint Peter's Basilica at the Vatican November 3, 2018. REUTERS/Alessandro Bianchi

Pope Francis and cardinals take part in a procession before the Mass for bishops and cardinals who died in 2018, at Saint Peter's Basilica at the Vatican November 3, 2018. REUTERS/Alessandro Bianchi

  • Last Updated :
  • Share this:
    വത്തിക്കാൻ സിറ്റി: രഹസ്യ കുടുംബത്തെ സംരക്ഷിക്കാൻ സഭയുടെ സാമൂഹികക്ഷേമ ഫണ്ട് വകമാറ്റിയ ബിഷപ്പ് രാജിവെച്ചു. ആന്ധ്രാപ്രദേശ് കുഡപ്പയിലെ ബിഷപ്പ് പ്രസാദ് ഗല്ലേലയുടെ രാജി ഇന്ന് ഫ്രാൻസിസ് മാർപാപ്പ അംഗീകരിക്കുകയായിരുന്നു. ഗല്ലേലയ്ക്ക് ഭാര്യയും മകനുമുണ്ടെന്നും, അവരെ സഹായിക്കുന്നതിനായി സഭയിലെ ഫണ്ട് വകമാറ്റിയെന്നുമായിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സഭ തന്നെ ഇദ്ദേഹത്തിനെതിരെ കേസും നൽകിയിരുന്നു. ഇതോടെയാണ് ബിഷപ്പ് സ്ഥാനം രാജിവെക്കാൻ ഗല്ലേല തീരുമാനിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ഗല്ലേല അയച്ചുനൽകിയ രാജിക്കത്ത് ഇന്നാണ് ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചത്.

    ഫേസ്ബുക്ക് പോസ്റ്റില്‍ ലൈക്കടിച്ച് പ്രണയത്തിലായി; ഭര്‍തൃമതിയുടെ 40 പവന്‍ തട്ടിയ യുവാവ് അറസ്റ്റില്‍

    എന്നാൽ തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് ഗല്ലേല പറയുന്നു. തനിക്ക് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സ്ത്രീ ഭാര്യയല്ല. മരിച്ചുപോയ സഹോദരന്‍റെ ഭാര്യയാണ്. അവരുമായി തനിക്ക് അവിഹിതമായ ബന്ധമില്ലെന്നും ഗല്ലേല പറഞ്ഞു.
    First published: