സാൻഫ്രാൻസിസ്കോ: ലണ്ടന് പിന്നാലെ യുഎസിലെ സാൻഫ്രാൻസിസ്കോയിലും ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം അഴിച്ചുവിട്ട് ഖലിസ്ഥാൻ അനുകൂലികൾ. ലണ്ടനിലെ ഹൈക്കമ്മീഷൻ ഓഫീസിന് മുന്നിലെ ഇന്ത്യൻ പതാക നീക്കിയതിന് പിന്നാലെയാണ് സാൻഫ്രാൻസിസ്കോയിലെ ആക്രമണം. അക്രമകാരികള്‍ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അമേരിക്കയിലെ ഇന്ത്യൻ സമൂഹം ആവശ്യപ്പെട്ടു.
കോൺസുലേറ്റിൽ എത്തിയ ഒരു കൂട്ടം ആളുകൾ ഗ്ലാസ് ഡോറുകളും വാതിലുകളും അടിച്ചു തകർക്കുകയായിരുന്നു. സ്പ്രേ പെയിന്റ് ഉപയോഗിച്ച് ‘ഫ്രീ അമൃത്പാൽ’ എന്ന് വലുതായി എഴുതുകയും ചെയ്തു. കെട്ടിടത്തിനു മുകളിൽ ഖലിസ്ഥാൻ പതാക പാറിച്ചു.
ആക്രമണം നടക്കുന്ന സമയത്ത് പശ്ചാത്തലത്തിൽ പഞ്ചാബി പാട്ടുകൾ കേൾക്കാം. ആക്രമണത്തിന്റെ വിവിധ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഖലിസ്ഥാൻ നേതാവ് അമൃത്പാല്‍ സിങ്ങിനായി നടത്തുന്ന തിരച്ചിലില്‍ പ്രതിഷേധിച്ചാണ് വിവിധയിടങ്ങളിൽ ഖലിസ്ഥാൻ അനുകൂലികൾ അക്രമം അഴിച്ചുവിടുന്നത്.
Indian consulate in #SanFrancisco has also been under attack by pro #Khalistani goons, it’s high time, the responsibility to secure these establishments should be given to #ITBP and other Indian security forces. pic.twitter.com/lgT6Lwdujm
— Shivani Sharma (@shivanipost) March 20, 2023
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് മുന്നില്‍ ഇന്ത്യയുടെ ദേശീയപതാക ഖലിസ്ഥാന്‍ അനുകൂലികള്‍ നീക്കിയതില്‍ ഇന്ത്യ ബ്രിട്ടനെ പ്രതിഷേധം അറിയിച്ചിരുന്നു. സുരക്ഷാവീഴ്ചയില്‍ വിശദീകരണം തേടിയ ഇന്ത്യ, അലംഭാവം അംഗീകരിക്കില്ലെന്നും വ്യക്തമാക്കി. കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ലണ്ടനില്‍ നടന്നത് പ്രതിഷേധാര്‍ഹമാണെന്നും ശക്തമായി അപലപിക്കുന്നതായും ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മീഷന്‍ അലക്സ് എല്ലിസ് ട്വീറ്റ് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: America, Khalistani Supporters