അമേരിക്കയിലെ ഇന്ത്യന്‍ എംബസിയില്‍(Indian Embassy) വനിതയോട് അപമര്യാദയായി പെരുമാറി ഉദ്യോഗസ്ഥന്. പിതാവ് മരണപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി ഇന്ത്യയിലേക്ക് വീസ അപേക്ഷിക്കാനെത്തിയതയായിരുന്നു യുവതി. എന്നാല്‍ യുവതിയോട് ആക്രോശിക്കുകയും അപേക്ഷക പറയുന്നത് കേള്‍ക്കാന്‍ പോലും ഉദ്യോഗസ്ഥന് തയ്യാറായില്ല. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അപേക്ഷകയുടെ വീസ നിരസിക്കാനുള്ള കാരണം പറഞ്ഞുകൊണ്ടാണ് ഉദ്യോഗസ്ഥന് മര്യാദയില്ലാതെ പെരുമാറിയത്. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഉദ്യോഗസ്ഥനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.
On 24/11/2021. Indian embassy New York. Her father had died & she wanted a visa for India. This is the obnoxious behavior of an Indian officer in the New York Consulate towards her. @DrSJaishankar @MEAIndia @PMOIndia you can't ignore this. pic.twitter.com/7ckWXnJqP0
— Simi Garewal (@Simi_Garewal) November 30, 2021
സംഭവം ശ്രദ്ധയില്‍പ്പെട്ട കോണ്‍സുലേറ്റ് ജനറല്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതായി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി വ്യക്തമാക്കി.
— India in New York (@IndiainNewYork) November 27, 2021
തേങ്ങ പൊട്ടിച്ച് ബിജെപി എംഎല്‍എയുടെ റോഡ് ഉദ്ഘാടനം; തേങ്ങയ്ക്ക് പകരം പൊട്ടിയത് റോഡ്; നടപടിക്ക് നിര്‍ദേശം
തേങ്ങ പൊട്ടിച്ച് റോഡ് ഉദ്ഘാടനം(Road Inauguration) ചെയ്തപ്പോള്‍ പൊട്ടിയത് റോഡ്. ഉത്തര്‍പ്രദേശിലെ(Uttar Pradesh) ബിജ്വനോരിലെ ഏഴു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഉദ്ഘാടനത്തിനം ചെയ്യാനാണ് എംഎല്‍എ സുചി മാസും ചൗധരി തേങ്ങ ഉടച്ചത് എന്നാല്‍ തേങ്ങയ്ക്ക് പകരം പൊട്ടിയത് റോഡാണ്. 1.16 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച റോഡാണ് തേങ്ങ ഉടച്ചപ്പോള് തകര്‍ന്നത്.
സംഭവത്തില്‍ ബിജെപി എംഎല്‍എ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കാനും എംഎല്‍എ നിര്‍ദേശിച്ചു. റോഡ് പണി പരിശോധിക്കാന്‍ ഉത്തരവിടുകയും ചെയ്തു. പരിശോധിക്കാനുള്ള സാമ്പിള്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തുന്നത് വരെ എംഎല്‍എ സ്ഥലത്ത് തുടര്‍ന്നു.
'1.16 കോടി രൂപ മുടക്കിയാണ് റോഡ് നിര്‍മിക്കുന്നത്. 7.5 കിലോമീറ്റര്‍ ദൂരമുണ്ട്. എന്നോട് റോഡ് ഉദ്ഘാടനം ചെയ്യാന്‍ ആവശ്യപ്പെട്ടു. അവിടെയെത്തി തേങ്ങയുടക്കാന്‍ ശ്രമിച്ചപ്പോള്‍ തേങ്ങ ഉടഞ്ഞില്ല. പക്ഷേ, റോഡിന്റെ ചില ഭാഗങ്ങള്‍ ഇളകിവന്നു. ഞാന്‍ പരിശോധിച്ചപ്പോള്‍ പണി മോശമാണെന്ന് കണ്ടു. നിലവാരമുള്ള റോഡ് പണി ആയിരുന്നില്ല. ഞാന്‍ ഉദ്ഘാടനം നിര്‍ത്തി ജില്ലാ മജിസ്ട്രേറ്റുമായി സംസാരിച്ചു. അദ്ദേഹം മൂന്നംഗ സമിതി രൂപീകരിച്ചു. സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കും.''- എംഎല്‍എ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indian Embassy, Viral video