HOME » NEWS » World » INDIAN EMBASSY IN ISRAEL SETS UP HELPLINE AGAINST THE WAKE OF THE ISRAEL PALESTINE CONFLICT

ഇസ്രായേൽ-പലസ്തീൻ സംഘർഷം: ഇന്ത്യാക്കാർക്ക് ഹെല്പ്ലൈൻ തുറന്ന് എംബസ്സി

അടിയന്തര സഹായങ്ങൾക്ക് ഫോൺ നമ്പർ അല്ലെങ്കിൽ ഇമെയിൽ വിലാസം വഴി ബന്ധപ്പെടാവുന്നതാണ്

News18 Malayalam | news18-malayalam
Updated: May 13, 2021, 8:15 AM IST
ഇസ്രായേൽ-പലസ്തീൻ സംഘർഷം: ഇന്ത്യാക്കാർക്ക് ഹെല്പ്ലൈൻ തുറന്ന് എംബസ്സി
(പ്രതീകാത്മക ചിത്രം)
  • Share this:
ഇസ്രായേൽ പലസ്തീൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് വേണ്ടി അടിയന്തര ഹെൽപ് ലൈൻ തുറന്ന് ഇന്ത്യൻ എംബസി. +972549444120 എന്ന നമ്പറിൽ അടിയന്തര സഹായങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. ജാഗ്രതാനിർദ്ദേശത്തോടൊപ്പം, എംബസ്സി നിർദേശപ്രകാരം പ്രാദേശിക ഭരണകൂടം പുറപ്പെടുവിക്കുന്ന സുരക്ഷാ പ്രോട്ടോകോൾ പാലിക്കണം.

ലോക്ക്ഡൗണിനെ തുടർന്ന് വിമാനസർവീസുകൾ നിർത്തിവച്ചിരിക്കുന്നതിനാൽ ഒട്ടേറെ ഇന്ത്യക്കാർ അവിടെ കുടുങ്ങിയിട്ടുണ്ട്.

ഹെൽപ് ലൈൻ നമ്പർ ലഭ്യമായില്ലെങ്കിൽ cons1.telaviv@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ സന്ദേശമയക്കം. മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ എംബസ്സി തയാറാണെന്ന് അവർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

തദ്ദേശീയ ഭരണസമിതികൾ ശുപാർശ ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷണമെന്നും, അനാവശ്യയാത്രകൾ ഒഴിവാക്കി സേഫ് ഷെൽട്ടറുകൾക്ക് അടുത്ത് തന്നെ തങ്ങണമെന്നും എംബസി അറിയിച്ചു.



രണ്ടു ദിവസം മുൻപ് ഇസ്രയേലിലെ അഷ്ക ലോണിൽ ( ashkelon) ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളിയായ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലിലെ അഷ്കലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു.

ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേൽ യുവതിയും മരിച്ചു. വൈകിട്ട് കീരിത്തോട്ടിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഷെല്ലുകൾ താമസസ്ഥലത്ത് പതിക്കുകയായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശൻ്റയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴു വർഷമായി ഇസ്രായേലിലാണ് ജോലി ചെയ്യുന്നത്. രണ്ട് വർഷം മുൻപാണ് ഏറ്റവുമൊടുവിൽ നാട്ടിൽ വന്ന് മടങ്ങിയത്.

ഗാസ മുനമ്പിലെ പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകൾ ഹമാസിന്‍റെ നേതൃത്വത്തിൽ ചൊവ്വാഴ്ച മുഴുവൻ തെക്കൻ ഇസ്രായേലിന് നേരെ വൻതോതിൽ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് അഷ്ക ലോണിൽ ഒരു മലയാളി ഉൾപ്പടെ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പരിക്കേൽക്കുകയും ചെയ്തത്. ഇതേത്തുടർന്ന് ഇസ്രായേൽ ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച ഗാസ തീവ്രവാദ ഗ്രൂപ്പുകളുമായുള്ള പോരാട്ടത്തിൽ ഇസ്രായേലിലെ ആദ്യത്തെ മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇസ്രായേൽ പ്രദേശത്ത് നൂറുകണക്കിന് റോക്കറ്റുകളാണ് കഴിഞ്ഞ ദിവസം പതിച്ചത്. നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മലയാളികൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Summary: Indian Embassy in Israel sets up helpline against the wake of the Israel-Palestine conflict
Published by: user_57
First published: May 13, 2021, 8:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories