ടൊറന്റോ: യുഎസ്-കാനഡ അതിര്‍ത്തിയില്‍ പിഞ്ചു കുഞ്ഞുടക്കം നാലു ഇന്ത്യക്കാര്‍ തണുത്തു മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ദുരന്തം.
മൈനസ് 35 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടത്തെ താപനില. അമേരിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് 12 മീറ്റര്‍ മാത്രം അകലെയായിരുന്നു മൃതദേഹങ്ങള്‍. മരിച്ചവരുടെ വിവരങ്ങള്‍ അറിയാനുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
ഞെട്ടിക്കുന്ന വാര്‍ത്തയെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ സംഭവത്തില്‍ പ്രതികരിച്ചു. അടിയന്തിര ഇടപെടല്‍ നടത്താന്‍ കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് നിര്‍ദേശം നല്‍കി. രണ്ട് മുതിര്‍ന്നവരും ഒരു കൗമാരക്കാരനും പിഞ്ചുകുഞ്ഞുമാണ് മരിച്ചത്. ഇവര്‍ ഒരു കുടുംബത്തിലുള്ളവരാണെന്നും പൊലീസ് അറിയിച്ചു.
മനുഷ്യക്കടത്തുകാരാവാം കുടുംബത്തെ ഇവിടെയെത്തിച്ചതെന്നാണ് അനുമാനം. സംഭവത്തില്‍ ഫ്‌ളോറിഡക്കാരനായ സ്റ്റീവ് ഷാന്‍ഡ് (47) എന്നയാളെ വ്യാഴാഴ്ച അറസ്റ്റുചെയ്തു. യാത്രക്കാരില്‍നിന്ന് വന്‍തുക പ്രതിഫലം പറ്റി മനുഷ്യക്കടത്തുനടത്തുന്ന സംഘത്തിലെ കണ്ണിയാണിയാള്‍ എന്നാണ് കരുതുന്നത്.
Also Read-Pilot Refuses to Fly | ജോലി സമയം കഴിഞ്ഞു; യാത്രക്കാരെ പാതി വഴിയിലുപേക്ഷിച്ച് പൈലറ്റ്
Abu Dhabi Attack | 'അബുദാബി ആക്രമണത്തിൽ ഹൂതികൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചു'; യുഎസിലെ യുഎഇ അംബാസഡർ
അബുദാബി ആക്രമണത്തിനായി (Abu Dhabi Attack) ഹൂതികൾ (Houthis) ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചതായി യുഎസിലെ യുഎഇ അംബാസഡർ ബുധനാഴ്ച പറഞ്ഞു. ഇറാൻ (Iran) പിന്തുണയുള്ള ഹൂതികൾ നടത്തിയ ആക്രമണത്തിൽ ഡ്രോണുകൾ മാത്രമല്ല മിസൈലുകളും ഉപയോഗിച്ചെന്ന് അംബാസഡർ യൂസഫ് അൽ ഒതൈബ (Yousef Al Otaiba) വ്യക്തമാക്കി.
"യുഎഇയിലെ ലക്ഷ്യം വച്ചിരുന്ന സ്ഥലങ്ങളിൽ ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് നിരവധി ആക്രമണങ്ങൾ നടത്തുകയായിരുന്നു ഹൂതികളുടെ ലക്ഷ്യം" അൽ ഒതൈബ പറഞ്ഞു. അമേരിക്കയിലെ ജൂത ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി ആതിഥേയത്വം വഹിച്ച ഒരു വെർച്വൽ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി സഖ്യ സേന തിരിച്ചടിച്ചിരുന്നു. യമനിലെ സനായില്‍ ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ ശക്തമായ വ്യോമാക്രമണമുണ്ടായി. സനായിലെ ഹൂതി കേന്ദ്രങ്ങളില്‍ നടത്തിയ അക്രമണങ്ങളില്‍ മിസൈല്‍ സംവിധാനം തകര്‍ത്തതായി സഖ്യസേന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
തിങ്കളാഴ്‍ച രാവിലെയാണ് മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിക്കാനിടയായതും വിമാനത്താവളത്തിൽ തീപിടിത്തമുണ്ടായതിനും കാരണം ഡ്രോണ്‍ ആക്രമണമാണെന്നാണ് അബുദാബി പോലീസ് സംശയിച്ചിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.