നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Indian Foods | 2021ൽ വിദേശത്ത് വൻതോതിൽ ആവശ്യക്കാരുണ്ടായിരുന്ന ഇന്ത്യൻ ഭക്ഷ്യ വസ്തുക്കൾ

  Indian Foods | 2021ൽ വിദേശത്ത് വൻതോതിൽ ആവശ്യക്കാരുണ്ടായിരുന്ന ഇന്ത്യൻ ഭക്ഷ്യ വസ്തുക്കൾ

  ആരോഗ്യപരമായ ഗുണങ്ങൾ കാരണം മറ്റ് രാജ്യങ്ങളിൽ ഈ വർഷം ആവശ്യക്കാർ ഏറിയ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളും പഴങ്ങളും ഏതൊക്കെയെന്ന് നോക്കാം.

  • Share this:
   ഈ വർഷവും അവസാനിക്കാൻ പോവുകയാണ്. കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും കോവിഡിനെ (Covid) അതിജീവിച്ചുകൊണ്ടാണ് ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഓരോ ദിവസവും തള്ളിനീക്കിയത്. കോവിഡ് വ്യാപനത്തിന്റെ ആശങ്ക പൂർണമായും വിട്ടുമാറാത്തതുംഒമിക്രോണിന്റെ (omicron ) ഭീഷണി നിലനിൽക്കുന്നതുമായ സാഹചര്യത്തിൽ രോഗപ്രതിരോധ ശേഷിയ്ക്ക് (Immunity) വളരെയേറെപ്രധാന്യമുണ്ട്. ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളും (Indian spices) നെയ്യും (Ghee) പോലുള്ള ഭക്ഷ്യവസ്തുക്കൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനാൽ കഴിഞ്ഞ വർഷങ്ങളിൽ അവ നമ്മുടെ ഭക്ഷണക്രമത്തിന്റെ അവിഭാജ്യഘടകമായിമാറിയിരുന്നു. ആരോഗ്യപരമായ ഗുണങ്ങൾ കാരണം വിദേശ രാജ്യങ്ങളിലും അവ വലിയ തോതിൽ ജനപ്രീതി നേടി.

   രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും രോഗശാന്തി നൽകുന്നതിനും സഹായിക്കുന്നതിനാൽ മറ്റ് രാജ്യങ്ങളിൽ ഈ വർഷം ആവശ്യക്കാർ ഏറിയ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളും പഴങ്ങളും ഏതൊക്കെയെന്ന് നോക്കാം.

   നെല്ലിക്ക (Gooseberry)

   വിറ്റാമിൻ സിയുടെ ഉറവിടമായ നെല്ലിക്ക, രോഗപ്രതിരോധ ശേഷി വർധിപ്പിക്കും എന്നതിനാലും ചർമ്മ രോഗങ്ങൾക്കുള്ള പ്രതിവിധി എന്ന നിലയിലും ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഈ വർഷം കൂടുതലായി ഉപയോഗിച്ചു. ഇത് കൂടാതെ ആയുർവേദ മരുന്നുകളിലെ ഒരു പ്രധാന ചേരുവയാണ് നെല്ലിക്ക. വീടുകളിൽ അച്ചാറുകൾ തയ്യാറാക്കുന്നതിനുംനെല്ലിക്ക ഉപയോഗിക്കുന്നു. ഒരു ദിവസം ഒരു നെല്ലിക്ക വീതം കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയ്യുന്നു.

   ഹൃദയ സംബന്ധിയായ രോഗങ്ങൾക്കുള്ള മരുന്നായും രോഗപ്രതിരോധ ശേഷി കൂട്ടാനുള്ള മാർഗമായുമാണ് വിദേശ രാജ്യങ്ങളിൽ നെല്ലിക്ക ഉപയോഗിക്കുന്നത്. രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതിനാലും വിദേശരാജ്യങ്ങളിൽ നെല്ലിക്കയ്ക്ക് ആവശ്യക്കാർ ഏറെയാണ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾ ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് വിട്ടുമാറാത്ത രോഗങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. മികച്ച ഒരു ആന്റിഓക്സിഡന്റ് ആയ നെല്ലിക്ക മുറിവുണങ്ങുന്നതിനും സഹായിക്കുന്നു. ഇതൊന്നും കൂടാതെ ക്യാൻസറിനെ ചെറുക്കാനുള്ളഗുണങ്ങളും നെല്ലിക്കയിൽ ഉണ്ട്.

   നെയ്യ് (Ghee)

   നമ്മുടെ രാജ്യത്ത് നൂറ്റാണ്ടുകളായി നെയ്യ് ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ശരീരത്തിന്റെ ഊർജവും ആരോഗ്യവും നിലനിർത്തുന്നതിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും നെയ്യ് സഹായിക്കുന്നു. റൊട്ടിയിലോ ദാലിലോ പരിമിതമായ അളവിൽ നെയ്യ് ഒഴിച്ച് കഴിക്കുന്നത് ഹൃദയത്തെ ഒരു വലിയ പരിധിവരെ ആരോഗ്യകരമാക്കുന്നുവെന്ന് വിദേശത്തുള്ള പല കാർഡിയോളജിസ്റ്റുകളും അഭിപ്രായപ്പെടുന്നു. കൂടാതെ ആന്റിഓക്സിഡന്റുകൾ അടങ്ങിയ വിറ്റാമിൻ ഇ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

   മഞ്ഞൾ (Turmeric)

   ഇന്ത്യൻ അടുക്കളകളിലെ പ്രധാനപ്പെട്ട ഭക്ഷ്യവസ്തുക്കളിൽ ഒന്നാണ് മഞ്ഞൾ. നൂറ്റാണ്ടുകളായി പല രോഗങ്ങളും ചികിത്സിക്കുന്നതിന് നമ്മുടെ നാട്ടിൽ മഞ്ഞൾ ഉപയോഗിക്കുന്നുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന കുർകുമിനിൽ വലിയ തോതിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-കാർസിനോജെനിക് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു.
   Published by:Jayesh Krishnan
   First published: