• HOME
  • »
  • NEWS
  • »
  • world
  • »
  • Srilanka and India | ഗോട്ടബായെ രാജ്യം വിടാൻ സഹായിച്ചുവെന്ന ആരോപണം നിക്ഷേധിച്ച് ഇന്ത്യ.

Srilanka and India | ഗോട്ടബായെ രാജ്യം വിടാൻ സഹായിച്ചുവെന്ന ആരോപണം നിക്ഷേധിച്ച് ഇന്ത്യ.

ഗോട്ടബായയെ നാടുകടക്കാൻ സഹായിച്ചത് ഇന്ത്യയാണെന്ന ആരേപണം നിഷേധിച്ച് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷ്ണർരംഗത്തെത്തി. ആരോപണം അടിസ്ഥാനരഹിതവും ഭാവനാപരവുമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി

  • Last Updated :
  • Share this:
    സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ജനങ്ങള്‍ ശ്രീലങ്കൻ പ്രസഡിന്റെ കൊട്ടാരം കൈയ്യേറി
    പിന്നാലെ അപ്രത്യക്ഷനായ ഗോട്ടബയ രജപക്സെ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ബുധനാഴ്ച രാവിലെ മാലദ്വീപിലേക്ക് കടന്നത്. ഭാര്യ ലോമ രാജപക്‌സെയും രണ്ട് അംഗരക്ഷകരും ഒപ്പമുണ്ട്. ഗോട്ടബയ ഇന്ന് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതിനിടെയാണ് നീക്കം. രാജിവയ്ക്കാതെയാണ് രാജ്യം വിട്ടത്.
    ശ്രീലങ്കൻ സൈന്യത്തിന്റെ പരമോന്നത കമാന്‍ഡര്‍ ഇപ്പോഴും ഗോട്ടബയ തന്നെയാണ്. ഭരണഘടന അനുവദിക്കുന്ന തരത്തിലാണ് പ്രസിഡന്റിന് യാത്ര ഒരുക്കിയതെന്ന് വ്യോമസേന അറിയിച്ചു.

    ശ്രീലങ്കൻ പ്രസിഡന്റ ഗോട്ടബായ രജപക്സയുടെ തിരോധാനത്തിൽ പല ഊഹാപോഹങ്ങളും ഉണഅടാവുന്നുണ്ട്. അതിനിടയിൽ ഗോട്ടബായയെ നാടുകടക്കാൻ സഹായിച്ചത് ഇന്ത്യയാണെന്ന ആരേപണം നിഷേധിച്ച് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷ്ണർരംഗത്തെത്തി. ആരോപണം അടിസ്ഥാനരഹിതവും ഭാവനാപരവുമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. തിങ്കളാഴ്ച ഗോട്ടബയ രാജിക്കത്തിൽ ഒപ്പിട്ടുവെന്നാണ് വിവരം. ബുധനാഴ്ച രാജിക്കത്ത് സ്പീക്കർക്ക് കൈമാറാനായിരുന്നു തീരുമാനം. മുന്‍പ് രണ്ടുതവണ രാജ്യംവിടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.

    രാജ്യം വിടാൻ വിമാനത്താവളത്തിലെത്തിയ മുൻ ധനമന്ത്രി ബേസിൽ രാജപക്സെയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞ് മടക്കി അയച്ചിരുന്നു.
    ഗോട്ടബയയുടെ ഇളയ സഹോദരനാണ് ബേസിൽ. യുഎസ് പാസ്പോർട്ടുള്ള ബേസിൽ എമിറേറ്റ്സ് വിമാനത്തിൽ ദുബായിക്കു പറക്കാനായി എത്തിയപ്പോഴാണു വിഐപി ക്ലിയറൻസ് ലൈനിൽ ഉദ്യോഗസ്ഥർ തടഞ്ഞത്.
    രാജ്യത്തെ പ്രതിസന്ധി കണക്കിലെടുത്തു വിഐപി ടെർമിനൽ സേവനം നിർത്തിവച്ചതായി ഇമിഗ്രേഷൻ ആൻഡ് എമിഗ്രേഷൻ ഓഫിസേഴ്സ് അസോസിയേഷൻ പിന്നീടു വ്യക്തമാക്കി.

    അഴിമതിക്കാർ രാജ്യം വിടുന്നതു തടയാനാണിതെന്നാണു വിശദീകരണം. പ്രസിഡന്റിന്റെ കൊട്ടാരത്തിലെ 3 പ്രധാന സമുച്ചയത്തിലും പ്രക്ഷോഭകരുടെ ഉപരോധം തുടരുകയാണ്. ശ്രീലങ്കയിലെ പാചകവാതക വിതരണം ഇന്ത്യൻ ഓയിൽ കോർപറേഷൻ പുനരാരംഭിച്ചു.
    പമ്പുകളിൽ നീണ്ട നിര ഇപ്പോഴുമുണ്ട്. ഇന്ധന, ഭക്ഷ്യക്ഷാമം രൂക്ഷമായ രാജ്യത്തു സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുകയാണ്. ബസ്, ട്രെയിൻ ഗതാഗതവും പരിമിതമായി.

    alsoread: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ; പ്രതിഷേധക്കാരെ നേരിടാൻ സജ്ജമായി സൈന്യം
    Published by:Amal Surendran
    First published: