• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV

12 കാരിയുമായി ബന്ധം: ഇന്ത്യക്കാരന് സിംഗപ്പൂരിൽ 13 വർഷം തടവും ചാട്ടവാറടിയും


Updated: January 13, 2019, 7:45 AM IST
12 കാരിയുമായി ബന്ധം: ഇന്ത്യക്കാരന് സിംഗപ്പൂരിൽ 13 വർഷം തടവും ചാട്ടവാറടിയും

Updated: January 13, 2019, 7:45 AM IST
സിംഗപ്പുർ സിറ്റി: 12 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സിംഗപ്പുരിൽ ഇന്ത്യൻക്കാരന് 13 വർഷം തടവും 12 ചാട്ടവാറടിയും ശിക്ഷ വിധിച്ചു. ഉദയകുമാർ ദക്ഷിണമൂർത്തി എന്നയാളെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം. ഭാര്യയെന്ന് വിശേഷിപ്പിച്ചാണ് മിനിമാർട്ട് ജീവനക്കാരനായ ഇയാൾ 12കാരിയെ മൂന്നുമാസത്തോളം ഒപ്പം താമസിപ്പിക്കുകയും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കുകയും ചെയ്തത്.

60 വയസിന് മുകളിൽ ഇനി റിക്രൂട്ട്മെന്റില്ല: സൗദിയിൽ പുതിയ വ്യവസ്ഥ

ഫ്ലാറ്റിൽവെച്ച് ലൈംഗികബന്ധത്തിന് ക്ഷണിച്ച ഉദയകുമാറിനോട് സെക്സ് എന്താണെന്ന് അറിയില്ലെന്നാണ് പെൺകുട്ടി പറഞ്ഞത്. താൻ പഠിപ്പിച്ചുതരാമെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ രണ്ടുതവണ പെൺകുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്ന് ഉദയകുമാർ കോടതിയിൽ പറഞ്ഞു. രണ്ടുതവണ പരാജയപ്പെട്ടതോടെ പെൺകുട്ടിക്ക് 50 ഡോളർ നൽകി പറഞ്ഞയയ്ക്കുകയായിരുന്നുവെന്നും ഇയാൾ കോടതിയിൽ സമ്മതിച്ചു.

സൗദിയില്‍ മലയാളി ഡോക്ടര്‍ അന്തരിച്ചു

ഐസ്ക്രീം, കളിപ്പാട്ടം എന്നിവ വാങ്ങിനൽകിയാണ് പ്രതി പെൺകുട്ടിയുമായി ചങ്ങാത്തം സ്ഥാപിച്ചതെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. 2016 സെപ്റ്റംബർ മുതലാണ് ഉദയകുമാർ സിംഗപ്പുരിലെ ഒരു ഹൌസിങ് എസ്റ്റേറ്റിനുള്ളിലെ മിനിമാർട്ടിൽ ജോലിക്കാരനായി എത്തിയത്.
First published: January 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...