പുരുഷ ലൈംഗിക തൊഴിലാളികൾക്ക് കൊക്കെയ്ൻ വാഗ്ദാനം; ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എംപിക്ക് സസ്പെൻഷൻ

Indian origin British MP Keith Vaz Suspended | ലേബർ പാർട്ടി എംപിയായ കീത്ത് വാസിനെ ആറുമാസത്തേക്കാണ് സസ്പെന്റ് ചെയ്തത്

News18 Malayalam | news18-malayalam
Updated: November 2, 2019, 9:08 AM IST
പുരുഷ ലൈംഗിക തൊഴിലാളികൾക്ക് കൊക്കെയ്ൻ വാഗ്ദാനം; ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എംപിക്ക് സസ്പെൻഷൻ
News 18
  • Share this:
ലണ്ടന്‍: പുരുഷ ലൈംഗികത്തൊഴിലാളികൾക്ക് കൊക്കെയ്ന്‍ വാങ്ങി നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ഇന്ത്യന്‍ വംശജനായ എംപി കീത്ത് വാസിനെ ബ്രിട്ടീഷ് പാര്‍ലമെന്റ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി കീത്ത് വാസിനെതിരെ നല്‍കിയ റിപ്പോര്‍ട്ട് എംപിമാര്‍ അംഗീകരിക്കുകയായിരുന്നു. അന്വേഷണവുമായി എംപി സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുഃഖകരമായ ദിവസം എന്നാണ് റിപ്പോര്‍ട്ട് അംഗീകരിച്ച ലേബര്‍ പാര്‍ട്ടി പ്രതികരിച്ചത്. അനാരോഗ്യം മൂലം ആശുപത്രിയിലാണെന്നാണ് കീത്ത് വാസ് അറിയിച്ചിരിക്കുന്നത്. 2016ല്‍ പുരുഷ ലൈംഗികത്തൊഴിലാളികളുമായി ബന്ധപ്പെട്ട് കീത്ത് വാസിനെതിരെ പുറത്തുവന്ന മാധ്യമറിപ്പോര്‍ട്ടുകളാണ് സസ്‌പെന്‍ഷനിലേക്ക് എത്തിച്ചത്. അന്ന് പരസ്യമായി മാപ്പു പറഞ്ഞ എംപി പൊതുസഭയുടെ ആഭ്യന്തര വകുപ്പ് സമിതി മേധാവി സ്ഥാനം രാജിവച്ചിരുന്നു.

Also Read- Breaking: മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചു; നിയമവിദ്യാർഥിയെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

വാഷിങ് മെഷിന്‍ വില്‍പനക്കാരനെന്ന പേരില്‍ പുരുഷ ലൈംഗികത്തൊഴിലാളികളെ സമീപിച്ച കീത്ത് വാസ് അവര്‍ക്ക് കൊക്കയ്ന്‍ വാങ്ങി നല്‍കാമെന്നു വാഗ്ദാനം ചെയ്തുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരുന്നത്. എന്നാല്‍ മറവിരോഗം ഉണ്ടെന്നും പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും കീത്ത് വാസ് അന്വേഷണ സമിതിയോടു വ്യക്തമാക്കി.

സ്വന്തം ഫ്ളാറ്റില്‍ വച്ച് കീത്ത് വാസ് റൊമേനിയക്കാരായ രണ്ട് ലൈംഗികത്തൊഴിലാളികളുമായി നടത്തിയ കൂടിക്കാഴ്ചയാണു വിവാദമായത്. ഇവര്‍ നടത്തിയ സംഭാഷണം റെക്കോര്‍ഡ് ചെയ്തു പുറത്തുവിട്ടിരുന്നു. വാഷിങ് മെഷീന്‍ കമ്പനിയുടെ സെയില്‍സ്മാനാണെന്നു പറഞ്ഞാണു പരിചയപ്പെട്ടത്.

അടുത്ത തവണ കാണുമ്പോള്‍ കൊക്കെയ്ന്‍ വാങ്ങുന്നതിന്റെ സാധ്യതകളെക്കുറിച്ചാണ് തുടര്‍ന്നു ചര്‍ച്ച ചെയ്തത്. എന്നാല്‍ ലഹരിമരുന്ന് താന്‍ ഉപയോഗിക്കില്ലെന്നും കീത്ത് വാസ് പറഞ്ഞു. രണ്ടാം തവണ ഇവര്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ചു കീത്ത് വാസ് സംസാരിക്കുന്നതിന്റെ രേഖകളും പുറത്തുവന്നു.

First published: November 2, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading