നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • യുഎസ് ജനപ്രതിനിധി സഭ: ഇന്ത്യൻ വംശജൻ രാജ കൃഷ്ണമൂർത്തിക്ക് ഹാട്രിക് വിജയം

  യുഎസ് ജനപ്രതിനിധി സഭ: ഇന്ത്യൻ വംശജൻ രാജ കൃഷ്ണമൂർത്തിക്ക് ഹാട്രിക് വിജയം

  ആമി ബേറ, റോ ഖന്ന, പ്രമീള ജയപാൽ, ഡോ. ഹിരാൽ ടിപിർനേനി, ശ്രീ കുൽക്കർണി തുടങ്ങിയവരാണു മത്സരിക്കുന്ന മറ്റ് ഇന്ത്യൻ വംശജർ.

  raja krishna moorty

  raja krishna moorty

  • Share this:
   വാഷിങ്ടൻ∙ തുടർച്ചയായ മൂന്നാം തവണയും യുഎസ് ജനപ്രതിനിധി സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യൻ വംശജനായ ഡെമോക്രാറ്റിക് നേതാവ് രാജാ കൃഷ്ണമൂർത്തി. 47കാരനായ കൃഷണമൂർത്തി ഡൽഹിയിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതിക്കൾ തമിഴ്നാട് സ്വദേശികളാണ്.

   ലിബർട്ടേറിയൻ പാർട്ടിയിലെ പ്രസ്റ്റൺ നെൽസണെയാണു കൃഷ്ണമൂർത്തി പരാജയപ്പെടുത്തിയത്. ലഭ്യമായ ഫലമനുസരിച്ച് മൊത്തം വോട്ടുകളുടെ 71 ശതമാനവും കൃഷ്ണമൂർത്തി സ്വന്തമാക്കി. 2016ലാണ് ആദ്യമായി ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

   ആമി ബേറ, റോ ഖന്ന, പ്രമീള ജയപാൽ, ഡോ. ഹിരാൽ ടിപിർനേനി, ശ്രീ കുൽക്കർണി തുടങ്ങിയവരാണു മത്സരിക്കുന്ന മറ്റ് ഇന്ത്യൻ വംശജർ. കോൺഗ്രസുകാരനായ ആമി ബെറ കാലിഫോർണിയയിൽ നിന്ന് തുടർച്ചയായ അഞ്ചാം ജയം നേടി. റോ ഖന്ന മൂന്നാം തവണയാണ് കാലിഫോർണിയയിൽ നിന്ന് ജനപ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

   കോൺഗ്രസ് സ്ഥാനാർഥി പ്രമീല ജയപാൽ തുടർച്ചയായി മൂന്നാം തവണയും വാഷിംഗ്ടൺ സ്റ്റേറ്റിൽ നിന്ന് മത്സരിച്ചിട്ടുണ്ട്. കാലിഫോർണിയയിലെയും വാഷിംഗ്ടണിലെയും സംസ്ഥാനങ്ങളിൽ വോട്ടിംഗ് തുടരുകയാണ്,   അരിസോണയിൽ നിന്ന് തുടർച്ചയായ മൂന്നാം തവണയാണ് ഡോ. ഹിരാൽ ടിപിർനേനി മത്സരിക്കുന്നത്. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുള്ള ശ്രീ കുൽക്കർണി റിപ്പബ്ലിക്കൻ പാർട്ടിയുടെ ട്രോയ് നെഹ്‌ലിനോട് 22-ാമത് കോൺഗ്രസ് ഡിസ്ട്രിക്റ്റ് ഓഫ് ടെക്സാസിൽ നിന്ന് കടുത്ത പോരാട്ടം നടത്തുകയായിരുന്നു.
   Published by:Gowthamy GG
   First published:
   )}