നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • New Zealand MP | ന്യൂസിലൻഡിൽ വീണ്ടും ഒരു ഇന്ത്യൻ എം.പി; സത്യപ്രതിജ്ഞ ചെയ്തത് സംസ്കൃതത്തിൽ

  New Zealand MP | ന്യൂസിലൻഡിൽ വീണ്ടും ഒരു ഇന്ത്യൻ എം.പി; സത്യപ്രതിജ്ഞ ചെയ്തത് സംസ്കൃതത്തിൽ

  ഡോക്ടറായ ഗൗരവ് ഹാമിൽട്ടൺ വെസ്‌റ്റിൽ നിന്നാണ് വിജയിച്ചത്. ലേബർ പാർട്ടി സ്ഥാനാർത്ഥിയായ അദ്ദേഹം നാഷണൽ പാർട്ടി സ്ഥാനാർത്ഥിയായ ടിം മസിൻഡോയെ 4,386 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

  ഡോ ഗൗരവ് ശർമ

  ഡോ ഗൗരവ് ശർമ

  • News18
  • Last Updated :
  • Share this:
   വെല്ലിംഗ്ടൺ: ന്യൂസിലൻഡ് പാർലമെന്റിൽ ചരിത്രമെഴുതി ഇന്ത്യൻ വംശജനായ ഡോ ഗൗരവ് ശർമ. ന്യൂസിലൻഡ് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തത് സംസ്കൃത ഭാഷയിൽ ആയിരുന്നു. ഇന്ത്യയുടെ ദേശീയഭാഷയായ ഹിന്ദിക്ക് പകരം സംസ്കൃതം സത്യപ്രതിജ്ഞ ചെയ്യാൻ തെരഞ്ഞെടുത്തതിന് പ്രത്യേക കാരണവുമുണ്ട് ഗൗരവിന്.

   ഹിമാചൽ പ്രദേശിലെ ഹാമിർപുർ ജില്ല സ്വദേശിയാണ് 33 കാരനായ ഡോ. ഗൗരവ് ശർമ. ഹാമിൽട്ടൺ വെസ്റ്റിൽ നിന്ന് ലേബർ പാർട്ടി സ്ഥാനാർത്ഥി ആയിട്ടായിരുന്നു ഗൗരവ് ശർമയുടെ വിജയം.

   'ന്യൂസിലൻഡ് പാർലമെന്റിലെ പ്രായം കുറഞ്ഞതും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം പിയുമായ ഡോ. ഗൗരവ് ശർമ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ന്യൂസിലൻഡിന്റെ മൗറി ഭാഷയിൽ ആദ്യം സത്യപ്രതിജ്ഞ അദ്ദേഹം തുടർന്ന് ഇന്ത്യയുടെ ക്ലാസിക്കൽ ഭാഷയായ സംസ്കൃതത്തിലും സത്യപ്രതിജ്ഞ ചെയ്തു. ഇത് ഇന്ത്യയുടെയും ന്യൂസിലൻഡിന്റെയും സാംസ്കാരിക പാരമ്പര്യങ്ങളോട് ആഴമായ ആദരവ് കാണിക്കുന്നു' - ന്യൂസിലൻഡിലെ ഹൈക്കമ്മീഷണർ മുക്തേഷ് പർദേശി പറഞ്ഞു.

   You may also like:കാമുകൻ കാർ തടഞ്ഞു; ഭർത്താവിനെ വിട്ട് മണവാട്ടി ഇറങ്ങിപ്പോയി [NEWS]വാണിംഗ്; ചൈൽഡ് അബ്യൂസ് കണ്ടന്റ്; നഴ്സറിയിൽ പഠിക്കുമ്പോൾ പീഡനം; വിവാഹശേഷവും ട്രോമ മാറാതെ ഉപബോധമനസ് [NEWS] മതംമാറി കെട്ടിയാൽ ഇനി യുപിയിൽ ജാമ്യമില്ലാ കുറ്റം; പത്തുവർഷം തടവ്: നിർബന്ധിത മതപരിവർത്തനം കുറ്റകരം [NEWS]

   ഇന്ത്യയുടെ ദേശീയ ഭാഷയായ ഹിന്ദിയെ മാറ്റി നിർത്തി സംസ്കൃതം തെരഞ്ഞെടുത്തതിനും പ്രത്യേക കാരണമുണ്ട് ഗൗരവിന്. 'സത്യസന്ധമായി പറഞ്ഞാൽ ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. എന്നാൽ, പിന്നീട് എന്റെ ആദ്യഭാഷയായ പഹാരിയിലോ പഞ്ചാബിയിലോ സത്യപ്രതിജ്ഞ ചെയ്യുന്നതിനെക്കുറിച്ചും ചിന്തിച്ചു. എല്ലാവരേയും സന്തോഷിപ്പിക്കാൻ പ്രയാസമാണ്. എന്നാൽ, സംസ്കൃതത്തിലൂടെ എല്ലാ ഭാഷകൾക്കും ആദരവ് അർപ്പിക്കാൻ കഴിയും (എനിക്ക് സംസാരിക്കാൻ കഴിയാത്ത അനേക ഭാഷകൾ ഉൾപ്പെടെ)" - ഡോ ഗൗരവ് ശർമ ട്വിറ്ററിൽ കുറിച്ചു.   ഡോക്ടറായ ഗൗരവ് ഹാമിൽട്ടൺ വെസ്‌റ്റിൽ നിന്നാണ് വിജയിച്ചത്. ലേബർ പാർട്ടി സ്ഥാനാർത്ഥിയായ അദ്ദേഹം നാഷണൽ പാർട്ടി സ്ഥാനാർത്ഥിയായ ടിം മസിൻഡോയെ 4,386 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. നേരത്തെ 2017ലും അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. 1996ലാണ് കുടുംബത്തിനൊപ്പം ഗൗരവ് ന്യൂസിലൻഡിൽ എത്തിയത്.
   Published by:Joys Joy
   First published:
   )}