മലേഷ്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് 26 നായ്ക്കുട്ടികളെയും പൂച്ചയെയും ലോൺട്രി ബാഗിൽ കടത്തിയ 36കാരന് തടവുശിക്ഷ. ഇന്ത്യൻ വംശജനായ ഇയാൾക്ക് മലേഷ്യയിൽ 12 മാസം തടവ് ശിക്ഷാണ് വിധിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
“ഇതുവരെ പിടിക്കപ്പെട്ട മൃഗക്കടത്തുകളിൽ ഏറ്റവും ഗുരുതരമായ കേസുകളിലൊന്ന്” എന്നാണ് നാഷണൽ പാർക്ക് ബോർഡ് (NParks) ഈ മൃഗകടത്തിനെ വിശേഷിപ്പിച്ചത്. ഒരു നായ്ക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തുവത്രേ. 18 നായ്കുട്ടികൾ പാർവോവൈറസ് അണുബാധ മൂലം മരിച്ചതായും റിപ്പോർട്ട് ഉണ്ട്. ലൈസൻസില്ലാതെ വളർത്തുമൃഗങ്ങളെ അനധികൃതമായി ഇറക്കുമതി ചെയ്യുകയും മൃഗങ്ങൾക്ക് അനാവശ്യമായ വേദനയും കഷ്ടപ്പാടും ഉണ്ടാക്കുകയും ചെയ്തതിന് ഗോബിസുവരൻ പരമൻ ശിവനാണ് ജയിൽ ശിക്ഷ ലഭിച്ചിരിക്കുന്നത്. 2022 ഒക്ടോബർ 18 ന് മലേഷ്യയിൽ നിന്ന് 26 നായ്ക്കുട്ടികളെയും ഒരു പൂച്ചയെയുമാണ് ലോൺട്രി ബാഗിൽ കടത്തിയത്. Also Read- ഓസ്ട്രേലിയയിൽ അഞ്ച് കൊറിയൻ സ്ത്രീകളെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; ഇന്ത്യൻ വംശജൻ കുറ്റക്കാരനെന്ന് കോടതി ദക്ഷിണ പെനിൻസുലറിൽ മലേഷ്യയെയും സിംഗപ്പൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിൽ സിംഗപ്പൂരിന്റെ ഭാഗത്തുള്ള തുവാസ് ചെക്ക്‌പോസ്റ്റിലെ ഇമിഗ്രേഷൻ ഓഫീസർമാർ മലേഷ്യയിൽ രജിസ്റ്റർ ചെയ്ത ഒരു ലോറി തടഞ്ഞുനിർത്തി നടത്തിയ പരിശോധയിൽ ലോറിയുടെ വിവിധ കമ്പാർട്ടുമെന്റുകളിലായി ഒളിപ്പിച്ച നിലയിൽ 27 വളർത്തുമൃഗങ്ങളെ കണ്ടെത്തുകയായിരുന്നു എന്ന് നാഷണൽ പാർക്ക് ബോർഡ് (NParks) പറയുന്നു. ചില മൃഗങ്ങളെ ലോൺട്രി ബാഗുകളിൽ ഒളിപ്പിച്ചു വാഹനത്തിന്റെ ഓവർഹെഡ് കമ്പാർട്ടുമെന്റിൽ സൂക്ഷിച്ചിരിക്കുന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തി. കുറച്ച് നായ്ക്കുട്ടികളെ ഡ്രൈവറുടെയും യാത്രക്കാരുടെ സീറ്റുകളുടെയും പിന്നിൽ പ്ലാസ്റ്റിക് പാത്രങ്ങളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
“ഈ നായ്ക്കുട്ടികളെ ആർക്കെങ്കിലും വിറ്റിരുന്നെങ്കിൽ കനൈൻ പാർവോ വൈറസ് മറ്റ് നായ്ക്കളിലേക്കും പടരുമായിരുന്നു എന്നും നാഷണൽ പാർക്ക് ബോർഡ് (NParks) പറഞ്ഞു. കനൈൻ പാർവോ വൈറസ് ഒരു പകർച്ചവ്യാധിയാണ്. ചെറുപ്പത്തിൽ തന്നെ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത നായ്ക്കളിൽ ഇത് അതിവേഗം പടരുകയും ജീവഹാനിക്ക് ഇടയാക്കുകയും ചെയ്യും. 2022 ഒക്‌ടോബറിനും 2023 മാർച്ചിനുമിടയിൽ 19 മൃഗക്കടത്ത് കേസുകൾ നാഷണൽ പാർക്ക് ബോർഡ് (NParks) ഉം മറ്റ് ഏജൻസികളും ചേർന്ന് കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Animal rights, Animal Trafficking