വ്യാജ പീഡന ആരോപണം: ഇന്ത്യൻ വംശജനായ പൊലീസുകാരന് യുകെയിൽ 3 വർഷം തടവ്

എന്നാൽ വിശദമായ അന്വേഷണത്തിൽ ലൈംഗിക പീഡന പരാതിയിൽ ഒരു കഴമ്പും ഇല്ലെന്ന് പൊലീസ് കണ്ടെത്തി.

News18 Malayalam | news18
Updated: January 12, 2020, 8:49 AM IST
വ്യാജ പീഡന ആരോപണം: ഇന്ത്യൻ വംശജനായ പൊലീസുകാരന് യുകെയിൽ 3 വർഷം തടവ്
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: January 12, 2020, 8:49 AM IST
  • Share this:
ലണ്ടൻ: ശുചീകരണ തൊഴിലാളിക്കെതിരെ വ്യാജ പീഡന ആരോപണം ഉന്നയിച്ച പൊലീസ് കോൺസ്റ്റബിളിന് തടവു ശിക്ഷ വിധിച്ച് യുകെ കോടതി. ഇന്ത്യൻ വംശജനായ ഹിതേഷ് ലഖാനി എന്ന പൊലീസുകാരനെയാണ് കോടതി ശിക്ഷിച്ചത്. ആരും നിയമത്തിന് അതീതരല്ല എന്ന ഒരു ഓർമപ്പെടുത്തലാണീ വിധിപ്രസ്താവം എന്നാണ് ശിക്ഷ പ്രഖ്യാപിച്ച ശേഷം യുകെ ക്രൗൺ പ്രോസിക്യൂഷൻ സർവീസിലെ മുതിർന്ന പ്രോസിക്യൂട്ടറായ ഡേവിഡ് ഡേവിസ് അറിയിച്ചത്.

2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്റെ പൂന്തോട്ടം വ്യത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഹിതേഷ്, ഒരു ശുചീകരണ തൊഴിലാളിയുമായി വാക്കു തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾക്കെതിരെ  പീഡന ആരോപണം ഉന്നയിയിച്ചത്. അ‍ഞ്ചുവയസ് പ്രായം തോന്നുന്ന ഒരു കുട്ടിയെ ഇയാൾ  സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് കണ്ടുവെന്നാണ് ഹിതേഷ് പൊലീസിനെ വിളിച്ചറിയിച്ചത്. കുട്ടിയെ ഇയാൾ സ്പർശിക്കുന്നത് കണ്ടുവെന്നും ഹിതേഷ് ആരോപിച്ചു.

Also Read-അവിഹിത ബന്ധത്തിന് തടസം; മരുമകളും കാമുകനും അമ്മായിയമ്മയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു

സംഭവം ശ്രദ്ധയിൽപെട്ട താൻ അയാളെ ചോദ്യം ചെയ്തുവെന്നും ചിത്രങ്ങൾ എടുത്തുവെന്നും പറഞ്ഞ ഹിതേഷ്, കുറ്റാരോപിതന്റെ ചിത്രങ്ങളും പൊലീസിന് കൈമാറി. എന്നാൽ വിശദമായ അന്വേഷണത്തിൽ ലൈംഗിക പീഡന പരാതിയിൽ ഒരു കഴമ്പും ഇല്ലെന്ന് പൊലീസ് കണ്ടെത്തി. സമീപ വീടുകളിൽ നിന്നടക്കമുള്ള സിസിറ്റിവി ദൃശ്യങ്ങളും തെളിവാക്കിയെടുത്താണ് പൊലീസ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. വിചാരണയ്ക്കൊടുവിൽ ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയ കോടതി ഹിതേഷ് ലഖാനിക്ക് ശിക്ഷ വിധിക്കുകയായിരുന്നു.
First published: January 12, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading