• HOME
  • »
  • NEWS
  • »
  • world
  • »
  • SHOCKING | ഇന്ത്യക്കാരിയായ ഗവേഷക യു.എസിൽ കൊല്ലപ്പെട്ടു; സംഭവം ജോഗിങ്ങിനിടെ

SHOCKING | ഇന്ത്യക്കാരിയായ ഗവേഷക യു.എസിൽ കൊല്ലപ്പെട്ടു; സംഭവം ജോഗിങ്ങിനിടെ

സംഭവം കഴിഞ്ഞ രണ്ടുദിവസങ്ങൾ കഴിഞ്ഞപ്പോൾ ആദരാഞ്ജലികളുമായി സുഹൃത്തുക്കളും ബന്ധുക്കളും പാർക്കിന് സമീപമെത്തി. അവിടെ രണ്ട് മരങ്ങൾക്ക് ചുറ്റുമായി അവർ പൂക്കളും ഷൂകളും സമർപ്പിച്ചു.

സർമിസ്ത സെൻ

സർമിസ്ത സെൻ

  • Last Updated :
  • Share this:
    ഹൂസ്റ്റൺ: ഇന്ത്യൻ വംശജയായ ഗവേഷക യുഎസിൽ ജോഗിങ്ങിനിടെ കൊല്ലപ്പെട്ടു. 43 വയസ് ആയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് ഒന്നിന് ആയിരുന്നു സംഭവം. ടെക്സാസിലെ പ്ലാനോ നഗരത്തിൽ നിന്നുള്ള സർമിസ്ത സെൻ ആണ് കൊല്ലപ്പെട്ടത്. ചിഷോം ട്രയൽ പാർക്കിന് സമീപം ജോഗിങ്ങ് നടത്തുന്നതിനിടെ ആയിരുന്നു ഇവർ കൊല്ലപ്പെട്ടത്. വഴിയാത്രക്കാരനാണ് മൃതദേഹം കണ്ടെത്തിയത്.

    രണ്ട് ആൺമക്കളുടെ അമ്മ കൂടിയായ സർമിസ്ത ഫാർമസിസ്റ്റും ഗവേഷകയുമായിരുന്നു. മോളിക്യുലർ ബയോളജിയിൽ പഠനം പൂർത്തിയാക്കിയ ഇവർ കാൻസർ രോഗികൾക്കൊപ്പം പ്രവർത്തിച്ച് വരികയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 29 വയസുള്ള ബകാരി അബിയോന മോൻക്രീഫ് എന്നയാളാണ് അറസ്റ്റിലായത്. നിലവിൽ ഇയാൾ കോളിൻ കൗണ്ടി ജയിലിൽ പൊലീസ് കസ്റ്റഡിയിലാണ്.

    കൊലപാതകം നടന്ന അതേസമയത്തു തന്നെ മിഷേൽ ഡ്രൈവിലെ 3400 ബ്ലോക്കിൽ ഒരാൾ അതിക്രമിച്ച് കയറിയതായും റിപ്പോർട്ടുണ്ട്.

    You may also like:അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിഹാർ സർക്കാർ [NEWS]കോവിഡ് വ്യാപനത്തിനിടയിലും സ്കൂളുകൾ തുറക്കണമെന്ന് ആവർത്തിച്ച് ട്രംപ് [NEWS] കോവിഡ് പ്രതിരോധത്തിനായി പൊലീസിന്റെ ആക്ഷൻ പ്ലാൻ [NEWS]

    അത് ലറ്റ് കൂടിയായ സർമിസ്ത സെൻ എല്ലാ ദിവസവും രാവിലെ ചിഷോം ട്രയൽ ഏരിയയിൽ ജോഗിങ്ങ് നടത്താൻ എത്താറുണ്ട്. കുട്ടികൾ ഉണരുന്നതിന് മുമ്പ് ജോഗിങ്ങ് പൂർത്തിയാക്കി വീട്ടിൽ മടങ്ങിയെത്തുന്നത് ആയിരുന്നു പതിവ്. സംഭവം അറിഞ്ഞതിന്റെ നടുക്കത്തിലും ഞെട്ടലിലുമാണ് ഇവരുടെ കുടുംബാംഗങ്ങൾ. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവും ആരുമായും പെട്ടെന്നു തന്നെ സൗഹൃദത്തിലാവുന്ന സ്വഭാവവുമാണ് അവരുടേതെന്ന് സഹോദരൻ സുമിത് പറഞ്ഞു.

    സംഭവം കഴിഞ്ഞ രണ്ടുദിവസങ്ങൾ കഴിഞ്ഞപ്പോൾ ആദരാഞ്ജലികളുമായി സുഹൃത്തുക്കളും ബന്ധുക്കളും പാർക്കിന് സമീപമെത്തി. അവിടെ രണ്ട് മരങ്ങൾക്ക് ചുറ്റുമായി അവർ പൂക്കളും ഷൂകളും സമർപ്പിച്ചു.
    Published by:Joys Joy
    First published: