• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇനി അമേരിക്ക 'ഉണരും',‌ ഇന്ത്യൻ വയാഗ്ര കഴിച്ച്


Updated: August 7, 2018, 11:23 AM IST
ഇനി അമേരിക്ക 'ഉണരും',‌ ഇന്ത്യൻ വയാഗ്ര കഴിച്ച്

Updated: August 7, 2018, 11:23 AM IST
ന്യൂയോർക്ക്: മരുന്ന് നിർമാണ രംഗത്തെ അമേരിക്കൻ‌ ഭീമൻ ഫിസറിന് അവരുടെ ഏറ്റവും ജനസമ്മതി നേടിയ വയാഗ്രയുടെ പേറ്റന്റ് നഷ്ടപ്പെടുന്നതോടെ അമേരിക്കൻ വിപണി കൈപ്പിടിയിലൊതുക്കാൻ അരയും തലയും മുറുക്കി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മരുന്ന് കമ്പനികൾ. മരുന്ന് വിപണിയിൽ വിപ്ലവം രചിച്ച 'നീല ഗുളിക'യുടെ പകർപ്പുകളുമായി അവർ തയാറായി കഴിഞ്ഞു. വയാഗ്രയുടെ പേറ്റന്റ് 2020ൽ ഫിസറിന് നഷ്ടമാകും. ഉദ്ധാരണ പ്രശ്നങ്ങൾ നേരിടുന്ന ഏതാണ്ട് അഞ്ചുകോടി അമേരിക്കക്കാരിലേക്ക് പുതിയ വാതായനങ്ങൾ തുറക്കാൻ പോവുകയാണ് ഇന്ത്യൻ കമ്പനികൾ.

ഏഴ് ഇന്ത്യൻ‌ കമ്പനികളാണ് വയാഗ്ര വിപണിയിലിറക്കാൻ അനുമതി നേടിയിത്. ഇവരുൾപ്പെടെ ലോകത്താകമാനമുള്ള 15 കമ്പനികൾക്കാണ് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) അനുമതി നൽകിയിരിക്കുന്നത്. റൂബിക്കോൺ റിസർച്ച്, ഫെത്തെറോ ഡ്രഗ്സ്, മാക്ലിയോഡ്സ് ഫാർമ, ഡോ. റെഡ്ഡീസ്, അരബിന്ദോ ഫാർമ, ടോറന്റ് ഫാർമസ്യൂട്ടിക്കൽസ്, അജന്ത ഫാർമ എന്നിവരാണ് നീല ഗുളിക അമേരിക്കൻ മരുന്ന് വിപണിയിൽ ഇറക്കാൻ പോകുന്ന ഇന്ത്യൻ കമ്പനികൾ.

ഇനി വിലക്കുറവിന്റെ മത്സരം

ഫിസറിൽ നിന്ന് വിപണിയുടെ കുത്തക കൂടുതൽ കമ്പനികളിലേക്ക് എത്തുന്നതോടെ വയാഗ്ര വിപണി പിടിച്ചെടുക്കാൻ വിലക്കുറവിൻറെ മത്സരമായിരിക്കും ഇനി ദൃശ്യമാവുക. 99 ശതമാനം വരെ വിലക്കുറവിൽ ഗുളിക എത്തിക്കാനാണ് ഇന്ത്യൻ കമ്പനികൾ തന്ത്രങ്ങൾ മെനയുന്നത്. അമേരിക്കയിൽ ഒരു വയാഗ്ര ഗുളികയുടെ വില ഇന്ത്യൻ രൂപ 4400 രൂപയാണ്. 2017ൽ വില കുറഞ്ഞ ജനറിക് പതിപ്പുമായി ഫിസർ തന്നെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇന്ത്യൻ കമ്പനികൾ എത്തുന്നതോടെ വില ഏറെ താഴോട്ടുപോകുമെന്നാണ് കരുതപ്പെടുന്നത്.

2012ല്‍ അമേരിക്കയിലേക്ക് മരുന്ന് കയറ്റുമതി ആരംഭിച്ച മുംബൈ ആസ്ഥാനമായ മാക്ലിയോഡ്സ്, വയാഗ്രയുടെ ഇവിടത്തെ പതിപ്പായ മാക്സൂത്ര ഇന്ത്യയിൽ വിൽക്കുന്നത് ഗുളിക ഒന്നിന് 58 രൂപയ്ക്കാണ്. അജന്ത ഫാർമ കാമാഗ്ര എന്ന പേരിൽ 32 രൂപയ്കാണ് നീല ഗുളിക വിൽക്കുന്നത്. ഇതെല്ലാം കാണിക്കുന്നത് ഇന്ത്യൻ കമ്പനികളുടെ പ്രവേശനം ഫിസറിന് തിരിച്ചടിയാകുമെന്ന് തന്നെയാണ്. 2014ൽ മാത്രം വയാഗ്രയുടെ വിൽപന 10,900 കോടി രൂപയുടേതായിരുന്നു. 2016ൽ ഇതിന്റെ നാലിരട്ടിയാണ് അമേരിക്കയിലെ മാത്രം വിപണിമൂല്യം.
Loading...
വില കുറക്കുന്നതിലൂടെ മാത്രമേ സ്വീകാര്യത നേടിയെടുക്കാനാവൂയെന്ന് മാക്ലിയോഡ്സ് ഫാർമ വൈസ് പ്രസിഡന്റ് നിതീഷ് ശ്രീവാസ്തവ വ്യക്തമാക്കി. ഇതിനിടെ, മരുന്ന് വിപണനത്തിനുള്ള ലൈസൻസ് ഫീസുകളും എഫ്.ഡി.എ വർധിപ്പിച്ചിട്ടുണ്ട്. 65 ലക്ഷം മുതൽ 1.1 കോടിരൂപയാണ് പുതിയ ഫീസ്. നേരത്തെ ഇത് 45 ലക്ഷമായിരുന്നു. പല കമ്പനികളും തങ്ങളുടെ വിപണന തന്ത്രങ്ങൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

സില്‍ഡെനാഫില്‍ സിട്രേറ്റ് എന്ന വയാഗ്ര

20 വര്‍ഷങ്ങള്‍ക്ക് മുൻപാണ് വയാഗ്ര എന്ന നീലനിറത്തിലുള്ള ഗുളിക അമേരിക്കന്‍ വിപണിയിൽ എത്തിയത്. സിൽഡെനാഫിൽ സിട്രേറ്റ് എന്നതാണ് ഗുളികയുടെ രാസനാമം. ലൈംഗിക ഉത്തേജനത്തിനു സഹായകമാകുന്ന മരുന്നായല്ല സില്‍ഡെനാഫില്‍ സിട്രേറ്റ് കണ്ടുപിടിക്കപ്പെട്ടത്.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള പരിഹാരമെന്ന തരത്തിലാണ് ഒരു കൂട്ടം ഗവേഷകര്‍ ചേര്‍ന്ന് ഇത് വികസിപ്പിച്ചെടുത്തത്. എന്നാല്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സില്‍ഡെനാഫില്‍ പരാജയപ്പെട്ടിടത്ത് ഉദ്ധാരണ തകരാറുകള്‍ക്കുള്ള പരിഹാരമായി അത് മാറി. അതോടെ ഉത്തേജനപ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ക്കിടയില്‍ വയാഗ്ര ആധിപത്യം സ്ഥാപിക്കുകയായിരുന്നു.

ശരീരത്തിലെ പിഡിഇ-5 എന്ന ഒരു തരം പ്രോട്ടീന്‍ ഉൽപാദനത്തെ തടഞ്ഞ് രക്തധമനികള്‍ വികസിപ്പിച്ച് രക്തയോട്ടം വര്‍ധിപ്പിക്കുന്നതിലൂടെ ഹൃദ്രോഗപ്രശ്‌നങ്ങള്‍ക്കുള്ള സഹായമെന്ന നിലയ്ക്കാണ് സില്‍ഡെനാഫില്‍ കണ്ടുപിടിക്കപ്പെട്ടത്. ഫിസര്‍ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിൽ 1993ലായിരുന്നു ഇത് സംബന്ധിച്ച ഗവേഷണം.

എന്നാല്‍ പ്രതീക്ഷിച്ച ഫലം തരാന്‍ ആ മരുന്നിന് സാധിച്ചില്ല. അതേസമയം മരുന്ന പരീക്ഷിച്ചവരില്‍ വലിയ തോതിലുള്ള ലൈംഗിക ഉത്തേജനം ഉണ്ടായതായി പഠനസംഘം കണ്ടെത്തി. അതായത് ഹൃദയത്തിലെ രക്തധമനികള്‍ വികസിക്കുന്നതിന് പകരം പുരുഷലിംഗത്തിലെ രക്തധമനികള്‍ വികസിക്കുന്നതായി കണ്ടെത്തി. തുടര്‍ന്നാണ് സില്‍ഡെനാഫിലിന്റെ മറ്റ് ഫലങ്ങളെ കുറിച്ച് പുതിയ പഠനങ്ങള്‍ ആരംഭിച്ചത്.

അങ്ങനെ 1996 ഓടെ വയാഗ്രയുടെ പേറ്റന്റ് എടുക്കാനും രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് 1998ല്‍ വയാഗ്രയെന്ന നീല ഗുളിക നിർമിച്ച് പരീക്ഷിച്ച് വിജയിപ്പിക്കാനും ഫിസറിന് സാധിച്ചു. അബദ്ധവശാല്‍ ഉണ്ടായതാണെങ്കിലും നൂറ്റാണ്ടിലെ കണ്ടുപിടുത്തമെന്നാണ് സില്‍ഡെനാഫില്‍ അഥവാ വയാഗ്രയുടെ കണ്ടുപിടുത്തത്തെ വൈദ്യലോകം വിശേഷിപ്പിക്കുന്നത്.

ഫിസര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 62 മില്ല്യണ്‍ പുരുഷന്മാര്‍ വയാഗ്ര ഉപയോഗിക്കുന്നുണ്ട്.
First published: August 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍