നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Danish Siddiqui | ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ താലിബാൻ കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ട്

  Danish Siddiqui | ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയെ താലിബാൻ കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ട്

  താലിബാൻ പിടികൂടിയപ്പോൾ സിദ്ദിഖി ജീവനോടെ ഉണ്ടായിരുന്നു. താലിബാൻ സിദ്ദിഖിയുടെ തിരിച്ചറിയൽ രേഖ പരിശോധിക്കുകയും അദ്ദേഹത്തെയും ഒപ്പമുള്ളവരെയും വധിക്കുകയും ചെയ്തു.

  Danish Siddiqui

  Danish Siddiqui

  • Share this:
   വാഷിംഗ്ടൺ: ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റും പുലിറ്റ്സർ സമ്മാനജേതാവുമായ ഡാനിഷ് സിദ്ദിഖിയെ താലിബാൻ കൊലപ്പെടുത്തിയതാണെന്ന് റിപ്പോർട്ട്. അമേരിക്കൻ മാസികയായ വാഷിങ്ടൺ എക്സാമിനർ ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. നേരത്തെ കാണ്ഡഹാറിൽ അഫ്ഗാൻ സൈനികരും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടതെന്നായിരുന്നു റിപ്പോർട്ട്.

   വാഷിംഗ്ടൺ എക്സാമിനർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, അഫ്ഗാൻ കരസേനയ്‌ക്കൊപ്പം സ്പിൻ ബോൾഡാക്ക് മേഖലയിലേക്ക് പോകുകയായിരുന്നു ഡാനിഷ് സിദ്ദിഖി. എന്നാൽ ഇതിനിടെ പെട്ടെന്നുണ്ടായ താലിബാൻ ആക്രമണം ഈ സംഘത്തെ വിഭജിച്ചു. കമാൻഡറും കുറച്ച് ആളുകളും സിദ്ദിഖിയിൽ നിന്ന് വേർപിരിഞ്ഞു, അവർ മറ്റ് മൂന്ന് അഫ്ഗാൻ സൈനികരോടൊപ്പമായിരുന്നു. ഈ ആക്രമണത്തിനിടയിൽ, സിദ്ദിഖിയ്ക്ക് നേരിയ പരിക്കേറ്റിരുന്നു. അതിനാൽ അദ്ദേഹവും സംഘവും ഒരു പ്രാദേശിക പള്ളിയിൽ പോയി അവിടെ പ്രാഥമിക ചികിത്സ തേടി. എന്നാൽ ഒരു പത്രപ്രവർത്തകൻ പള്ളിയിലുണ്ടെന്ന വാർത്ത പരന്നപ്പോൾ, താലിബാൻ പള്ളിക്കുനേരെ ആക്രമണം അഴിച്ചുവിട്ടു. പ്രാദേശിക അന്വേഷണത്തിൽ സിദ്ധിഖിയുടെ സാന്നിധ്യം കാരണം മാത്രമാണ് താലിബാൻ പള്ളി ആക്രമിച്ചതെന്ന് വാഷിങ്ടൺ എക്സാമിനർ റിപ്പോർട്ട് പറയുന്നു.

   താലിബാൻ പിടികൂടിയപ്പോൾ സിദ്ദിഖി ജീവനോടെ ഉണ്ടായിരുന്നു. താലിബാൻ സിദ്ദിഖിയുടെ തിരിച്ചറിയൽ രേഖ പരിശോധിക്കുകയും അദ്ദേഹത്തെയും ഒപ്പമുള്ളവരെയും വധിക്കുകയും ചെയ്തു. അവരെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ കമാൻഡറും അദ്ദേഹത്തിന്റെ സംഘത്തിലെ മറ്റുള്ളവരും മരിച്ചു, ”റിപ്പോർട്ട് പറയുന്നു.

   “വ്യാപകമായി പ്രചരിച്ച ഒരു പൊതു ഫോട്ടോ സിദ്ദിഖിയുടെ മുഖം തിരിച്ചറിയാവുന്നതാണെന്ന് കാണിക്കുന്നുണ്ടെങ്കിലും, മറ്റ് ഫോട്ടോകളും സിദ്ദിഖിയുടെ മൃതദേഹത്തിന്റെ വീഡിയോയും ഞാൻ അവലോകനം ചെയ്തു. ഇന്ത്യൻ സർക്കാരിന്റെ ഒരു സ്രോതസ്സ് താലിബാൻ സിദ്ദിഖിയെ തലയ്ക്ക് അടിക്കുകയും തുടർന്ന് വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ശരീരത്തിൽ വെടിയുണ്ടകൾ കാണാമായിരുന്നു,” അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഫെലോ ആയ ലേഖകൻ മൈക്കൽ റൂബിൻ വ്യക്തമാക്കുന്നു.

   സിദ്ദിഖിയെ വേട്ടയാടാനും വധിക്കാനും തുടർന്ന് അയാളുടെ മൃതദേഹം വികൃതമാക്കാനുമുള്ള താലിബാൻറെ തീരുമാനം എടുത്തു കാണിക്കുന്നത് അവർ യുദ്ധനിയമങ്ങളെയോ ആഗോള സമൂഹത്തിന്റെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന ഉടമ്പടികളെയോ മാനിക്കുന്നില്ല എന്നാണ്.

   റോയിട്ടേഴ്‌സ് ടീമിന്റെ ഭാഗമായി റോഹിംഗ്യൻ പ്രതിസന്ധിയെക്കുറിച്ചുള്ള വാർത്തകൾ നൽകിയതിന് സിദ്ദിഖിക്ക് 2018 ൽ പുലിറ്റ്‌സർ സമ്മാനം ലഭിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ പോരാട്ടം, ഹോങ്കോംഗ് പ്രതിഷേധം, ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ മറ്റ് പ്രധാന സംഭവങ്ങൾ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}