• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; നാട്ടിലേക്ക് പണമയക്കാൻ നെട്ടോട്ടം


Updated: August 13, 2018, 3:04 PM IST
രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു; നാട്ടിലേക്ക് പണമയക്കാൻ നെട്ടോട്ടം

Updated: August 13, 2018, 3:04 PM IST
ദുബായ്: ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിടുമ്പോള്‍ പ്രവാസികള്‍ ആഹ്ളാദത്തിലാണ്. വിദേശ കറന്‍സികള്‍ക്ക് ഏറ്റവും ഉയര്‍ന്ന മൂല്യമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഓണവും ബലി പെരുന്നാളും അടുത്തിരിക്കെ നാട്ടിലേക്ക് പണമയക്കാനുള്ള തിരക്കിലാണ് പ്രവാസികൾ. ഗള്‍ഫ് രാജ്യങ്ങളിലെ മണി എക്സ്‍ചേഞ്ച് കേന്ദ്രങ്ങളിലാകെ തിരക്കിന്റെ പിടിയിലമർന്നിട്ടുണ്ട്.

ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രൂപ നേരിട്ടുകൊണ്ടിരിക്കുന്നത്. ഒരു ഘട്ടത്തില്‍ ഏറ്റവും താഴ്ന്ന നിരക്കായ 69.62 എന്ന നിരക്കിലേക്ക് വരെ മൂല്യം ഇടിഞ്ഞു. 69.48 രൂപയിലാണ് ഡോളറിനെതിരെ ഇപ്പോള്‍ വിനിമയം നടക്കുന്നത്. യു.എ.ഇ ദിര്‍ഹത്തിന് 18.83 രൂപ വരെ ലഭിക്കുന്നുണ്ട്. ഈ ഇടിവ് ഈ ആഴ്ച തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്.

അഗസ്റ്റ് ഒന്നിന് നിരക്ക് 18.58 രൂപയായിരുന്നു. ഈ സാഹചര്യത്തിൽ നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ചിലരാകട്ടെ രൂപയുടെ മൂല്യം ഇനിയും ഇടിയാനുള്ള സാധ്യത പ്രതീക്ഷിച്ച് കാത്തിരിപ്പുതുടരുകയാണ്. തുർക്കിയുടെ കറൻസി ലിറ ഈ മാസം മാത്രം പത്ത് ശതമാനം ഇടിവാണ് ഡോളറിനെതിരെ മൂല്യത്തിൽ രേഖപ്പെടുത്തിയത്. 2018ൽ മാത്രം 45 ശതമാനം ഇടിവ് സംഭവിച്ചു.

 
First published: August 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍