• HOME
  • »
  • NEWS
  • »
  • world
  • »
  • Shot Dead | കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു

Shot Dead | കാനഡയിലെ ടൊറന്റോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു

ഒന്നിലേറെ തവണ വെടിയേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

  • Share this:
    ടൊറന്റോ: കാനഡയില്‍(Canada) ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു(Shot Dead). ഉത്തര്‍പ്രദേശ് ഗാസിയാബാദ് സ്വദേശി കാര്‍ത്തിക്ക് വാസുദേവ് (21) ആണ് മരിച്ചത്. പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന റസ്റ്റേറന്റിലേക്ക് പോകുന്ന വഴിക്കാണ് വെടിയേറ്റത്. ഒന്നിലേറെ തവണ വെടിയേറ്റ കാര്‍ത്തിക്കിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    വ്യാഴാഴ്ച വൈകുന്നേരം ഷെര്‍ബോണ്‍ സബ്വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. വിദ്യാര്‍ഥിയുടെ മരണത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അനുശോചനം രേഖപ്പെടുത്തി.

    Also Read-Russia| യുക്രെയ്നിൽ റെയിൽവേ സ്റ്റേഷനിൽ റഷ്യൻ റോക്കറ്റ് ആക്രമണം; 35 മരണം, നൂറിലധികംപേർക്ക് പരിക്ക്

    ജനുവരിയിലാണ് കാര്‍ത്തിക്ക് പഠനത്തിനായി കാനഡയില്‍ എത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.



    Lightning | ഇടുക്കിയിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; മൂന്നു പേർക്ക് പരിക്ക്

    വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ ഒരാൾ ഇടിമിന്നലേറ്റ് (Thunder) മരിച്ചു. ഇടുക്കി (Idukki) വെൻമണിക്ക് സമീപം കാറ്റാടിക്കടവിലാണ് സംഭവം. മലയിഞ്ചി കട്ടിക്കയം തെങ്ങനാനിക്കൽ ജ്യോതിഷ് (30) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ അമൽ സുരേഷും, മറ്റ് രണ്ട് ബന്ധുക്കൾക്കും പരിക്കേറ്റു. ഇവരെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പരിക്ക് ഗുരുതരമല്ല. മലയിഞ്ചി പെരിങ്ങാശ്ശേരിയിൽ നിന്ന് വന്ന ഒരു കുടുംബമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാറ്റാടിക്കടവ് വിനോദ സഞ്ചാര കേന്ദ്രം സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. ജ്യോതിഷിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

    Also Read-Ukraine | റഷ്യ - യുക്രെയ്ൻ യുദ്ധം; ചെർണോബിൽ ദുരന്തകാലത്ത് ആയിരങ്ങളെ രക്ഷിച്ച ധീരനായിക ഇന്ന് അഭയാർത്ഥി

    കഴിഞ്ഞ ദിവസം കണ്ണൂരിലും ഒരാൾ ഇടിമിന്നലേറ്റ് മരണപ്പെട്ടിരുന്നു. കണ്ണൂർ കൂത്തുപറമ്പ് കരിയിൽ കൂട്ടപ്പുന സ്വദേശി ജോയ് (50) ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയാണ് ജോയി. തിരുവനന്തപുരം പോത്തൻകോട്ട് പത്ത് പേർക്ക് ഇടിമിന്നലേറ്റു. ഇതിൽ ഒമ്പത് പേർ തൊഴിലുറപ്പ് തൊഴിലാളികളും ഒരാൾ വീട്ടമ്മയുമാണ്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ തോന്നയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
    Published by:Jayesh Krishnan
    First published: