• HOME
  • »
  • NEWS
  • »
  • world
  • »
  • സെൽഫി എടുക്കുന്നതിനിടെ ഇന്ത്യൻ ദമ്പതികൾ കൊക്കയിൽ വീണുമരിച്ച സംഭവം; അപകടം മദ്യലഹരിയിലെന്ന് റിപ്പോർട്ട്

സെൽഫി എടുക്കുന്നതിനിടെ ഇന്ത്യൻ ദമ്പതികൾ കൊക്കയിൽ വീണുമരിച്ച സംഭവം; അപകടം മദ്യലഹരിയിലെന്ന് റിപ്പോർട്ട്

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യൻ ട്രാവൽ ബ്ലോഗറായ മീനാക്ഷി മൂർത്തിയും(30) ഭർത്താവ് വിഷ്ണു വിശ്വനാഥും(29) കാലിഫോർണിയ യോസെമിറ്റെ ദേശീയ പാർക്കിലെ 800 അടി താഴ്ചയുള്ള കൊക്കയിൽ വീണ് മരിച്ചത്

വിഷ്ണുവും മീനാക്ഷിയും

വിഷ്ണുവും മീനാക്ഷിയും

  • News18
  • Last Updated :
  • Share this:
    കാലിഫോർണിയ: സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി ഇന്ത്യൻ ദമ്പതികൾ കൊക്കയിലേക്ക് വീണുമരിച്ച സംഭവത്തിൽ അപകടം നടന്നത് മദ്യലഹരിയിലായിരുന്നുവെന്ന് റിപ്പോർട്ട്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യൻ ട്രാവൽ ബ്ലോഗറായ മീനാക്ഷി മൂർത്തിയും(30) ഭർത്താവ് വിഷ്ണു വിശ്വനാഥും(29) കാലിഫോർണിയ യോസെമിറ്റെ ദേശീയ പാർക്കിലെ 800 അടി താഴ്ചയുള്ള കൊക്കയിൽ വീണ് മരിച്ചത്. ഹോളിഡേയ്സ് ആൻഡ് ഹാപ്പിലിഎവർആഫ്റ്റേഴ്സ് എന്ന പ്രശസ്തമായ ട്രാവൽ ബ്ലോഗ് ഇവരുടേതായിരുന്നു. മദ്യലഹരിയിൽ യോസെമിറ്റെ പർവതത്തിന്‍റെ മുനമ്പിൽനിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കവെയാണ് അപകടമുണ്ടായത്. അപകടത്തിൽ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് ഇരുവരുടെയും മരണകാരണമായത്.

    കാർ ഓടിക്കുന്നതിനിടയിൽ ഉറങ്ങി; അപകടത്തിൽ യുവാവ് മരിച്ചു

    ന്യൂയോർക്കിൽ സിസ്റ്റം എഞ്ചിനിയറായിരുന്ന വിഷ്ണു വിശ്വനാഥ് പുതിയ ജോലി ലഭിച്ച് സാൻജോസിലേക്ക് താമസം മാറിയതിന് പിന്നാലെയാണ് അപകടത്തിൽപ്പെട്ടത്. ബിയർ, വൈൻ പോലെയുള്ള മദ്യത്തിൽ അടങ്ങിയിട്ടുള്ള ഘടകങ്ങളുടെ സാന്നിദ്ധ്യം ഇരുവരുടെയും ശരീരത്തിൽ ഉണ്ടായിരുന്നുവെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇവരുടെ മരണവുമായി ബന്ധപ്പെട്ട ഫോറൻസിക് പരിശോധനയും പോസ്റ്റുമോർട്ടം നടപടികളും ജനുവരി നാലിനാണ് പൂർത്തിയായത്.

    അമേരിക്കയിലെതന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാകേന്ദ്രമാണ് യോസെമിറ്റ് താഴ്വരയും എൽ ക്യാപ്റ്റൻ പോയിന്‍റുമടങ്ങിയ പ്രദേശം. ട്രാവൽ ബ്ലോഗിനുവേണ്ടിയാണ് ഇന്ത്യൻ ദമ്പതികൾ ഇവിടെ സന്ദർശിച്ചത്.
    First published: