• HOME
  • »
  • NEWS
  • »
  • world
  • »
  • 'എട്ട് വര്‍ഷം സഹിച്ചു, ഇനി വയ്യ'; ഭർതൃപീഡനത്തെ തുടർന്ന് ഇന്ത്യൻ യുവതി യുഎസിൽ ജീവനൊടുക്കി

'എട്ട് വര്‍ഷം സഹിച്ചു, ഇനി വയ്യ'; ഭർതൃപീഡനത്തെ തുടർന്ന് ഇന്ത്യൻ യുവതി യുഎസിൽ ജീവനൊടുക്കി

ആൺകുട്ടിയ്ക്ക് ജന്മം നൽകുന്നില്ലെന്ന് കുറ്റപ്പെടുത്തി മൻദീപിനെ ഭര്‍ത്താവ് നിരന്തരമായി ഉപദ്രവിച്ചിരുന്നുവെന്ന് പിതാവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ പറഞ്ഞു.

  • Last Updated :
  • Share this:
    ന്യൂയോർക്ക്: ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെ യുഎസിൽ യുവതി ആത്മഹത്യ ചെയ്തു. ന്യൂയോർക്കിലെ റിച്മണ്ടിലുള്ള വസതിയില്‍ ഓഗസ്റ്റ് മൂന്നിനാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ 30 കാരി മൻദീപ് കൗര്‍ ആണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിനെതിരെയും അയാളുടെ മാതാപിതാക്കൾക്കുമെതിരെയും ഗുരുതര ആരോപണങ്ങളാണ് മന്ദീപ് ഉന്നയിക്കുന്നത്.

    എട്ടു വര്‍ഷമായി ക്രൂരമായി ഗാർഹിക പീഡനം നേരിടുകയാണെന്നും ഭർത്താവ് രഞ്ജോദ്ബീർ സിങ് സന്ധുവിന്റെ പീഡനം ഇനിയും സഹിക്കാൻ കഴിയാത്തതിനാലാണ് കഠിനമായ തീരുമാനം എടുക്കുന്നതെന്നും മരണത്തിന് മുൻപ് ഇൻസ്റ്റാഗ്രാമിൽ മന്ദീപ് പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ആൺകുട്ടിയ്ക്ക് ജന്മം നൽകുന്നില്ലെന്ന് കുറ്റപ്പെടുത്തി മൻദീപിനെ ഭര്‍ത്താവ് നിരന്തരമായി ഉപദ്രവിച്ചിരുന്നുവെന്ന് പിതാവ് ഉൾപ്പെടെയുള്ള ബന്ധുക്കൾ പറഞ്ഞു.

    Also Read-തമിഴ് സിനിമ നിര്‍മ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇന്‍കം ടാക്സ് റെയ്ഡ്; 200 കോടിയുടെ അനധികൃത സ്വത്തുക്കള്‍ കണ്ടെത്തി

    തനിക്ക് പെൺകുഞ്ഞുങ്ങളെയല്ല ആൺ കുട്ടിയെയാണ് വേണ്ടതെന്ന് സന്ധു പറയുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇവരുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ദമ്പതികൾക്ക് നാലും രണ്ടും വയസ്സുള്ള പെൺമക്കളുണ്ട്.

    എട്ട് വര്‍ഷം മുൻപായിരുന്നു ദമ്പതികളുടെ വിവാഹം. വിവാഹത്തിനു പിന്നാലെയാണ് ഇരുവരും യുഎസിൽ എത്തിയത്. സന്ധു ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നതിന്റെയും ഇത് കണ്ട് രണ്ട് പെൺമക്കളും കരയുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതുകണ്ട് പെണ്‍മക്കള്‍ കരയുന്നതും അമ്മയെ തല്ലരുതെന്ന് ആവശ്യപ്പെടുന്നതും മറ്റൊരു വിഡിയോയിൽ വ്യക്‌തമാണ്.

    Also Read-Murder | ലൈംഗികവൃത്തിയിലേക്ക് നയിച്ചവരുടെ കൊലപാതകങ്ങള്‍; തലയറുത്ത് മൃതദേഹം ഉപേക്ഷിക്കുന്ന കമിതാക്കള്‍ അറസ്റ്റില്‍

    മന്ദീപിന്റെ ആത്മഹത്യയിൽ ഭര്‍ത്താവ് രഞ്‌ജോദ്ബീര്‍ സിങ് സന്ധുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് റിച്മണ്ടിൽ ഇന്ത്യൻ വംശജർ പ്രതിഷേധത്തിലാണ്. ജസ്റ്റിസ് ഫോർ മന്ദീപ് എന്ന് ക്യാംപെയ്നും സമൂഹമാധ്യമങ്ങളില്‍ ശക്തമായി പ്രചരിക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: