• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ഭക്ഷണം പാകം ചെയ്യുന്നതിന്റെയും ഒരുമിച്ചിരുന്ന് സംസാരിക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങളാണ് പുറത്തുവിട്ടത്

news18
Updated: July 23, 2019, 7:38 AM IST
ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു
News 18
news18
Updated: July 23, 2019, 7:38 AM IST
ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ഇന്ത്യക്കാര്‍ സുരക്ഷിതര്‍. മലയാളികള്‍ അടക്കമുള്ള ജീവനക്കാരുടെ ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ നിയന്ത്രണം ബ്രിട്ടന്‍ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്തു.

ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ഇറാന്റെ ശ്രമം. ഇതിന്റെ ഭാഗമായാണ് കപ്പലിലെ 23 പേരുടേയും ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഭക്ഷണം പാകം ചെയ്യുന്നതിന്റെയും ഒരുമിച്ചിരുന്ന് സംസാരിക്കുന്നതിന്റെയുമെല്ലാം ദൃശ്യങ്ങളാണ് ഇതിലുള്ളത്. മലയാളിയായ ഡിജോ പാപ്പച്ചനേയും ദൃശ്യങ്ങളില്‍ വ്യക്താമായി കാണാം.

Also Read: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ട്രംപ്; സഹായം ആവശ്യമില്ലെന്ന് ഇന്ത്യ

കപ്പല്‍ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇറാനിയന്‍, ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികളുമായി ചര്‍ച്ച നടത്തി വരികയാണെന്നും ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു. ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗ്രേസ് വണ്‍ എന്ന കപ്പലിന്റെ നിയന്ത്രണം ബ്രിട്ടന്‍ കൂടുതല്‍ കര്‍ശനമാക്കിയതായാണ് റിപ്പോര്‍ട്ട്.

മൂന്ന് മലയാളികളാണ് ഈ കപ്പലില്‍ ഉള്ളത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ഇവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കപ്പലിന്റെ ചിത്രങ്ങള്‍ എടുക്കുകയോ സ്വദേശത്തേക്ക് അയക്കുകയോ ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കപ്പലുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നുള്ള സാഹചര്യം ബ്രിട്ടീഷ് പാര്‍മെന്റ് ഇന്നലെ ചര്‍ച്ച ചെയ്തിരുന്നു.

First published: July 23, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...