• HOME
  • »
  • NEWS
  • »
  • world
  • »
  • കസാഖിസ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയ ഇന്ത്യക്കാര്‍ സുരക്ഷിതര്‍

കസാഖിസ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയ ഇന്ത്യക്കാര്‍ സുരക്ഷിതര്‍

ഇന്ത്യാക്കാരെ പൂര്‍ണ്ണമായും മാറ്റാനായെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു

kazakhstan

kazakhstan

  • Last Updated :
  • Share this:
    നര്‍ സുല്‍താന്‍: തൊഴിലാളി സംഘര്‍ഷങ്ങളെത്തുടര്‍ന്ന് കസാഖിസ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് കുടുങ്ങിയ ഇന്ത്യക്കാര്‍ സുരക്ഷിതര്‍. മലയാളികള്‍ ഉള്‍പ്പടെയുള്ള 150 ഇന്ത്യക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണിത്. കസാഖിസ്ഥാന്‍ യുവതിയുടെ ചിത്രം മോശമായ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിനെ തുടര്‍ന്നാണ് വിദേശത്തുനിന്നുള്ളവര്‍ക്ക് നേരെ വ്യാപക അക്രണമുണ്ടായത്.

    സംഘര്‍ഷമുണ്ടായ ടെങ്കിസ് മേഖലയില്‍ നിന്ന് ഇന്ത്യാക്കാരെ പൂര്‍ണ്ണമായും മാറ്റാനായെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 4 പേര്‍ക്ക് നിസാരമായ പരുക്കേറ്റിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷിതരാണ്. കസാഖിസ്ഥാനിലെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിലൊന്നായ ടെങ്കിസില്‍ ശനിയാഴ്ച രാവിലെയാണ് സംഘര്‍ഷം തുടങ്ങിയത്.

    Also Read: കസാഖിസ്ഥാനിലെ ടെങ്കിസ് എണ്ണപ്പാടത്ത് മലയാളികളുള്‍പ്പെടെ 150 ലേറെ ഇന്ത്യക്കാര്‍ കുടുങ്ങി

    കഴിഞ്ഞ ദിവസം ലബനന്‍ സ്വദേശിയായ തൊഴിലാളി സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ചിത്രമാണ് പെട്ടന്നുള്ള പ്രകോപനത്തിന് കാരണം. കസാഖ്സ്ഥാന്‍ സ്വദേശിയായ യുവതിയുടെ ചിത്രം വികലമായരീതിയില്‍ ആണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഈ ചിത്രം തങ്ങളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് തദ്ദേശിയരായ തൊഴിലാളികള്‍ വിദേശ തൊഴിലാളികളെ ആക്രമിച്ചു.

    ചിത്രം പങ്കുവെച്ച ആള്‍ മാപ്പു പറഞ്ഞുവെങ്കിലും സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പോലും നിയന്ത്രിക്കാന്‍ കഴിയാത്ത വിധം അക്രമണമുണ്ടായി. ടെങ്കിസില്‍ 80ശതമാനത്തോളം തൊഴിലാളികള്‍ തദ്ദേശീയരാണ്. ലെബനന്‍, ജോര്‍ദാന്‍ മേഖലയില്‍ നിന്നുള്ളവരാണ് ഏറ്റവുമധികം ആക്രമണങ്ങള്‍ക്കിരയായത്. സംഘര്‍ഷത്തിന് അയവ് വന്നതിനെ തുടര്‍ന്ന് പലരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

    First published: