• HOME
 • »
 • NEWS
 • »
 • world
 • »
 • പെൺകുട്ടികളെ സ്കൂളിൽ ഹിജാബ് ധരിക്കാൻ നിർബന്ധിക്കരുത്; ഉത്തരവിറക്കി ഇന്തോനേഷ്യ

പെൺകുട്ടികളെ സ്കൂളിൽ ഹിജാബ് ധരിക്കാൻ നിർബന്ധിക്കരുത്; ഉത്തരവിറക്കി ഇന്തോനേഷ്യ

മതപരമായ വസ്ത്രം ധരിക്കുക എന്നത് വ്യക്തിപരമായി തീരുമാനമാണെന്നും സ്‌കൂളുകള്‍ ഇത്തരം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാൻ പാടില്ലെന്നും ഇന്തോനേഷ്യൻ വിദ്യാഭ്യാസ മന്ത്രി

Image: Reuters

Image: Reuters

 • Share this:
  ജക്കാര്‍ത്ത: ഇന്ത്യോനേഷ്യയിലെ സ്‌കൂളുകളില്‍ ഇനി മുതല്‍ പെൺകുട്ടികളെ ഹിജാബ് ധരിക്കാനായി നിര്‍ബന്ധിക്കാൻ പാടില്ല. ഒരു ക്രിസ്ത്യൻ വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ള രാജ്യത്തെ ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്.

  ഇന്തോനേഷ്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പുതിയ തീരുമാനം സ്വാഗതം ചെയ്തു. രാജ്യത്തെ യാഥാസ്ഥിതിക രീതി പിന്തുടര്‍ന്നു പോരുന്ന പല പ്രദേശങ്ങളിലും മുസ്ലിമേതര വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിക്കാൻ നിര്‍ബന്ധിച്ചിരുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

  270 മില്യൺ വിദ്യാര്‍ത്ഥികളുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ പുതിയ നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് വിദ്യാഭ്യാസ മന്ത്രി നദീം മകരീം മുന്നറിയിപ്പ് നല്‍കി. മതപരമായ വസ്ത്രം ധരിക്കുക എന്നത് വ്യക്തിപരമായി തീരുമാനമാണെന്നും സ്‌കൂളുകള്‍ ഇത്തരം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമം ലംഘിക്കുന്ന സ്‌കൂളുകളുടെ ഫണ്ടിംഗ് വെട്ടിക്കുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

  ജക്കാര്‍ത്തയിലെ മനുഷ്യാവകാശ ഗവേഷകനായ ആൻഡ്രിയാസ് ഹര്‍സാനോ പുതിയ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇന്തോനേഷ്യൻ സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന തീരുമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

  മുൻകാലങ്ങളിൽ നിരവധി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഹിജാബ് ധരിക്കാൻ നിര്‍ബന്ധിച്ചിരുന്നു. പല ഘട്ടങ്ങിലും ഈ വസ്ത്രധാരണ രീതി പിന്തുടരാത്തവരെ ഭീഷണിപ്പെടുത്തുകയും സ്‌കൂളുകളില്‍ നിന്ന് പുറത്താക്കുകയും, അധ്യാപികമാരെ രാജി വെക്കാൻ നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു.

  വടക്കൻ സുമാത്രയിലെ പദാംഗ് സിറ്റിയിലെ ഒരു ക്രിസ്ത്യൻ വിദ്യാര്‍ത്ഥിയെ ഹിജാബ് ധരിക്കാൻ നിര്‍ബന്ധിച്ചത് ഏറെ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു. ഹിജാബ് ധരിക്കാൻ വിസമ്മതിച്ച വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ അധികൃതര്‍ ശിരോവസ്ത്രം ധരിപ്പിക്കണമെന്ന് ശാഠ്യം പിടിക്കുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്ത് പുറത്തു വിടുകയായിരുന്നു. വീഡിയോ വൈറലായതിനെ തുടര്‍ന്നു സ്‌കൂള്‍ അധികൃര്‍ മാപ്പു പറഞ്ഞിരുന്നു.

  You may also like:'ആരുടെയും കുത്തകയല്ല'; പത‍ഞ്ജലി കൊറോണിൽ ട്രേഡ് മാർക്ക് ഉപയോഗിക്കുന്നത് തടഞ്ഞ വിധി തള്ളി മദ്രാസ് ഹൈക്കോടതി

  സുമാത്ര സംഭവം രാജ്യത്തു നടക്കുന്ന ഒരുപാട് സമാനമായി സംഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്ന് ഇന്തോനേഷ്യ മതകാര്യ മന്തരി യാഖൂത് ചോലില്‍ ഖൂമസ് അഭിപ്രായപ്പെട്ടു. മതം എന്നത് ജനങ്ങള്‍ക്കിടിയില്‍ ഭിന്നിപ്പുണ്ടാക്കാനോ, ഇതര മതസ്ഥരോട് അന്യായമായി പെരുമാറാനോ ഉള്ളതായി മാറരുതെന്ന് അദ്ദേഹം പ്രസ്താവിച്ചു.

  അതേസമയം, ഇന്തോനേഷ്യയിലെ പുതിയ ഹിജാബ് സംബന്ധിച്ച നിയമം യാദാസ്ഥിക പ്രദേശമായ ആസിഹ് പ്രവിശ്യയില്‍ ബാധകമല്ല. ദീര്‍ഘ കാലത്തേക്കുള്ള സ്വയം ഭരണ ഉടമ്പടി അനുസരിച്ച് രാജ്യത്തെ മറ്റു പ്രദേശങ്ങളില്‍ നടപ്പാക്കുന്ന പല തീരുമാനങ്ങളും ഇവിടത്തെ ബാധിക്കുകയില്ല.

  തെക്കു കിഴക്കൻ രാജ്യമായ ഈ ദ്വീപ് രാജ്യത്ത് ഏകദേശം 27 കോടിയില്‍ അധികം ആളുകള്‍ താമസിക്കുന്നുണ്ട്. ഇതില്‍, 87 ശതമാനത്തിലധികവും പേര്‍ ഇസ്ലാം മത വിശ്വാസികളാണ്. കേവലം, പത്തു ശതമാമത്തില്‍ താഴെ മാത്രമാണ് പ്രെട്ടസ്റ്റന്റ്‌സും കത്തോലിക്കരും ഉള്‍പ്പെട്ട കൃസ്ത്യൻ സമൂഹം ഉള്ളത്.
  Published by:Naseeba TC
  First published: