• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്തോനേഷ്യയിൽ ഭൂകമ്പം: 82 മരണം


Updated: August 6, 2018, 7:51 AM IST
ഇന്തോനേഷ്യയിൽ ഭൂകമ്പം: 82 മരണം

Updated: August 6, 2018, 7:51 AM IST
മാതാരം (ഇന്തോനേഷ്യ): ഇന്തോനേഷ്യയിലെ വിനോദസഞ്ചാര ദ്വീപായ ലോംബോക്കിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 82 പേർ കൊല്ലപ്പെട്ടു. ഭൂകമ്പമാപിനിയിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. കെട്ടിടങ്ങൾ വ്യാപകമായി തകർന്നു.

ആയിരങ്ങളെ ഒഴിപ്പിച്ചു. സമീപത്തെ ബാലി ദ്വീപിലും പ്രകമ്പനം അനുഭവപ്പെട്ടു. രാവിലെ സൂനാമി മുന്നറിയിപ്പു നൽകിയിരുന്നു. ലോംബോക്കിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഭൂചലനമാണിത്. ആദ്യത്തേതിൽ 17 പേരാണു മരിച്ചത്.

2004ൽ സുമാത്രയിൽ 9.3 തീവ്രതയിലായിരുന്നു ഭൂകമ്പമുണ്ടായത്. തുടർന്നുണ്ടായ സുനാമിയിൽ ഇന്തോനേഷ്യയിൽ മാത്രം 1.68 ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
First published: August 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍