നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • സുനാമി: ഇന്‍ഡോനേഷ്യയില്‍ ഇതുവരെ മരിച്ചത് 1234 പേര്‍

    സുനാമി: ഇന്‍ഡോനേഷ്യയില്‍ ഇതുവരെ മരിച്ചത് 1234 പേര്‍

    Rescuers recover the body of an earthquake victim from the ruins of the collapsed Roa Roa Hotel in Palu, Central Sulawesi, Indonesia, Tuesday, Oct. 2, 2018. The magnitude 7.5 earthquake struck at dusk Friday and generated a tsunami said to have been as high as 6 meters (20 feet) in places. (AP Photo/Fauzy Chaniago)

    • Last Updated :
    • Share this:
      പാലു(ഇന്‍ഡോനേഷ്യ): വെള്ളിയാഴ്ച ഇന്‍ഡോനേഷ്യയിലുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 1234 ആയി. ദുരന്തനിവരാണ ഏജന്‍സി വക്താവ് സുറ്റോപോ പുര്‍വോ നഗ്രോഹോ ആണ് ഇക്കാര്യം അറിയിച്ചത്.

      സുലാവേസിയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് തകര്‍ന്ന പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് 12 ഓളം വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ഭൂകമ്പത്തില്‍ കടലോര നഗരമായ പാലു പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ്. കെട്ടിടങ്ങളുടെ അവിശിഷ്ടങ്ങള്‍ക്കടിയില്‍ ഇപ്പോഴും നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.

      ആശുപത്രികളെല്ലാം പരുക്കേറ്റവരെക്കൊണ്ടു നിറഞ്ഞ അവസ്ഥയിലാണ്. ഭക്ഷണത്തിനും ശുദ്ധജലത്തിനുമായി ജനങ്ങള്‍ നോട്ടോട്ടമോടുകയാണെന്നും ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷണവുമായെത്തുന്ന സൈനിക വാഹനങ്ങള്‍ക്കു മുന്നിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

      ഇതിനിടെ സുലാവെസില്‍ ദുരന്തത്തിന്റെ മറവില്‍ മോഷണത്തിനു ശ്രമിച്ചവരെ പൊലീസ് പിടികൂടിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി അന്താരാഷ്ട്ര ദുരന്തനിവാരണസേനയും ഇന്‍ഡോനേഷ്യയിലെത്തിയിട്ടുണ്ട്.

      First published: