• HOME
  • »
  • NEWS
  • »
  • world
  • »
  • ഇന്തോനേഷ്യയിൽ ഫുട്ബോൾ മത്സരത്തിനിടെ അക്രമം; തിക്കിലും തിരക്കിലുംപെട്ട് മരിച്ചത് 125 പേരെന്ന് സ്ഥിരീകരണം

ഇന്തോനേഷ്യയിൽ ഫുട്ബോൾ മത്സരത്തിനിടെ അക്രമം; തിക്കിലും തിരക്കിലുംപെട്ട് മരിച്ചത് 125 പേരെന്ന് സ്ഥിരീകരണം

ഫുട്ബാൾ സ്റ്റേഡിയത്തിൽ അക്രമത്തിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലുമാണ് ആളുകൾ മരിച്ചത്. ബിആർഐ ലീഗ് വണ്ണിൽ കിഴക്കൻ ജാവയിൽ കാൻജുർഹാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് സംഭവമുണ്ടായത്

  • Share this:
ജാവ: ഇന്തോനേഷ്യയിൽ ഫുട്ബാൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 125 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റു. ആദ്യ റിപ്പോർട്ടുകളിൽ  127 എന്നും പിന്നീട് 174 പേർ മരിച്ചുവെന്നുമായിരുന്നു വാര്‍ത്തകൾ. എന്നാൽ 125 പേരാണ് മരിച്ചതെന്ന് അധികൃതർ ഒടുവിൽ സ്ഥിരീകരിച്ചു.

ഫുട്ബാൾ സ്റ്റേഡിയത്തിൽ അക്രമത്തിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലുമാണ് ആളുകൾ മരിച്ചത്. ബിആർഐ ലീഗ് വണ്ണിൽ കിഴക്കൻ ജാവയിൽ കാൻജുർഹാൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് സംഭവമുണ്ടായത്.

മത്സരത്തിൽ തോറ്റ ടീമിന്റെ കാണികളാണ് അക്രമം നടത്തിയതെന്ന് കിഴക്കൻ ജാവ പ്രവിശ്യ പൊലീസ് മേധാവി നിക്കോ അഫിന്റ പറഞ്ഞു. കലാപകാരികളെ പിരിച്ചുവിടാൻ ടിയർ ഗ്യാസ് പ്രയോഗിച്ചുവെന്നും അദ്ദേഹം അറിയിച്ചു. അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.‌



ഇന്തോനേഷ്യ ഫുട്ബാൾ അസോസിയേഷൻ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തേയും നിയോഗിച്ചു. സംഭവത്തെ തുടർന്ന് ലീഗിലെ മത്സരങ്ങൾ ഒരാഴ്ചത്തേക്ക് സസ്‍പെൻഡ് ചെയ്തു.

മത്സരശേഷം നടന്ന കലാപമാണ് കൂട്ടമരണത്തിന് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. ഉദ്യോ​ഗസ്ഥരെ കാണികൾ ആക്രമിച്ചെന്നും വാഹനങ്ങൾ തല്ലിത്തകർത്തെന്നും ആരോപിച്ചു. 34 പേർ സ്റ്റേഡിയത്തിനുള്ളിൽ വച്ചും ബാക്കിയുള്ളവർ ആശുപത്രിയിലുമാണ് മരിച്ചത്.
Published by:Rajesh V
First published: