• HOME
  • »
  • NEWS
  • »
  • world
  • »
  • ഇന്തോനേഷ്യയില്‍ സുനാമി; 222 മരണം, 843 ലേറെപ്പേര്‍ക്ക് പരുക്ക്

ഇന്തോനേഷ്യയില്‍ സുനാമി; 222 മരണം, 843 ലേറെപ്പേര്‍ക്ക് പരുക്ക്

  • Last Updated :
  • Share this:
    ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ദുരിതം വിതച്ച് വീണ്ടും സുനാമി. ഇന്നലെ രാത്രി അനക് ക്രൊകതോ അഗ്‌നിപര്‍വത ദ്വീപില്‍ ഉഗ്രന്‍ സ്‌ഫോടനമുണ്ടായതിനു പിന്നാലെയാണ് സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്. അപകടത്തില്‍ 222 പേര്‍ മരിക്കുകയും 843 ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഉയരാനുള്ള സാധ്യത കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

    60 അടിയോളം ഉയരത്തിലായിരുന്നു തിരമാലകള്‍ കരയിലേക്ക് പതിച്ചത്. പന്തേഗ്ലാങ്, സൗത്ത് ലാംപങ്, സെറാങ് മേഖലകളിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയിട്ടുമുണ്ട്. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.



    Also Read:  'ആസൂത്രണത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ്'; കേന്ദ്ര ഏജന്‍സി അന്വേഷിക്കണം

    കൊക്രതോ അഗ്‌നിപര്‍വത സ്‌ഫോടനം കടലിന്റെ അടിത്തട്ടിലുണ്ടാക്കിയ മാറ്റമാണ് പെട്ടെന്നുള്ള സുനാമിക്ക് ഇടയാക്കിയത്. നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ബീച്ച് റിസോര്‍ട്ടില്‍ സംഗീത പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരുന്നവരും തിരമാലകളില്‍പെട്ടു.



    Dont Miss:  ജാതി പറയണ്ട, ഹനുമാന്‍ കായിക താരമാണ്: ബിജെപി മന്ത്രി

    കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ സുനാമിയിലും ഭൂകമ്പത്തിലും 2,500 പേര്‍ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുമുമ്പാണ് ഇന്തോനേഷ്യയില്‍ അടുത്ത ദുരന്തവും സംഭവിച്ചിരിക്കുന്നത്. 1883ല്‍ ക്രൊക്കതോ സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ 30,000 ല്‍ അധികം പേര്‍ മരിച്ചിരുന്നു.



    First published: