ഭൂകമ്പത്തിനിടയിലും വിമാനത്തിനു സിഗ്നല്‍ നല്കി രക്ഷപ്പെടുത്തിയത് നിരവധി പേരെ; ഒടുവില്‍ 21കാരനെ തേടിയെത്തിയത് മരണം
ഭൂകമ്പത്തിനിടയിലും വിമാനത്തിനു സിഗ്നല്‍ നല്കി രക്ഷപ്പെടുത്തിയത് നിരവധി പേരെ; ഒടുവില്‍ 21കാരനെ തേടിയെത്തിയത് മരണം
Last Updated :
Share this:
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ രണ്ടു നഗരങ്ങളെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തിനിടയിലും തന്റെ ജോലിയില്‍ മുഴുകിയ യുവ എയര്‍ ട്രാഫിക് കണ്‍ട്രോളറെ തേടിയെത്തിയതു മരണം.
പാലു നഗരത്തിലെ മുത്തിയാര വിമാനത്താവളത്തിലെ ജീവനക്കാരനായിരുന്ന അന്തോണിയസ് ഗുണവാന്‍ അഗുങ്കു എന്ന 21 കാരനാണ് മരിച്ചത്.
വെള്ളിയാഴ്ച ഭൂകമ്പം നടക്കുന്നതിനിടെ വിമാനത്തിന്റെ ടേക്ക് ഓഫിനുള്ള സിഗ്നല്‍ നല്കി പുറത്തേക്കു വരുന്നതിനിടെയാണ് അന്തോണിയോസ് മരിച്ചത്.
ഭൂകമ്പത്തെ തുടര്‍ന്ന് മറ്റു ജീവനക്കാരെല്ലാം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറിയെങ്കിലും തന്റെ ജോലി പൂര്‍ത്തിയാക്കാതെ രക്ഷപ്പെടാന്‍ അന്തോണിയോസ് തയാറായില്ല. വിമാനം സുരക്ഷിതമായി പറന്നുയര്‍ന്ന ശേഷമാണ് അന്തോണിയോസ് കാബനില്‍ നിന്ന് പുറത്തിറങ്ങിയതെന്ന് ഇന്തോനേഷ്യയിലെ നേവി വക്താവ് യോഹാനസ് ഹാരി സിറൈറ്റ് വ്യക്തമാക്കി.
നാലുനില കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടിയെങ്കിലും കാലുകള്‍ കെട്ടിടത്തിനിടയില്‍ കുടുങ്ങിപ്പോയി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്ടറില്‍ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെയായിരുന്നു മരണം.
വിമാനത്താവള കമ്പനി മരണാനന്തര ബഹുമതിയായി അന്തോണിയോസിന്ജോലിയില് സ്ഥാനക്കയറ്റം നല്കി. അന്തോണിയോസിന്റെ ധൈര്യത്തെ പ്രകീര്‍ത്തിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.