നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ഇന്തോനേഷ്യയിലെ സുനാമി: മരണം 281 ആയി

  ഇന്തോനേഷ്യയിലെ സുനാമി: മരണം 281 ആയി

  • Last Updated :
  • Share this:
   ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 281 ആയി. 60 അടിയോളം ഉയരത്തിലാണ് സുനാമിത്തിരകള്‍ കരയിലേക്ക് ആഞ്ഞടിച്ചത്. കൂടുതല്‍ പേര്‍ മരിച്ചത് പന്തേഗ്ലാങ്, സൗത്ത് ലാംപങ്, സെറാങ് മേഖലകളിലാണ്. ശനിയാഴ്ച രാത്രി അനക് ക്രൊകതോ അഗ്നിപര്‍വത ദ്വീപില്‍ ഉഗ്രന്‍ സ്ഫോടനമുണ്ടായതിനു പിന്നാലെയായിരുന്നു സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്.

   സുനാമി തിരമാലകളില്‍പ്പെട്ട നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയിട്ടുമുണ്ട്. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. റിസോര്‍ട്ടില്‍ സംഗീത പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരുന്നവര്‍ തിരമാലകളില്‍പെടുന്ന ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാതിരുന്നതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.

   Also Read: PHOTOS-സുനാമിയിൽ തകർന്ന ഇന്തോനേഷ്യ


   അതിനിടെ, ഇനിയും സുനാമി ഉണ്ടാകുമെന്ന് ആശങ്കയും ഇന്തോനേഷ്യയില്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ സുനാമിയിലും ഭൂകമ്പത്തിലും 2,500 പേര്‍ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുമുമ്പാണ് ഇന്തോനേഷ്യയില്‍ അടുത്ത ദുരന്തവും സംഭവിച്ചിരിക്കുന്നത്. 1883ല്‍ ക്രൊക്കതോ സ്ഫോടനത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ 30,000 ല്‍ അധികം പേര്‍ മരിച്ചിരുന്നു.

   First published: