ഹോങ്കോംഗ് സ്വദേശിയായ ഇൻസ്റ്റാഗ്രാം താരം സോഫിയ ച്യൂംഗ് (32) വെള്ളച്ചാട്ടത്തിൽ വീണ് മുങ്ങിമരിച്ചു. മൊബൈൽ ഫോണിൽ സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. സോഫിയയും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് ഹാ പാക് ലൈ പാർക്കിലെ വെള്ളച്ചാട്ടം കാണാൻ പോയത്. പാർക്കിലെ പൈനാപ്പിൾ മൗണ്ടെയ്ൻ എന്ന സ്ഥലത്ത് വച്ച് സെൽഫി എടുക്കുന്നതിനിടെയാണ് സോഫിയ കാൽ വഴുതി 16 അടി താഴ്ചയിലുള്ള കുളത്തിലേക്ക് വീണതെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു.
സോഫിയയുടെ സുഹൃത്തുക്കൾ ഉടൻ തന്നെ 911 എന്ന എമർജൻസി നമ്പറിൽ വിളിച്ചു. അവർ വളരെ വേഗം സംഭവസ്ഥലത്ത് എത്തുകയും സോഫിയയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, ആശുപത്രിയിൽ എത്തിയപ്പോഴേക്കും സോഫിയ മരിച്ചിരുന്നു. യാത്രകൾ, ട്രെക്കിംഗ്, സാഹസിക വിനോദങ്ങൾ എന്നിങ്ങനെ നിരവധി ഫോട്ടോകളാണ് സോഫിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നത്. ധാരാളം ഫോളോവേഴ്സും സോഫിയയ്ക്കുണ്ട്
IGNOU ഇഗ്നോ അഡ്മിഷന് 2021: അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി
ഫോട്ടോഗ്രാഫിയോടുള്ള അഭിനിവേശം കൂടാതെ, കയാക്കിംഗും സോഫിയ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു. അവസാനമായി ജൂലൈ 9നാണ് സോഫിയ ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്. ഈ പോസ്റ്റിന്റെ കമന്റ് വിഭാഗം 'റെസ്റ്റ് ഇൻ പീസ്' സന്ദേശത്താൽ നിറഞ്ഞിരിക്കുകയാണ്.
സെൽഫി എടുക്കുന്നതിനിടെ ഉണ്ടാകുന്ന ഇത്തരം അപകടങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ ഇന്ത്യക്കാരിയായ ഒരു വനിത വെള്ളച്ചാട്ടത്തിനരികിൽ ചിത്രങ്ങൾ എടുക്കുന്നതിനിടെ കാൽ വഴുതി വീണ് മരിച്ച വാർത്ത പുറത്തു വന്നിരുന്നു. സുഹൃത്തുക്കളുമൊത്ത് പിക്നിക്കിന് എത്തിയ 27കാരി നദിയിൽ വീണ് മരിക്കുകയായിരുന്നു.
ഒഡീൽ രാജ്ഗംഗ്പുർ കുംഭർപഡ സ്വദേശി അനുപമ പ്രജാപതിയാണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് ഒഡീഷയിലെ പ്രമുഖ പിക്നിക് സ്പോട്ടായ സുന്ദർഗഡിലെ കനാകുണ്ടിൽ എത്തിയതായിരുന്നു അനുപമ. നദിക്കരയിൽ നിന്നും സെൽഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. കുത്തിയൊലിക്കുന്ന നദിയിൽ ഒഴുകി പോയ യുവതിയുടെ മൃതദേഹം തൊട്ടടുത്ത ദിവസമാണ് കണ്ടെത്തിയത്.
നിങ്ങളുടെ ഇൻഷുറൻസ് ഈ കമ്പനിയിലാണോ? 4.6 ലക്ഷം പോളിസി ഉടമകൾക്ക് 532 കോടി രൂപ ബോണസ്
ട്രാക്ടർ ഓടിച്ച് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ കിണറ്റിൽ വീണ യുവാവും അടുത്തിടെ മരിച്ചിരുന്നു. തിരുപ്പത്തൂർ ജില്ലയിലെ വണിയമ്പാടിയിൽ കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സംഭവം. സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ വണിയമ്പാടിയിലെ ചിന്നമോട്ടൂരിലെ കെ. സഞ്ജീവ് ആണ് മുങ്ങി മരിച്ചത്. ഇരുപത് വയസായിരുന്നു യുവാവിന്.
പ്രതിശ്രുത വരനൊപ്പം സെൽഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളച്ചാട്ടത്തിൽ വീണ് കഴിഞ്ഞ വർഷം മറ്റൊരു യുവതിയും മരിച്ചിരുന്നു. യുവതിക്കൊപ്പം വെള്ളച്ചാട്ടത്തിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി. അമേരിക്കയിലായിരുന്നു ഈ സംഭവം. ആന്ധ്രപ്രദേശ് സ്വദേശിനിയായ പൊലവരാപ് കമല എന്ന 27കാരിയാണ് മരിച്ചത്. ടെന്നിസീലുള്ള ബാൽഡ് നദിയിലെ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു ഇരുവരും. സെൽഫി എടുക്കുന്നതിനിടെ ഇരുവരും അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ യുവാവിനെ രക്ഷപ്പെടുത്തി. എന്നാൽ കമലയെ കണ്ടെത്താനായില്ല. പിന്നീട് മരക്കൂട്ടങ്ങൾക്കിടയിൽ കമലയെ കണ്ടെത്തുകയായിരുന്നു. ഇവരെ സ്വീറ്റ് വാട്ടർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.