പ്രദീപ് പിള്ള
കൊളംബോ: ശ്രീലങ്കയിൽ വീണ്ടും ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ പള്ളികളിൽ വെള്ളിയാഴ്ച പ്രാർത്ഥന ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നഗരത്തിൽ പൊലീസ് തെരച്ചിൽ ശക്തമാക്കി. ഏപ്രില്‍ 26 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ജാഗ്രത പാലിക്കാനാണ് നിർദേശം.
കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് കൊളംബോയിലേയും നെഗോംബോയിലേയും ജനങ്ങള്‍ വ്യാഴാഴ്ച കൂട്ടത്തോടെ ഒഴിഞ്ഞുപോയി. വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ശ്രീലങ്കയില്‍ വിദേശീയരുടെ സന്ദര്‍ശന സ്ഥലങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണം നടക്കാനിടയുണ്ടെന്നും അതിനാല്‍ യാത്ര ഒഴിവാക്കണമെന്നും യുഎസ് എംബസിയും ബ്രിട്ടണിലെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിമും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് മൈത്രിപാല സിരിസേന നേരത്തെ വ്യക്തമാക്കിയിരുന്നു. സ്‌ഫോടനത്തിന് ശേഷം മിലിട്ടറി ഇന്റലിജന്റ്‌സ് സംവിധാനങ്ങള്‍ വിചാരണ നേരിടുകയാണ്. ഇന്റലിജന്റ്‌സ് സംവിധാനം ദുര്‍ബലപ്പെടുത്തിയ സര്‍ക്കാരിന് സ്‌ഫോടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നൊഴിയാനാകില്ലെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. അതേസമയം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ യഥാര്‍ഥ കണക്കുകളും സർക്കാർ പുറത്തുവിട്ടു. 253 പേര്‍ കൊല്ലപ്പെട്ടതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Blast in sri lanka, Bomb blast in sri lanka today, Colombo, Colombo blast, ഇസ്ലാമിക് സ്റ്റേറ്റ്, കൊളംബോ സ്ഫോടനം, ശ്രീലങ്ക ബോംബ് സ്ഫോടനം, സ്ഫോടന പരമ്പര