പാക് സൈനിക ഉദ്യോഗസ്ഥൻ ഐക്യ രാഷ്ട്ര സഭാ ദൗത്യസംഘത്തിലെ ജീവനക്കാരെ ഇസ്ലാമിലേക്ക് മതം മാറ്റിയെന്ന് ആരോപണം. കോംഗോയിലെ ദൗത്യസംഘാംഗങ്ങളെ പാക് കേണൽ മതംമാറ്റിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ന്യൂനപക്ഷ വിഭാഗമാണ് ഇസ്ലാം. ദൗത്യ സംഘത്തിലെ ക്രിസ്ത്യൻ മത വിഭാഗത്തിൽപ്പെട്ട ചില ജീവനക്കാരെ സമീപിച്ച് ഇസ്ലാമിലേക്ക് മതം മാറാൻ പാക് കേണൽ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.
Also Read- 1.1 ഡിഗ്രിയിൽ തണുത്ത് വിറച്ച് ഡൽഹി; 15 വർഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പ്
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ യുഎൻ ദൗത്യ സംഘത്തിലെ ഡെപ്യൂട്ടി കമാൻഡറായ പാക് കേണൽ സാഖിബ് മുഷ്താഖിക്കെതിരെയാണ് ആരോപണം ഉയർന്നത്. ഇതിന് പിന്നാലെ സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, കുറ്റക്കാരനെന്ന് തെളിഞ്ഞാൽ പാക് സൈനിക ഉദ്യോഗസ്ഥനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല.
Also Read- '2021ൽ സ്വർണം പത്ത് ഗ്രാമിന് 65,000 രൂപയും വെള്ളി കിലോയ്ക്ക് 90,000 രൂപയുമാകും': വിദഗ്ധർ
1999ൽ യുഎൻ രക്ഷാ ദൗത്യസംഘത്തിന്റെ ഭാഗമായി കിഴക്കൻ കോംഗോയിലെത്തിയതുമുതൽ ചില പാകിസ്ഥാനി ഉദ്യോഗസ്ഥർ ഇസ്ലാം പ്രചരിപ്പിക്കുന്നതിൽ പങ്കാളികളാണെന്ന് ദി ക്രോണിക്കിൾസ് റിപ്പോർട്ട് ചെയ്യുന്നു. നോർത്ത് കിവുവിലെയും ഇതുരു മേഖലകളിലും പാകിസ്ഥാനി ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിരവധി മുസ്ലിം പള്ളികൾ നിർമിച്ചുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Also Read- Happy New Year| ഹാങ്ങ് ഓവർ മാറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിച്ച് നോക്കൂ..
യുഎൻ ദൗത്യ സംഘത്തില്‍ അംഗങ്ങളായ പാക് ഉദ്യോഗസ്ഥർ തെറ്റായ പ്രവൃത്തികൾക്ക് വാർത്തകളിൽ ഇടംപിടിക്കുന്നത് ഇതാദ്യമല്ല. 2012ൽ ഹെയ്തിയിൽ 14 കാരനെ ലൈംഗികമായി പീഡിപ്പിച്ചതായി രണ്ട് പാക് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉയർന്നിരുന്നു. പാകിസ്ഥാൻ സൈനിക ട്രിബ്യൂണൽ ഇവരെ സൈന്യത്തിൽ നിന്ന് പുറത്താക്കുകയും ഒരു വർഷത്തെ ജയിൽ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. നേരത്തെ ഐക്യരാഷ്ട്രസഭയിലെ പാകിസ്ഥാൻ അംബാസിഡർ മുനീർ അക്രത്തിനെതിരെ ഭാര്യ ഗാർഹിക പീഡന പരാതി നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pakistan, United nations