നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • യുദ്ധം ഒഴിവാക്കാം, ആരോഗ്യകരമായ പരിസ്ഥിതിയെ വീണ്ടെടുക്കാം International Day For Preventing The Exploitation Of The Environment In War And Armed Conflict

    യുദ്ധം ഒഴിവാക്കാം, ആരോഗ്യകരമായ പരിസ്ഥിതിയെ വീണ്ടെടുക്കാം International Day For Preventing The Exploitation Of The Environment In War And Armed Conflict

    കോഫി അന്നന്‍ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്ന കാലഘട്ടത്തില്‍, 2001 നവംബര്‍ 5 മുതലായിരുന്നു ഈ ദിനം ആചരിക്കാന്‍ ആരംഭിച്ചത്.

    peace

    peace

    • Share this:
      ലോകത്തിന്റെ ഏത് ഭാഗത്ത് യുദ്ധം നടന്നാലും പൊലിയുന്നത് മനുഷ്യ ജീവനുകള്‍ തന്നെയാണ്. ഈ വശം ഏറെക്കുറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും യുദ്ധങ്ങൾ പരിസ്ഥിതിയില്‍ സൃഷ്ടിക്കുന്ന അനന്തരഫലങ്ങളെ സംബന്ധിച്ച് ഒരു വലിയ വിഭാഗത്തിന് ഇപ്പോഴും ബോധ്യമായിട്ടില്ല. ഇതിനെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായിട്ടാണ് എല്ലാ വര്‍ഷവും 'നവംബര്‍ 6' എന്നത് യുദ്ധത്തിലൂടെയും സായുധ സംഘട്ടനത്തിലൂടെയുമുള്ള പരിസ്ഥിതി ചൂഷണം തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പ്രഖ്യാപിച്ചിരിക്കുന്നത് (International Day for Preventing the Exploitation of the Environment in War and Armed Conflict). കോഫി അന്നന്‍ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്ന കാലഘട്ടത്തില്‍, 2001 നവംബര്‍ 5 മുതലായിരുന്നു ഈ ദിനം ആചരിക്കാന്‍ ആരംഭിച്ചത്.

      ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി അസംബ്ലി (UNEP - United Nations Environment Assembly) 2016 മെയ് 27-ന് ഒരു പ്രമേയം അംഗീകരിച്ചു. അതില്‍ പറയുന്നത്, ആരോഗ്യകരമായ പരിസ്ഥിതികള്‍ സൃഷ്ടിക്കപ്പെടുന്നതില്‍ സായുധ സംഘട്ടനം കുറയ്ക്കുന്നതിന് ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നാണ്. അഫ്ഗാനിസ്ഥാന്‍, കൊളംബിയ അല്ലെങ്കില്‍ ഇറാഖ് തുടങ്ങിയ സംഘര്‍ഷ മേഖലകളിലെ യുദ്ധങ്ങളാണ് ഉദാഹരണമായി, ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി അസംബ്ലി നല്‍കുന്നത്. ഈ യുദ്ധങ്ങള്‍ പ്രകൃതി വിഭവങ്ങളുടെ വലിയ മൂല്യത്തകര്‍ച്ചയിലേക്ക് നയിച്ചു. അഫ്ഗാനിസ്ഥാനിലെ ചില പ്രദേശങ്ങളില്‍ വനനശീകരണത്തിന്റെ തോത് 95% വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

      ഏതൊരു സംഘട്ടനവും സായുധസംഘങ്ങളുടെ കൊള്ളിവയ്പ്, കത്തിക്കരിഞ്ഞ മൃതദ്ദേഹങ്ങള്‍, മലിനമായ ജലാശയങ്ങള്‍, തകര്‍ന്ന വനങ്ങള്‍, ധാരാളം ചത്ത മൃഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. വാസ്തവത്തില്‍, ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി (UNEP) പ്രകാരം, കഴിഞ്ഞ 60 വര്‍ഷത്തെ എല്ലാ ആഭ്യന്തര സംഘട്ടനങ്ങളിലും 40% എങ്കിലും പ്രകൃതി വിഭവങ്ങളുടെ ചൂഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, 'യുദ്ധവും സായുധ സംഘട്ടനവും മൂലമുണ്ടാകുന്ന പരിസ്ഥിതി ചൂഷണം തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനം' എന്ന കേന്ദ്ര ആശയത്തിന്റെ പിന്നിലുള്ളത് സംഘര്‍ഷങ്ങളുടെയും യുദ്ധങ്ങളുടെയും പരിണിതഫലങ്ങള്‍ കുറയ്ക്കുക എന്നത് തന്നെയാണ്.

      എല്ലാ വര്‍ഷവും നവംബര്‍ 6, ആവാസവ്യവസ്ഥയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വഴികളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനുള്ള ഒരു ദിനമായാണ് ആചരിക്കുന്നത്. ഇതിന്റെ ഉദ്ദേശ്യം രണ്ട് തരത്തിലാണ്. ഒന്നാമതായി - സ്വര്‍ണ്ണം, എണ്ണ, തടി, വജ്രം, അല്ലെങ്കില്‍ മറ്റ് അപൂര്‍വ വിഭവങ്ങള്‍ പോലെയുള്ള ഉയര്‍ന്ന മൂല്യമുള്ള പാരിസ്ഥിതിക സ്രോതസ്സുകളുടെ പേരില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുക.

      രണ്ടാമതായി - ജനങ്ങളുടെ ജീവിതത്തെ പിന്തുണയ്ക്കുന്ന പ്രകൃതിവിഭവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ദീര്‍ഘകാലത്തേക്ക് സമാധാനം നിലനില്‍ക്കില്ലെന്ന് ഐക്യരാഷ്ട്രസഭ മനസ്സിലാക്കുന്നു. അതിനാല്‍ പ്രതിരോധം, സമാധാന പരിപാലനം, സമാധാനം കെട്ടിപ്പടുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള പ്രോത്സാഹനമാണ് ഈ ദിവസം ഐക്യരാഷ്ട്ര സഭ നൽകുന്നത്.
      Published by:Anuraj GR
      First published:
      )}