ഇന്ന് ലോക തൊഴിലാളി ദിനം; ഈ വർഷം എങ്ങനെയൊക്കെ ആഘോഷിക്കാം

May Day | അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ, ഹെയ്മാർക്കറ്റ് നാർസിസസിൽ കൊല്ലപ്പെട്ട നിരപരാധികളോടുള്ള സ്മരണാർഥം മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുമെന്നും എല്ലാ തൊഴിലാളികളും ഈ ദിവസം അണിചേരുമെന്നും പ്രഖ്യാപിച്ചു.

News18 Malayalam | news18-malayalam
Updated: May 1, 2020, 7:24 AM IST
ഇന്ന് ലോക തൊഴിലാളി ദിനം; ഈ വർഷം എങ്ങനെയൊക്കെ ആഘോഷിക്കാം
Labour-Day
  • Share this:
ഇന്ന് മെയ് ഒന്ന്, ലോക തൊഴിലാളി ദിനം. ഇന്ത്യ ഉൾപ്പെടെ 80 രാജ്യങ്ങളിൽ ഈ ദിവസം ഒരു അവധിക്കാലമാണ്. തൊഴിലാളികൾക്കായി ഒരു ദിനം അതാണ് ഈ ദിവസത്തിന്‍റെ പ്രത്യേകത.

തൊഴിലാളി ദിനത്തിന്റെ ചരിത്രം

1886 മെയ് 1 നാണ് അന്താരാഷ്ട്ര തൊഴിലാളി ദിനം ആചരിച്ചുതുടങ്ങിയത്. 8 മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കില്ലെന്ന് അമേരിക്കയിൽ തൊഴിലാളി യൂണിയനുകൾ ഒരുമിച്ച് തീരുമാനിച്ചു. ഇതിനായി സംഘടനകൾ പണിമുടക്കി. ഈ പണിമുടക്കിനിടെ, ചിക്കാഗോയിലെ ഹെയ്‌മാർക്കറ്റിൽ ഒരു ബോംബ് സ്ഫോടനം ഉണ്ടായി, ഇതേത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് തൊഴിലാളികൾക്ക് നേരെ വെടിയുതിർക്കുകയും നിരവധി തൊഴിലാളികളെ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന്, അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോൺഫറൻസിൽ, ഹെയ്മാർക്കറ്റ് നാർസിസസിൽ കൊല്ലപ്പെട്ട നിരപരാധികളോടുള്ള സ്മരണാർഥം മെയ് 1 അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിക്കുമെന്നും എല്ലാ തൊഴിലാളികളും ഈ ദിവസം അണിചേരുമെന്നും പ്രഖ്യാപിച്ചു.

തൊഴിലാളി വർഗത്തിന്‍റെ അധ്വാനം ഓരോ സമൂഹത്തിന്‍റെയും സാമ്പത്തികവളർച്ചയുടെ അടിത്തറയാണ്. ഇന്നത്തെ യന്ത്രവൽകൃത യുഗത്തിൽ പോലും അവയുടെ പ്രാധാന്യം കുറഞ്ഞിട്ടില്ല. ഉദാഹരണത്തിന്, വ്യവസായം, വ്യാപാരം, കൃഷി, കെട്ടിട നിർമ്മാണം, പാലങ്ങളുടെയും റോഡുകളുടെയും നിർമ്മാണം തുടങ്ങിയ മേഖലകളിലെല്ലാം തൊഴിലാളികളുടെ അധ്വാനം ശ്രദ്ധേയമാണ്.

തൊഴിലാളികളുടെ അധ്വാനത്തിന് മിനിമം കൂലി എന്നതാണ് അന്താരാഷ്ട്രതലതത്തിൽ തൊഴിലാളി യൂണിയനുകൾ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. ഇതിനെ പ്രോൽസാഹിപ്പിക്കുകയെന്ന ലക്ഷ്യവും തൊഴിലാളിദിനം ആചരിക്കുന്നതിലൂടെ മുന്നോട്ടുവെക്കുന്നു.

സാധാരണഗതിയിൽ തൊഴിലാളിദിനം വിപുലമായ പരിപാടികളോടെ ആചരിക്കാറുണ്ട്. എന്നാൽ ഇത്തവണ മറ്റെല്ലാ മേഖലകളിലുമെന്നപോലെ ലോക്ക്ഡൌൺ കാലത്ത് തൊഴിലാളിദിനാചരണത്തിന് പൊലിമ കുറയും. മെയ് ദിന റാലികളായിരുന്നു തൊഴിലാളി ദിനത്തിന്‍റെ സവിശേഷതകളെങ്കിൽ ഇത്തവണ അത് ഉണ്ടാകില്ല. സാമൂഹിക അകലം പാലിച്ചും നിയന്ത്രണങ്ങളോടുംകൂടിയ തൊഴിലാളിദിനാചരണമായിരിക്കും ഇത്തവണത്തേത്. എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിലുള്ള പതാക ഉയർത്തലും മെയ് ദിന പ്രതിജ്ഞ ചൊല്ലലും ഉണ്ടാകും.
Best Performing Stories:മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ; എന്തൊക്കെ ധരിക്കാം? എങ്ങനെ ശ്രദ്ധിക്കണം? അറിയാൻ 15 കാര്യങ്ങൾ [PHOTOS]അൽക്കേഷ് കുമാർ ശർമ എന്തു കൊണ്ട് കോട്ടയം- ഇടുക്കി ജില്ലകളുടെ സ്പെഷ്യൽ ഓഫീസർ ആയി [NEWS]കോവിഡ് വ്യാപനത്തിനിടയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒരു സന്തോഷ വാർത്ത; പ്രതിശ്രുത വധു ആൺകുഞ്ഞിന് ജന്മം നൽകി [NEWS]
ഒട്ടുമിക്ക ലോകരാജ്യങ്ങളിലും ലോക്ക്ഡൌൺ തുടരുന്ന സാഹചര്യത്തിൽ തൊഴിലാളികളിൽ ഭൂരിഭാഗവും ജോലിയില്ലാതെ വീട്ടിൽ തന്നെയാണ്. അധ്വാനിച്ച് തൊഴിലെടുത്ത് ജീവിക്കുന്ന ജനത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ തൊഴിലാളി ദിനം വരുന്നതെന്ന സവിശേഷതയുമുണ്ട്.
First published: April 30, 2020, 3:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading