• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചൈനയിലേക്ക് തിരിച്ച ഇന്‍റർപോൾ മേധാവിയെ കാണാതായി

News18 Malayalam
Updated: October 5, 2018, 6:47 PM IST
ചൈനയിലേക്ക് തിരിച്ച ഇന്‍റർപോൾ മേധാവിയെ കാണാതായി
  • Share this:
പാരീസ്: അന്താരാഷ്ട്ര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ മേധാവി മെങ് ഹോങ്‌വെയെ കാണാനില്ല. സ്വദേശമായ ചൈനയിലേക്കുള്ള യാത്രക്കിടെയാണ് അദ്ദേഹത്തെ കാണാതായത്. സംഭവത്തെക്കുറിച്ച് ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍റർപോൾ ആസ്ഥാനമായ ഫ്രാൻസിന്‍റെ ലിയോണിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്നു മെങ് ഹോങ്‌വെ. ലിയോണിൽനിന്ന് ചൈനയിലേക്ക് തിരിച്ച മെങ് ഹോങ്‌വെയെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഫ്രാൻസിൽവെച്ചുതന്നെയാണ് മെങ് ഹോങ്‌വെയെ കാണാതായതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

64-കാരനായ മെങ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. ചൈനയുടെ പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി മിനിസ്റ്ററായിരുന്നു മെങ്. 2016 നവംബറിലാണ് മെങ് ഇന്റര്‍പോളിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍