ഇന്റർഫേസ് /വാർത്ത /World / ജാഗ്രതയോടെ ഇരിക്കണം; വ്യാജ കോവിഡ് വാക്സിനും വിപണിയിൽ എത്താം, മുന്നറിയിപ്പുമായി ഇന്റർപോൾ

ജാഗ്രതയോടെ ഇരിക്കണം; വ്യാജ കോവിഡ് വാക്സിനും വിപണിയിൽ എത്താം, മുന്നറിയിപ്പുമായി ഇന്റർപോൾ

Covid vaccine

Covid vaccine

വ്യാജ വാക്സിനുകൾ വിൽക്കാൻ ശ്രമിക്കുന്ന വെബ്സൈറ്റുകൾ തിരിച്ചറിയണമെന്നും ജനങ്ങളുടെ ആരോഗ്യവും ജീവനും ഇത്തരം വാക്സിനുകൾ അപകടത്തിലാക്കുമെന്നും മുന്നറിയിപ്പിൽ ഉണ്ട്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

ന്യൂഡൽഹി: കോവിഡിനുള്ള വാക്സിൽ ആദ്യം പൊതുജനത്തിനായി എത്തിക്കുന്നത് ബ്രിട്ടൺ ആണ്. എന്നാൽ, ഈ സാഹചര്യത്തിൽ വ്യാജ കോവിഡ് വാക്സിനുകൾ വിപണിയിൽ എത്തിയേക്കാം എന്നാണ് ഇന്റർപോൾ നൽകുന്ന മുന്നറിയിപ്പ്. ഇന്റർനെറ്റ് വഴിയോ അല്ലാതെയോ വ്യാജ വാക്സിനുകളുടെ പരസ്യം നൽകാനും അവ വിൽക്കാനും സാധ്യതയുണ്ടെന്നാണ് ഇന്റർപോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി 194 രാജ്യങ്ങളിലെ അന്വേഷണ ഏജൻസികൾക്കും ഇന്റർപോൾ നോട്ടീസ് നൽകി. ഓറഞ്ച് നോട്ടീസ് ആണ് വ്യാജ വാക്സിൻ സംബന്ധിച്ച് ഇന്റർപോൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്റർ പോൾ ഓറഞ്ച് നോട്ടീസ് പുറപ്പെടുവിക്കുന്നത് പൊതു സുരക്ഷയ്ക്ക് ഭീഷണിയായ കാര്യങ്ങളെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ മുന്നറിയിപ്പ് നൽകാനാണ്.

You may also like:വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കൊപ്പം പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കെതിരെ നടപടിയുണ്ടാവും: മുല്ലപ്പള്ളി രാമചന്ദ്രന്‍ [NEWS]Virat Kohli Anushka Sharma | 'പ്രിയപ്പെട്ട കോലി, സ്വന്തം ഭാര്യയോട് ഈ ക്രൂരത വേണ്ടായിരുന്നു' [NEWS] Shocking Murder | 2500 രൂപ കടം വാങ്ങിയതിനെ ചൊല്ലി തർക്കം; സുഹൃത്തിനെ 17കാരൻ കൊലപ്പെടുത്തി [NEWS]

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

കോവിഡ് വാക്സിനുകളുടെ അനധികൃത പരസ്യങ്ങൾ, കൃത്രിമം കാണിക്കൽ, മോഷണം തുടങ്ങിയവ തടയാൻ തയ്യാറെടുക്കണമെന്ന് നോട്ടീസിൽ പറയുന്നു. വ്യാജ വാക്സിനുകൾ വിൽക്കാനുള്ള ശ്രമം നടത്തിയേക്കാമെന്നും വിശദീകരിക്കുന്നുണ്ട്.

വ്യാജ വാക്സിനുകൾ വിൽക്കാൻ ശ്രമിക്കുന്ന വെബ്സൈറ്റുകൾ തിരിച്ചറിയണമെന്നും ജനങ്ങളുടെ ആരോഗ്യവും ജീവനും ഇത്തരം വാക്സിനുകൾ അപകടത്തിലാക്കുമെന്നും മുന്നറിയിപ്പിൽ ഉണ്ട്. ഇതിനൊപ്പെം തന്നെ കോവിഡ് വാക്സിന്റെ വിതരണശ്യംഖലയുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും ഇന്റർപോൾ നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞദിവസം ആയിരുന്നു കോവിഡ് വാക്സിൻ പൊതുജനത്തിന് നൽകാൻ ബ്രിട്ടൺ അനുമതി നൽകിയത്. സി ബി ഐ ആണ് ഇന്റർപോളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ അന്വേഷണ ഏജൻസി.

First published:

Tags: Coronavirus, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Covid vaccine, Interpol, Symptoms of coronavirus