തെഹ്റാൻ: യുക്രൈൻ വിമാനം അബദ്ധത്തില്‍ തകർത്തതാണെന്ന് സമ്മതിച്ച് ഇറാന്. സൈനിക പ്രസ്താവനയെ ഉദ്ധരിച്ച് ഇറാൻ ദേശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് ഇത് പുറത്തു വന്നത്. മാനുഷികമായ പിഴവാണ് സംഭവിച്ചതെന്നും ഇറാൻ വ്യക്തമാക്കിയിരിക്കുന്നു.
176 യാത്രക്കാരുമായി പറന്നുയർന്ന യുക്രൈൻറെ ബോയിംഗ് 737-800 ഇന്റർനാഷണൽ എയർലൈൻ വിമാനമാണ് പറന്നുയർന്ന് അൽപ്പ സമയത്തിനകം തകർന്നു വീണത്. വിമാനം ഇറാൻ വെടിവെച്ചിട്ടതാണെന്ന് അമേരിക്കയും കാനഡയും ആരോപിച്ചിരുന്നു. എന്നാല്‍ ഇറാൻ ഇത് നിഷേധിച്ചിരുന്നു.
വിമാനത്തിലുണ്ടായിരുന്നവരിൽ 167 പേർ യാത്രക്കാരും ഒമ്പത് ജീവനക്കാരുമായിരുന്നു. ഇവരിൽ 82 പേർ ഇറാനികളും 63 പേർ കാനഡക്കാരും 11 പേർ യുക്രൈൻകാരുമായിരുന്നെന്നാണ് വിവരം.
കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകണമെന്ന് യുക്രൈനും കാനഡയും ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് തന്നെ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇരു രാജ്യങ്ങളും വ്യക്തമാക്കി.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.