• HOME
  • »
  • NEWS
  • »
  • world
  • »
  • Earthquake in Iran | ഇറാനില്‍ വന്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി, പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു

Earthquake in Iran | ഇറാനില്‍ വന്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി, പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു

സംഭവത്തിൽ  മൂന്നുപേർ കൊല്ലപ്പെടുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.  8 പേര്‍ക്ക് പരിക്കേറ്റു.

  • Last Updated :
  • Share this:
    തെക്കന്‍ ഇറാനിൽ വന്‍ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ പ്രാദേശിക സമയം 1.30 നാണ്  ഉണ്ടായത്. 2 തവണയും ഭൂചലനം അനുഭവപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രകമ്പനം യുഎഇയിലെ വിവിധ സ്ഥലങ്ങളിൽ അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിൽ  മൂന്നുപേർ കൊല്ലപ്പെടുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.  8 പേര്‍ക്ക് പരിക്കേറ്റു. ഗൾഫിൽ എവിടെയും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.





    പുലര്‍ച്ചെ 1.32-നാണ് ബന്ദര്‍ ഖമീറിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ആദ്യ ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. 3.24 ഓടെയാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്. യുഎഇയില്‍ അനുഭവപ്പെട്ട ഭൂചലനത്തിന് യഥാക്രമം 4.6, 4.4 എന്നിങ്ങനെ തീവ്രത റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തി.
    Published by:Arun krishna
    First published: