നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • മുസ്ലീംങ്ങൾക്കെതിരായ ആക്രമണം ഇന്ത്യ അവസാനിപ്പിക്കണമെന്ന് ഇറാൻ ആത്മീയനേതാവ് ആയത്തുല്ല ഖമയേനി

  മുസ്ലീംങ്ങൾക്കെതിരായ ആക്രമണം ഇന്ത്യ അവസാനിപ്പിക്കണമെന്ന് ഇറാൻ ആത്മീയനേതാവ് ആയത്തുല്ല ഖമയേനി

  #IndianMuslimsInDanger എന്ന ഹാഷ്ടാഗിലാണ് ഖമയേനി ട്വീറ്റ് ചെയ്തത്.

  Ayatollah Ali Khamenei

  Ayatollah Ali Khamenei

  • Share this:
   ടെഹ്‌റാന്‍: ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമയേനി. മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തതില്‍ ലോകത്താകമാനമുള്ള മുസ്ലീങ്ങളുടെ ഹൃദയം വേദനിപ്പിച്ചു. ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒറ്റപ്പെടാതിരിക്കണമെങ്കില്‍ ഹിന്ദു തീവ്രവാദികളുടെയും അവരുടെ പാര്‍ട്ടിയെയും ഇന്ത്യന്‍ സര്‍ക്കാര്‍ നിയന്തിക്കണമെന്നും മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഖമയേനി മുന്നറിയിപ്പ് നല്‍കി.

   #IndianMuslimsInDanger എന്ന ഹാഷ്ടാഗിലാണ് ഖമയേനി ട്വീറ്റ് ചെയ്തത്.   മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിച്ച് മുസ്‌ലിം ലോകത്ത് ഇന്ത്യ ഒറ്റപ്പെടുന്നത് ഒഴിവാക്കണമെന്നും ഡല്‍ഹിയില്‍ കൊല്ലപ്പെട്ട പിതാവിന്റെ മൃതദേഹത്തിനരികില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിന്റെ ചിത്രത്തിനൊപ്പം ഇംഗ്ലിഷ്, ഉറുദു, പേര്‍ഷ്യന്‍, അറബിക് ഭാഷകളിലുള്ള ട്വീറ്റില്‍ പറയുന്നു.

   You may also like:അമ്മയുടെ കയ്യിലിരിക്കുന്ന ഗൗരവക്കാരൻ കുട്ടി; മലയാളികളുടെ പ്രിയ യുവ താരത്തിന്റെ കുട്ടിക്കാല ചിത്രം വൈറൽ [PHOTO]'ക്വട്ടേഷനിൽ കേരള പൊലീസിലെ രണ്ട് ഉന്നതര്‍ക്കും ബന്ധം'; രവി പൂജാരിയുടെ മൊഴി സ്ഥിരീകരിച്ച് തച്ചങ്കരി; [NEWS]തന്റെ 'ബിഗ് ബോയ്‌'ക്ക്‌ പിറന്നാൾ ആശംസയുമായി നസ്രിയ [NEWS]
   ഡല്‍ഹി വിഷയത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫും നേരത്തേ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. ഇതിനു പിന്നാലെയാണ് ഇറാന്‍ പരമോന്നത നേതാവു തന്നെ വിഷയത്തില്‍ പ്രതികരിച്ചത്.

    
   First published:
   )}